Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്

03 OCTOBER 2026 05:10 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവും എക്സ്പോയും ഒക്ടോബര്‍ 8, 9 തീയതികളില്‍ നഗരത്തില്‍ നടക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെഎല്‍ഐപി) കീഴിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കാണ് 'ബയോ കണക്ട് 4.0' എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 8 രാവിലെ 10 ന് ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 'നെക്സ്റ്റ് ഡെവലപ്മെന്‍റ് ലീപ്' എന്ന വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷകനായിരിക്കും.

കൃഷിമന്ത്രി ടി. സിദ്ദിഖ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പരിപാടിയുടെ പശ്ചാത്തലം വിവരിക്കും. കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ സി, സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് വിഷന്‍ സയന്‍സ് സ്ഥാപക ഡയറക്ടറും ഇന്‍ഫ്ളമാസോംസ് പ്രസിഡന്‍റും സി.ഇ.ഒയുമായ ഡോ. ജയകൃഷ്ണ അമ്പാട്ടി എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും.

വ്യവസായ മേഖലയിലെയും സ്റ്റാര്‍ട്ടപ്പുകളിലെയും പ്രമുഖരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, ബി2ബി, ബി2ജി നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും സഹായകമായ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.

കോണ്‍ക്ലേവിന് മുന്നോടിയായി ഒക്ടോബര്‍ 7 ന് നിക്ഷേപകരുടെ പ്രത്യേക സംഗമം തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും.

ലൈഫ് സയന്‍സസ് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വ്യവസായ പങ്കാളികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക, പ്രത്യേകിച്ച് ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും അവര്‍ക്ക് അവസരമൊരുക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലൈഫ് സയന്‍സസ് രംഗത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ബിസിനസ്, നെറ്റ് വര്‍ക്കിംഗ്, പങ്കാളിത്ത അവസരങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനും ഇത് ഗുണകരമാകും.

അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 45 എക്സിബിഷനുകളും ഉണ്ടാകും.

'ബയോ കണക്ട് 4.0' വിവിധ മേഖലകളിലെ പങ്കാളികളെ ഒരുമിപ്പിക്കുകയും നയപരമായ ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുകയും ചെയ്യുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലൈഫ് സയന്‍സസ് മേഖലയിലെ നവീകരണം, ഉത്പാദനം, നിക്ഷേപം എന്നിവയില്‍ കേരളത്തെ മികച്ച കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് പരിപാടി കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണാ സംവിധാനങ്ങള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവ പരിപാടിയില്‍ പരിചയപ്പെടുത്തും. കേരള ഇന്‍ഡസ്ട്രിയല്‍ നയത്തിന് കീഴില്‍ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബയോടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദ, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, ന്യൂട്ട്രാസ്യൂട്ടിക്കല്‍സ്, മറ്റ് ലൈഫ് സയന്‍സസ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വളര്‍ന്നുവരുന്ന കേന്ദ്രമായി കേരളത്തെ മാറ്റാന്‍ ഈ പരിപാടിയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെഎസ്ഐഡിസി എംഡിയും ഡിഐസി ഡയറക്ടറുമായ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതവും കെഎല്‍ഐപി (ബയോ 360) സിഇഒ ജോസ് കൂര്യന്‍ നന്ദിയും രേഖപ്പെടുത്തും.

ഗവേഷകര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരുമിപ്പിച്ച് കൊണ്ടുവന്ന് അറിവുകള്‍ കൈമാറുന്നതിനും സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ-അക്കാദമിക സഹകരണത്തിനും 'ബയോ കണക്ട് 4.0' ശ്രദ്ധ ചെലുത്തും.

ഉത്തരവാദിത്തത്തോടെയുള്ള നിക്ഷേപവും വ്യവസായ വളര്‍ച്ചയും, നവീകരണത്തിലൂന്നിയ വികസനം, സുസ്ഥിരത, പ്രതിരോധ ശേഷി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയില്‍ കേരളം പിന്തുടരുന്ന മാതൃക കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഐഡിസി, കിന്‍ഫ്ര എന്നിവയുടെ സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക്, ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണം, നവീകരണം, ഉത്പാദനം, വാണിജ്യവത്കരണം എന്നിവയ്ക്ക് ലോകോത്തര രീതിയിലുള്ള ആവാസവ്യവസ്ഥ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ 200 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഉടന്‍തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലോട്ടുകള്‍ ലീസിന് ലഭ്യമാണ്. ആഗോള തലത്തിലും രാജ്യത്തിനകത്തുമുള്ള ലൈഫ് സയന്‍സസ് നിക്ഷേപങ്ങള്‍ക്ക് അനുയോജ്യ കേന്ദ്രം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends