നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...

നിയന്ത്രണങ്ങൾ കടുത്തതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇതോടെ ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിലായി. ഇ-പാസ്, കുപ്പിവെള്ള നിയന്ത്രണം, കല്ലട്ടി ചുരം വഴിയുള്ള വാഹന നിയന്ത്രണം ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാലാണ് നീലഗിരിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായത്. തുടർച്ചയായ അവധി ദിവസങ്ങൾ വന്നതിനാൽ ഇത്തവണ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ചത്ര തിരക്കില്ലാത്തതിനാൽ വ്യാപാരികൾ ആശങ്കയിലാണ്.
സാധാരണ നാലു ദിവസം തുടർച്ചയായി അവധി വരുമ്പോൾ ധാരാളം സഞ്ചാരികൾ ഊട്ടിയിലേക്ക് എത്താറുണ്ട്. ഗാന്ധി ജയന്തി അവധിയും വാരാന്ത്യ അവധിയും ചേർന്ന് ഇത്തവണ തുടർച്ചയായി അവധി ലഭിച്ചിരുന്നു. ഇതോടെ കേരളം, കർണാടക എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ഇത്തവണ ഇ-പാസ് നിർബന്ധമാക്കിയതും വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ കർശന പരിശോധനയും ഉൾവനത്തിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു.
രണ്ടാം സീസണിലേക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ 15,000 പൂച്ചെടികൾ കൊണ്ട് അലങ്കാരം ഒരുക്കിയിട്ടും സഞ്ചാരികൾ കുറവായതിനാൽ വ്യാപാരികൾക്കും തോട്ടം തൊഴിലാളികൾക്കും കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.
"
https://www.facebook.com/Malayalivartha


























