മകള്‍ ജാരസന്തതിയെന്ന് സംശയിച്ച് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ, ആറു വയസ്സുള്ള മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പിതാവിന് ഭോപ്പാല്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്

മകള്‍ ജാരസന്തതിയെന്ന് സംശയിച്ച് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ. ആറു വയസ്സുള്ള മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പിതാവിന് ഭോപ്പാല്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. 42കാരനായ പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നു. മകള്‍ തന്റേതല്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ഇയാളീ ക്രൂരത ചെയ്തത്. ക്രൂരമായ പീഡനത്തിന് ശേഷം കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രത്യേക പോക്‌സോ കോടതി ജഡ്ജി കുമാദിനി പട്ടേല്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം മരിച്ച കുട്ടിയുടെ ഡിഎന്‍എ പ്രതിയുമായി ചേരുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. ഐപിസി 302 അനുസരിച്ചാണ് വധശിക്ഷ വിധിച്ചത്. ഐപിസി 376 സെക്ഷന്‍ ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചു. മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഈ വര്‍ഷം പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്ന 21ാമത്തെ കേസാണിത്. ഇന്ത്യയില്‍ ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മധ്യപ്രദേശിലാണ്.
https://www.facebook.com/Malayalivartha
























