Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2013ൽ തുടങ്ങിയ നരേന്ദ്രമോദിയുടെ പടയോട്ടം, കൃത്യം അഞ്ചു കൊല്ലത്തിനിപ്പുറം, കാറ്റു മാറി വീശുന്നു- 2019ൽ നടക്കാൻ പോകുന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ

12 DECEMBER 2018 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് നേടിയ വിജയം കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണെന്ന് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ. 2013 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വെന്നിക്കൊടി പാറിച്ചുകൊണ്ടാണ് മോദി തരംഗം ആരംഭിച്ചതെങ്കിൽ അഞ്ച് വർഷത്തിനിപ്പുറം കാറ്റ് മാറി വീശുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നതെന്ന് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'2013 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി വെന്നിക്കൊടി പാറിച്ചു; ദൽഹിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിടെ നിന്നാരംഭിച്ചൂ നരേന്ദ്രമോദിയുടെ പടയോട്ടം.

കൃത്യം അഞ്ചു കൊല്ലത്തിനിപ്പുറം, കാറ്റു മാറി വീശുകയാണ്: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് മന്ത്രിസഭകൾ അധികാരമേല്ക്കുന്നു. യക്ഷ കിന്നര ഗന്ധർവ്വന്മാർ രാഹുൽഗാന്ധിയുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്നു.

തൃണമൂൽ കോൺഗ്രസ് മുതൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പു വരെ 20 പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നതിന്റെ പിറ്റേന്നാണ് ഐതിഹാസികമായ ജനവിധി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയുമടക്കം ഇനിയും ചില പാർട്ടികൾ കൂടി മഹാസഖ്യത്തിൽ ചേരാൻ ഈ വിജയം വഴിയൊരുക്കും.

കൂടുതൽ ആത്മവിശ്വാസത്തോടെ പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കഴിയും. ജയസാധ്യത കൂടുന്നതോടെ ദാരിദ്ര്യവും വഴിമാറും. ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് 2019 ഏപ്രിൽ മേയ് മാസങ്ങളിൽ നടക്കാൻ പോകുന്നത്. കാത്തിരിക്കുക'.ഇതായിരുന്നു എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി തന്നെയായിരുന്നു. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിപക്ഷത്തായിപ്പോയി. അവിടെയെല്ലാം ജയിച്ചുകയറിയത് കോൺഗ്രസായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് പാര്‍ട്ടിയും ഇത്രയും വലിയൊരു തിരിച്ചടി നേരിടുന്നത്. അതും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപിയ്ക്ക് നഷ്ടപ്പെട്ടത് അമ്പത് ശതമാനം സീറ്റുകളാണ്. കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം 80 ശതമാനവും. ഈ കണക്കുകള്‍ തന്നെയാണ് ബിജെപിയെ ഏറ്റവും അസ്വസ്ഥമാക്കുന്നത്.

എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയ്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 679 ല്‍ ആകെ കിട്ടിയത് 199 സീറ്റുകള്‍ മാത്രമാണ്. ഏതാണ്ട് അമ്പത് ശതമാനത്തോളം സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയ്ക്ക് ഇത്തവണ നഷ്ടമായത് എന്ന് സാരം

2013 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തീരെ ആശാവഹം ആയിരുന്നില്ല കോണ്‍ഗ്രസിന്റെ സ്ഥിതി. മോദി പ്രഭാവത്തിന്റെ തുടക്കകാലം ആയിരുന്നു അത്. അന്ന് മൊത്തത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് നേടിയത് 165 സീറ്റുകള്‍ ആയിരുന്നു. രാജസ്ഥാനില്‍ മാത്രം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയിരുന്നു എന്ന് കൂടി ഓര്‍ക്കണം.

എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം ഭീമമാണ്. 305 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്വന്തമാക്കിയതത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ നേട്ടത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രകടനം മികച്ചതാണ്. ഏതാണ്ട് എണ്‍പത് ശതമാനത്തോളം സീറ്റുകള്‍ ആണ് വര്‍ദ്ധിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends