Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്

19 NOVEMBER 2014 10:15 AM IST
മലയാളി വാര്‍ത്ത.

 പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസിന്റെ ഓഫിസിലും വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. വിജിലന്‍സ് എസ് പി ടോമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് റെയ്ഡിനുള്ള അനുമതി നേടിയ ശേഷമാണ് പരിശോധന. അതീവ രഹസ്യമായി വിവരം സൂക്ഷിക്കുകയും ചെയ്തു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സുരൂജിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സൂരജിന്റെ തിരുവനന്തപുരത്തെ ഓഫീസിലും വീട്ടിലും കൊച്ചി വെണ്ണിലയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്്. രാവിലെ ഏഴ് മണിമുതലാണ് റെയ്ഡ് ആരംഭിച്ചത്. ബാങ്കില്‍ ക്ലര്‍ക്കായി ജോലി തുടങ്ങിയ സൂരജ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി കൈക്കലാക്കിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
സൂരജിന്റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ കോടികളുടെ സ്വത്താണ് ഉള്ളത്. മാസങ്ങളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. സൂരജ് നടത്തിയ വസ്തു ഇടപാടുകളുടെ രേഖകള്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിജിലന്‍സ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൂരജിന്റെ ബന്ധുക്കളുടെ പണമിടപാടുകളും പരിശോധിക്കും. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ റെയ്ഡില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞുമായി അടുപ്പമുള്ള സൂരജിനെതിരെ അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമെന്നും സൂചനയുണ്ട്. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായും ബന്ധമുള്ള ഉദ്യോഗസ്ഥനാണ് സുരജ്. ഈ രാഷ്ട്രീയ ബന്ധങ്ങള്‍ മനസ്സിലാക്കി തന്നെയാണ് നടപടിയുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്. തെളിവുള്ളതിനാല്‍ ആരോടും മറുപടി പറയാനാകുമെന്നാണ് ഇതുസംബന്ധിച്ച് വിജിലന്‍സിലെ ഉന്നതരുടെ പ്രതികരണം. അഞ്ച് മാസമായി സുരജിന്റെ പ്രവര്‍ത്തനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കുന്നുണ്ട്. റെയ്ഡ് പൂര്‍ത്തിയായാല്‍ സൂരജിനെ ചോദ്യം ചെയ്യും. സ്വത്തുക്കളുടെ ഉറവിടം കണ്ടെത്താനാണ് ഇത്. അതിന് ശേഷം മാത്രമേ അഴിമതിയില്‍ വ്യക്തത വരൂ. അതിനിടെ വിജിലന്‍സ് സ്വമേധയാ കേസ് എടുത്ത സാഹചര്യത്തില്‍ സൂരജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുമെന്ന് സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (6 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (10 minutes ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (32 minutes ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (54 minutes ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (1 hour ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (1 hour ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (1 hour ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (1 hour ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (1 hour ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (2 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (2 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (2 hours ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (2 hours ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (3 hours ago)

Malayali Vartha Recommends