ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് അയ്യപ്പജ്യോതി

ശബരിമല ആചാരനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെയാണ് അയ്യപ്പജ്യോതി തെളിഞ്ഞത്. കാസര്‍കോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി.
സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വൈകിട്ട് ആറു മുതല്‍ ഏഴുമണി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മ്മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
തിരുവനന്തപുരം കളയിക്കാവിള മുതല്‍ കാസര്‍കോഡ് ഹൊസങ്കിടി വരെയാണ് അയ്യപ്പജ്യോതി തെളിഞ്ഞത്. വൈകിട്ട് ആറു മുതല്‍ ഏഴുമണി വരെ സ്ത്രീകളും പുരുഷന്മാരും റോഡില്‍ അണിനിരന്ന് മണ്‍വിളക്കുകള്‍ ദീപം തെളിയിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്ത് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്തക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കളയിക്കാവിളല്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന രീതിയിലാണ് ക്രമീകരണം. അങ്കമാലി വരെ ദേശീയ പാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെിളിഞ്ഞത്. മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയായി. തമിഴ്‌നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി തെളിഞ്ഞു.
https://www.facebook.com/Malayalivartha
























