Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദുരഭിമാനകൊലപാതക ഭീതിയിൽ നിന്നും വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ ജീവിതയാത്രയില്‍ എഡ്‌വിന്റെ കൈപിടിക്കാന്‍ ആരതിയെത്തി... സിനിമാക്കഥയെ വെല്ലുന്ന ഈ പ്രണയകഥ സംഭവിച്ചത് ആലപ്പുഴയിൽ

27 DECEMBER 2018 09:49 AM IST
മലയാളി വാര്‍ത്ത

കോവളത്തു ബി.എസ്‌സി. ഹോസ്‌പിറ്റാലിറ്റി കോഴ്‌സ്‌ പഠനത്തിനിടെയാണ്‌ കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ആരതിയുമായി എഡ്‌വിന്‍ പ്രണയത്തിലായത്‌. നാഗര്‍കോവിലിലെ സമ്പന്ന കുടുംബാംഗമായിരുന്നു ആരതി. ഒരുമാസം വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും തന്ത്രപരമായി താക്കോല്‍ കൈവശപ്പെടുത്തി മുറി തുറന്നു സാഹസികമായി രക്ഷപ്പെടുകയായിരുന്നെന്നും ആരതി വെളിപ്പെടുത്തി. തന്റെ പേര്‌ രേഖപ്പെടുത്തിയ ടാറ്റു വരെ മായ്‌ച്ചുകളയിച്ചതായി എഡ്‌വിന്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലെ സി.പി.എം. ഓഫീസില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹവും നടന്നു. ഒന്നരമാസം മുമ്ബ്‌ വിവാഹത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നതിന്റെ തുടര്‍ച്ചയായിരുന്നു ചടങ്ങ്‌. ഇനി കോടതി ചേരുമ്ബോള്‍ ആരതിയെ താന്‍ ഹാജരാക്കുമെന്ന്‌ എഡ്‌വിന്‍ പറഞ്ഞു. സിനിമാക്കഥയെ വെല്ലുന്ന സസ്‌പെന്‍സിന്‌ വിരാമമിട്ട്‌ ക്രിസ്‌മസ്‌ തലേന്ന്‌ എഡ്‌വിവിന്റെ ചാരത്ത്‌ ആരതിയെത്തി. വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ ജീവിതയാത്രയില്‍ ഇനി ഇരുവരും ഒരുമിച്ച്‌. ദുരഭിമാനകൊലപാതകം പോലും ഉണ്ടാകുമെന്നു ഭയന്ന്‌ ആലപ്പുഴ പായിപ്പാട്‌ സ്വദേശിയായ എഡ്‌വിന്‍ ഫിലിപ്പ്‌ സാം(24) ഒരു മാസം മുമ്ബ്‌ ഫെയ്‌സ്‌ബുക്കില്‍ തല്‍സമയ വീഡിയോ ഇട്ടതോടെയാണു സംഭവം പുറംലോകം അറിയുന്നത്‌.

തമിഴ്‌നാട്‌ സ്വദേശിയായ പ്രണയിനി ആരതി (21)യെ വീട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്നും ജീവന്‍തന്നെ ഭീഷണിയിലാണെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീടുവിട്ടു യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ നവംബര്‍ 12ന്‌ ഹരിപ്പാട്‌ സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കി. എഡ്‌വിനുമായുള്ള വിവാഹത്തോട്‌ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. അന്നു രാത്രിതന്നെ ബന്ധുക്കളെത്തി ബലം പ്രയോഗിച്ച്‌ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരതി വഴങ്ങിയില്ല.

16നു കന്യാകുമാരി പോലീസുമായെത്തി ബന്ധുക്കള്‍ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്‌ഥയുണ്ടായി. പിന്നാലെ ആരതിയുടെ പേരില്‍ കേസുണ്ടെന്നറിയിച്ച്‌ ഹരിപ്പാട്‌ പോലീസെത്തി യുവതിയെ കൊണ്ടുപോയി. നാഗര്‍കോവില്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ച്‌ സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ എഡ്‌വിന്‍ പരാതി നല്‍കി. വിവരം അന്വേഷിച്ച്‌ എഡ്‌വിന്‍ നാഗര്‍കോവില്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും ബന്ധുക്കള്‍ ആരതിയെ മറ്റൊരിടത്തേക്കു മാറ്റിയിരുന്നു.

ചെന്നൈയിലേക്കു കൊണ്ടുപോയെന്നായിരുന്നു വിവരം. ഒരുമാസത്തോളം അന്വേഷിച്ചിട്ടും ആരതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കോടതിയെ സമീപിച്ചു. അടുത്തമാസം കേസ്‌ പരിഗണിക്കുമ്ബോള്‍ ആരതിയെ ഹാജരാക്കണമെന്നു കോടതി ഉത്തരവിട്ടു. അനിശ്‌ചിതത്വം തുടരുന്നതിനിടെ ക്രിസ്‌മസ്‌ തലേന്ന്‌ എഡ്‌വിനരികില്‍ ആരതി എത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (26 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (30 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (38 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (50 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (58 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends