Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെ ഉരുട്ടിക്കയറ്റാന്‍ പുതുവഴി... ശബരിമലയില്‍ യുവതികളെ തടയുമെന്ന് പോലീസ് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ശക്തി പരീക്ഷണത്തിനൊരുങ്ങി തീവ്ര ഇടതു ഗ്രൂപ്പുകള്‍; വെള്ളവും വളവും നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കടുത്തതോടെ എല്ലാം നിരീക്ഷിച്ച് ഇന്റലിജെന്‍സ്

27 DECEMBER 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഈ മണ്ഡലകാലം തീരാറായിട്ടും ഒരു യുവതിയെപ്പോലും കയറ്റാനാകാത്തതില്‍ ശക്തമായ നിലപാടുമായി തീവ്ര ഇടതു ഗ്രൂപ്പുകള്‍ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ യുവതികളെ കയറ്റാന്‍ പോലീസ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചെങ്കിലും ഭക്തരുടെ കൂട്ടമായുള്ള ചെറുത്തുനില്‍പ്പ് പോലിസിനേയും സര്‍ക്കാരിനേയും ഒരു പോലെ വെട്ടിലാക്കി. ശബരിമലയില്‍ കയറാന്‍ വന്ന യുവതികളെല്ലാം ആക്ടിവിസ്റ്റായിരുന്നുവെന്നതാണ് പോലീസിനെ ആശങ്കയിലാക്കിയത്. എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ജീവാപായം പോലും ഉണ്ടാകും. ശബരിമലയില്‍ അങ്ങനെയൊരു സംഭവമുണ്ടായാല്‍ കൂടെ നിന്ന എല്ലാവരും കാലുമാറും. പഴി പോലീസിനാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ സര്‍ക്കാരും പതിയെ ഇതില്‍ നിന്നും പിന്‍മാറുകയാണ്. 

സംഭവം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെയും സംഘപരിവാറിനെയും ഒരു പോലെ പ്രതിരോധിച്ച് തീവ്രഇടത് ഗ്രൂപ്പുകള്‍ രംഗത്ത്. അവര്‍ നടത്തുന്ന നീക്കങ്ങള്‍ പോലീസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. 

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ ആരംഭിച്ച കാമ്പയിനില്‍ തീവ്ര ഇടത് സംഘടനകളോട് ആഭിമുഖ്യമുള്ള വിവിധ മേഖലകളിലുള്ളവര്‍ സക്രിയമാണെന്ന് പോലീസിന് വ്യക്തമായി. 

കഴിഞ്ഞ 23ന് നടന്ന യുവതീപ്രവേശനത്തിന് ഉറച്ച പിന്തുണ നല്‍കിയ ഈ വിഭാഗം മകരവിളക്ക് തീര്‍ഥാടനകാലത്ത് തന്നെ ലക്ഷ്യം യാഥാര്‍ഥ്യമാക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. 23ന് ശബരിമല കയറാന്‍ ശ്രമിച്ചതിനെ വിലയിരുത്തുന്നത് ഏറ്റവുമുയര്‍ന്ന ആത്മാഭിമാനത്തോടെയാണെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. 

ചിത്തിര ആട്ട വിളക്കു മുതല്‍ നിലച്ചുപോയ സ്ത്രീ പ്രവേശന ഇടപെടലുകളെ സാധ്യമായ വിധത്തില്‍ ഏകോപിപ്പിക്കാന്‍ കൂട്ടായ്മക്കു കഴിഞ്ഞെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകളുടെ ഉന്നതമായ സമരശേഷി മാത്രം ചര്‍ച്ച ചെയ്യുംവിധം കേരളത്തിന്റെ അന്തരീക്ഷത്തെ മാറ്റിത്തീര്‍ക്കാനായെന്നും വിലയിരുത്തുന്നുണ്ട്. 

ഏറ്റവും വിപുലമായ രീതിയില്‍ ജനുവരിയില്‍ ശബരിമല പ്രവേശം സാധ്യമാക്കുന്ന ഇടപെടലുകള്‍ക്ക് പ്രേരിപ്പിക്കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞതായും അവകാശപ്പെടുന്നു. 

മനിതി, സമീപ ദിനങ്ങളില്‍ മലകയറാന്‍ ശ്രമിച്ചവര്‍, ആദ്യമായി ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ആലപ്പുഴ ജില്ലക്കാരിയായ യുവതി എന്നിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞ് അവരുടെ ത്യാഗത്തെയും കൂട്ടായ്മ അഭിവാദ്യം ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, സംഘ പരിവാര്‍ ഇടപെടല്‍ എല്ലാം വ്യക്തമായി തിരിച്ചറിഞ്ഞുവെന്നും ഈ ശ്രമത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടു ജനുവരിയില്‍ പൂര്‍വാധികം ശക്തമായ ഒരിടപെടല്‍ ഉറപ്പുതരുന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ അറിയിക്കുന്നത്. 

ചുംബന സമരം, താലിപൊട്ടിക്കല്‍ സമരം, ഇരുട്ട് നുണയാമെടികളെ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും പങ്കാളികളായവരും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയിലുണ്ടെന്നാണാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 
സംഘപരിവാര്‍ കേരളത്തില്‍ ഫാസിസത്തിലൂടെ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതിനൊപ്പം സി.പി.എമ്മിനെയും രൂക്ഷമായി വമര്‍ശിച്ചുകൊണ്ടുള്ള പ്രചരണം ഇവരുമായി ബന്ധപ്പെട്ടവര്‍ നടത്തുന്നുണ്ട്.

അതേസമയം ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം കുറിയ്ക്കുകയാണ്. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.

41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഇന്നലെ സന്നിധാനത്തെത്തി.

ജനുവരി 14നാണ് മകരവിളക്ക്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമെന്ന പോലെ തന്നെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ശബരിമലയിലുണ്ടായി. അതിനിടെയാണ് തീവ്ര ഗ്രൂപ്പുകളുടെ ഭീഷണി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends