Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

50 കോടി പൊടിക്കാനായൊരു വനിതാമതിൽ , ലക്‌ഷ്യം സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും എന്ന് സർക്കാർ

20 DECEMBER 2018 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാ മതിലില്‍ ആരെയും നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നില്ല. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടിയുമില്ല . ഐഎഫ്എഫ്‌കെയും സംസ്ഥാന യുവജനോത്സവവും കേരളോത്സവും കൊച്ചി ബിനാലെയും പോലൊന്നാണ് മാത്രമാണ് വനിതാമതിലെന്നും സർക്കാർ പറയുന്നു.

വനിതാമതിൽ കെട്ടാൻ സർക്കാർ പണം ഉപയോഗിക്കില്ലെന്ന നിലപാടിന് നേരെ വിപരീതമായ സത്യാ വാങ്മൂലമാണ് ഇപ്പോൾ സർക്കാർ ഹൈക്കോടതിയിൽ കൊടുത്തത് .

മതിലിന് എതിരായ ഹർജികൾക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

വനിതാ മതിലിന്റെ ലക്‌ഷ്യം സ്ത്രീ ശാക്തീകരണം മാത്രമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ട്. വനിതകൾക്കെതിരായ അതിക്രമം തടയാൻ നീക്കിവച്ച തുകയിൽ നിന്ന് വനിതാ മതിലിനു ചിലവഴിക്കുമെന്നാണ് ഇപ്പോൾ സർക്കാർ നൽകുന്ന വിശദീകരണം . ബജറ്റിൽ സ്ത്രീകളുടെ ഉന്നമനത്തിനായി നീക്കിവെച്ച പണമായതിനാൽ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടമായി പോകും എന്നാണു വാദം. എന്നാൽ വനിതാ മതിൽ ഉയർത്തിയതുകൊണ്ട് സ്ത്രീകൾക്ക് എന്ത് ഉന്നതിയുണ്ടാകുമെന്നത് ഇനി കാത്തിരുന്നു കാണാം

പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സർക്കാർ വാദം കോടതി രേഖപ്പെടുത്തി. പ്രളയ പുനഃരുദ്ധാരണത്തിന് വന്‍തുക വേണ്ടിവരുമല്ലോയെന്നും എന്തിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും കോടതി ചോദിച്ചു. ചെലവാകുന്ന തുകയുടെ കണക്ക് ബോധ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു

സ്ത്രീ വിമോചനവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതും എല്‍ഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ലിംഗവിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം നയപ്രഖ്യാപന പ്രസംഗങ്ങളിലും സർക്കാർ വ്യക്തമാക്കിയതാണ്.സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം അഭ്യര്‍ഥിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഒരിക്കലും അവരെ നിര്‍ബന്ധിച്ചിട്ടില്ല", എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തേ നിർദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

വനിതാമതിലിന് പിന്തുണതേടി സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംഘടനകളുടെ വനിതാ നേതാക്കൾ പങ്കെടുത്തിരുന്നു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നടപടിക്കെതിരെയും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെയും നവോത്ഥാന മൂല്ല്യങ്ങള്‍ സംരക്ഷിക്കാനുള്ള സന്ദേശവുമാണ് വനിതാമതില്‍.

ഇടതുഅധ്യാപക സംഘടനയായ കെഎസ്ടിഎ വനിതാ മതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഴുപതിനായിരം അധ്യാപകര്‍ വനിതാമതിലില്‍ പങ്കെടുക്കും. സർക്കാർ പരിപാടിയായതുകൊണ്ട് ലീവെടുക്കേണ്ട പ്രശ്നമില്ല എന്നും കെഎസ്ടിഎ ജനറല്‍സെക്രട്ടറി പറയുന്നു.
അതേസമയം വനിതാമതിലില്‍ 18 വയസില്‍ താഴെയുള്ളവര്‍ വേണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അധ്യാപകര്‍ പങ്കെടുക്കുമ്പോൾ തീർച്ചയായും വിദ്യാർത്ഥികളെയും കൂടെ കൂട്ടാനുള്ള സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കുട്ടികളെ മതിലിന്റെ ഭാഗമാക്കരുതെന്നു നിർദ്ദേശിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends