Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാറാണത്ത് ഭ്രാന്തനെന്ന പേരുദോഷം... വലിയ കല്ലുരുട്ടി മലയില്‍ കയറ്റി തിരിച്ചിടുന്ന നാറാണത്ത് ഭ്രാന്തനെന്ന് പോലീസിനെ വിശേഷിപ്പിച്ച് പ്രമുഖ മാധ്യമങ്ങള്‍; ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന നിലപാട് ആവര്‍ത്തിച്ച് ബിന്ദുവും കനകദുര്‍ഗയും രംഗത്ത്; ഔദ്യോഗികമായി നോട്ടീസ് നല്‍കാന്‍ പോലീസ്

25 DECEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ അതില്‍ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ എന്ന പരിവേഷമാണ് കേരള പോലീസിന് മാധ്യമങ്ങളും പ്രതിപക്ഷവും നല്‍കിയിരിക്കുന്ന പേരി. ഇന്നത്തെ മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍പോലും അതാണ്. ശരിക്കും അതല്ലേ ശബരിമലയില്‍ പോലീസ് ചെയ്യുന്നത് എന്നാണ് മലയാളികളും ചിന്തിക്കുന്നത്. രഹന ഫാത്തിമ മുതല്‍ ഇന്നലെ കയറിയ യുവതികളോട് വരെ പോലീസ് നാറാണത്ത് ഭ്രാന്തന്‍ രീതിയാണ് ചെയ്തത്. ആദ്യം എല്ലാ പ്രതിബന്ധങ്ങളും തള്ളിമറ്റി ഉരുട്ടി മല കയറ്റും. അവസാനം മുകളില്‍ നിന്നും വിളി വരും. ഉടന്‍ ഉരുട്ടി താഴെയിറക്കും.

അല്ലെങ്കില്‍ തന്നെ നോക്കുക. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ എവിടെയോ കിടന്ന മനിതിയെ മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ് എന്നിവയുപയോഗിച്ച് എന്ത് സാഹസികമായാണ് പമ്പയില്‍ എത്തിച്ച് ഉരുട്ടി ശബരിമല കയറ്റാന്‍ ശ്രമിച്ചത്. അവസാനം പോലീസ് തന്നെ ഉരുട്ടി താഴെയിട്ടു. അവരുടെ ഓട്ടത്തില്‍ പുല്ലുപോലും കുരുത്തില്ല. 

ഇന്നലെയും എന്ത് വാശിയോടെയാണ് പോലീസുകാര്‍ യുവതികളെ തള്ളിക്കയറ്റിയത്. എന്നാല്‍ അതും അവസാനം തള്ളി താഴെയിടുകായിരുന്നു. ഇത് യുവതികള്‍ വ്യക്തമാക്കുകയും ചെയ്തു. തങ്ങളെ നിര്‍ബന്ധപൂര്‍വം ഇറക്കിയെന്നാണ് അവര്‍ തന്നെ വ്യക്തമാക്കുന്നത്. അതോടെയാണ് നാറാണത്ത് ഭ്രാന്തന്‍ കഥ കാട്ടുതീയായത്. 


അതേസമയം പോലീസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് ആവര്‍ത്തിച്ച് ബിന്ദുവും കനക ദുര്‍ഗയും. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഇവരെ മല കയറാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിരക്ക് കുറഞ്ഞ ദിവസം കയറ്റാമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കാനാണ് നീക്കം. അതേ സമയം ബിന്ദുവിനെയും കനക ദുര്‍ഗയെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ രാത്രി വൈകിയാണ് അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ മാര്‍ അറിയിച്ചതോടെ വീണ്ടും ദര്‍ശനത്തിനായി ശബരിമല കയറണമെന്ന നിലപാടില്‍ ബിന്ദുവും കനക ദുര്‍ഗയും ഉറച്ചു നിന്നു. ഇക്കാര്യം കോട്ടയം ഡി.വൈ.എസ്.പി.യെ അറിയിക്കുകയും ചെയ്തു.

വിഷയം പൊലീസ് മേധാവിയുമായി കോട്ടയം എസ്.പി ചര്‍ച്ച ചെയ്തു. എന്നാല്‍ ശബരിമലയിലെ നിലവിലെ സാഹചര്യത്തില്‍ വീണ്ടും ഇവര്‍ക്ക് മല കയറുന്നതിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഹൈക്കോടതി നിയമിച്ച നീരീക്ഷണ സമിതിയുടെയും സര്‍ക്കാരിന്റെയും അഭിപ്രായം തേടാനും സാധ്യതയുണ്ട്.

ഇവരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും പൊലീസിന്റെ അന്തിമ നീക്കമുണ്ടാകുക. എന്നാല്‍ ശബരിമലയിലെ തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends