Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിപ്പിക്കുന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്... ശബരിമല അടയ്ക്കുന്നതിന് മുമ്പ് എങ്ങനേയും യുവതികളെ കയറ്റാന്‍ തീവ്ര ശ്രമം; . ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുവതികളെത്തിയതെന്ന് റിപ്പോര്‍ട്ട്

25 DECEMBER 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേന്ദ്ര ഇന്റലിജെന്‍സിന്റെ ഈ റിപ്പോര്‍ട്ട് ഭക്തരുടെ മനസില്‍ തീമഴയാണ് കോരിയിടുന്നത്. എന്ത് വില കൊടുത്തും ശബരിമല നടയടയ്ക്കുന്ന 27ന് മുമ്പ് ശബരിമല ദര്‍ശനം നടത്താന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്‍ക്കുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. ഇവരോടൊപ്പം ആയിരം പുരുഷന്‍മാരുമുണ്ടാകും. ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയിലേക്ക് യുവതികളെത്തിയത്. ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് പിന്‍മാറേണ്ടി വന്നെങ്കിലും മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും തീവ്ര ഇടതു പ്രവര്‍ത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നല്‍കുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് ഫേസ്ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് നിന്നു മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള യുവതികളും ഇവര്‍ക്കൊപ്പമുണ്ടാകും. മനിതി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ തീവ്ര ഇടതുപക്ഷ സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയത്.

ഇന്നലെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാല്‍ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്. ഇവരെ കൂടാതെ ചില യുവതികള്‍ കൂടി കൊയിലാണ്ടിയില്‍ മാലയിട്ടിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ ഐ.ടി.സി ക്യാമ്ബ് സംസ്ഥാനത്ത് 37 കേന്ദ്രങ്ങളില്‍ 22ന് തുടങ്ങി 29 വരെ നടക്കുകയാണ്. ഒരു ക്യാമ്ബില്‍ 250, 350 പ്രവര്‍ത്തകരുണ്ട്. 37 ക്യാമ്ബുകളിലായി വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനാല്‍ സന്നിധാനത്തെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുമെന്നാണ് യുവതീ സംഘത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ കഴിഞ്ഞ ദിവസം തടഞ്ഞ സംഭവത്തില്‍ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.

എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇവരോടൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. ഗാര്‍ഡ് റൂം കടന്ന് പോയതിന് ശേഷമാണ് ശബരിമല സപെഷ്യല്‍ ഓഫീസര്‍ എത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹം സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. വലിയ പ്രശ്‌നങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. പൊലീസ് സംഘം പമ്പയില്‍ നിന്നെത്തി പ്രതിഷേധക്കാരെ വകഞ്ഞ് മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ട് പോയി.

പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായി. ശരംകുത്തി ഭാഗത്തും പ്രതിഷേധമുണ്ടായപ്പോഴും പൊലീസ് കൃത്യമായി ഇടപ്പെട്ടു. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പോയ സംഘത്തിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായത്. പൊലീസ് ഇടപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറായില്ല. എന്ത് വന്നാലും പിന്മാറില്ലെന്നാണ് ഇവിടെയും യുവതികള്‍ പറഞ്ഞത്. ഇതിനിടെ കടകംപള്ളി സുരേന്ദ്രനടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ വന്നത്. ഇതോടെ പൊലീസ് വ്യക്തമായ നിര്‍ദേശം ലഭിക്കാന്‍ കാത്ത് നിന്നു.

ഇതിനിടെ പൊലീസ് ഉദ്യോസ്ഥര്‍ ഇവിടെ ഇരുന്നാല്‍ ക്രമസമാധാന പ്രശ്മുണ്ടാകുമെന്നും താഴേക്ക് പോകണമെന്നും പറഞ്ഞു. ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നതും പൊലീസ് അവരെ സ്‌ടെക്ച്ചറില്‍ താഴേക്ക് കൊണ്ടു വന്നു. എന്നാല്‍, ബിന്ദു താഴേക്ക് ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ആവര്‍ത്തിച്ച ശേഷം ബിന്ദുവിനോട് ഇറങ്ങാന്‍ പറയുകയായിരുന്നു. താഴേക്ക് ഇറങ്ങുന്നതിനിടെയും ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ വനം വകുപ്പിന്റെ വാഹനം എത്തിച്ച് ബിന്ദുവിനെ താഴേക്ക് കൊണ്ടു പോവുകയായിരുന്നു. അവര്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജിലാണ്. അവരാകട്ടെ വീണ്ടും മല കയറുമെന്ന തീരുമാനത്തിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends