Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലങ്ങിമറിഞ്ഞ് പാര്‍ട്ടി... എന്‍ എസ് എസിനെതിരെ പിണറായി ശ്രദ്ധയോടെ നീങ്ങുമ്പോള്‍ കോടിയേരി മാത്രം ജി.സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം; നോട്ടമിടുന്നത് പിണറായി വിജയനെ

25 DECEMBER 2018 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍ എസ് എസിനെതിരെ പിണറായി ശ്രദ്ധയോടെ നീങ്ങുമ്പോള്‍ കോടിയേരി മാത്രം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം. അത് നോട്ടമിടുന്നത് പിണറായി വിജയനെ തന്നെയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്ന ഭാഷയിലാണ് കോടിയേരി തിരിച്ചടിച്ചത്. സുകുമാരന്‍ നായര്‍ക്കെതിരെ അതേ ഭാഷയില്‍ സംസാരിക്കാന്‍ തനിക്ക് അറിയാമെന്നാണ് കോടിയേരി പറഞ്ഞത്. 

ശബരിമല വിഷയത്തില്‍ എന്‍ എസ് എസിന് ഒരേ നിലപാടാണ് ഉള്ളതെന്നും അവര്‍ക്ക് വിവര്‍ശനം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ആര്‍ എസ് എസിനൊപ്പം ചേരരുത്. ഡിസംബര്‍ 26 ന് ആര്‍ എസ് എസ് സംഘടിപ്പിക്കുന്ന അയപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ പറഞ്ഞതിലാണ് തനിക്ക് വിയോജിപ്പെന്നും കോടിയേരി പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുത്താല്‍ എന്‍ എസ് എസുകാരെ പുറത്താക്കുമെന്ന് പറഞ്ഞതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എന്‍ എസ് എസിന് ഇതു വരെയും പിണറായി പരസ്യമായി മറുപടി നല്‍കിയിട്ടില്ല. അതിന് വ്യക്തമായ കാരണം ഉണ്ട്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം എന്‍ എസ് എസിനെ പോലൊരു സമുദായ സംഘടനയെ പിണക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പിണറായിക്ക് അറിയാം. അത്തരത്തില്‍ പിണക്കമുണ്ടായാല്‍ അത് ശരിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്‍ എസ് എസിന് മറുപടി നല്‍കാന്‍ സി പി എമ്മോ പിണറായിയോ കോടിയേരിയെ നിയോഗിച്ചിട്ടില്ല. എന്നിട്ടും കോടിയേരി സുകുമാരന്‍ നായര്‍ക്കെതിരെ സംസാരിക്കുന്നു. അതിലാണ് വ്യക്തമായ രാഷ്ട്രീയമുള്ളത്. 

കോടിയേരിയുടെ ലക്ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നതാണ്. അതിന് പിണറായി രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ടേം അവസാനിക്കണം. കോടിയേരിയും പിണറായിയും തമ്മില്‍ തീരെ സ്വരചേര്‍ച്ചയില്ല. രണ്ടു പേരും ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നു. രണ്ടു പേരുടെയും ലക്ഷ്യം അധികാരമാണ്. മുന്നാക്ക സമുദായക്കാരനായ കോടിയേരി സുകുമാരന്‍ നായര്‍ക്കെതിരെ മറുപടി പറഞ്ഞാല്‍ അത് തെറ്റിദ്ധരിക്കപ്പെട്ടില്ലെന്ന് സിപിഎം കരുതുന്നു. എന്നാല്‍ പിണറായിയെ ബുദ്ധിമുട്ടിക്കുകയാണ് കോടിയേരിയുടെ ലക്ഷ്യം. എന്‍ എസ് എസിനെ എതിരാക്കിയാല്‍ അത് സര്‍ക്കാരിനെ വെള്ളത്തിലാക്കുമെന്ന് കോടിയേരി കരുതുന്നു. 

കേരള സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണ്. നായര്‍, ബ്രാഹ്മണ സമുദായംഗങ്ങള്‍ സര്‍ക്കാരുമായി എതിര്‍പ്പിലാണ്. ക്രൈസ്തവര്‍ക്കിടയില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിന് എതിരായി കഴിഞ്ഞു. ഇത്തരത്തില്‍ മുന്നാക്ക സമുദായംഗങ്ങള്‍ എതിരായാല്‍ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ സാധിക്കില്ല. മുന്നാക്കക്കാര്‍ എതിരാകാതിരിക്കാന്‍ മുഖ്യമന്ത്രി സ്വയം പ്രയത്‌നിക്കുണ്ട്. എന്നാല്‍ അദ്ദേഹത്തെ അപ്രസക്തനാക്കി കൊണ്ടാണ് മൂന്നാക്കക്കാര്‍ സര്‍ക്കാരിന് കൂടുതല്‍ എതിരായി മാറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് ഇതാണ് സംഭവിച്ചത്. ഇക്കാര്യം കോടിയേരിക്കറിയാം. മുന്നാക്കക്കാരെ എതിരാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. അതോടെ പിണറായിയുടെ കാലം കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends