Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ ഏറ്റവും അധികം നേട്ടം കൊയ്യാൻ ബിജെപിക്ക് ആയെങ്കിലും അതെല്ലാം വോട്ടായി വീഴില്ലെന്ന് ബിജെപിയുടെ തന്നെ സർവ്വേ റിപ്പോർട്ട് ; പൊതു സമ്മതരായ സ്ഥാനാർത്ഥികളെ നിർത്താൻ അമിത്ഷായുടെ കർശന നിർദ്ദേശം

27 DECEMBER 2018 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരെഞ്ഞെടുപ്പ് വേളയിൽ ശബരിമലയിൽ ലഭിക്കുന്ന ജന പിന്തുണ കാര്യമായി പ്രതിഫലിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സർവ്വേ റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം നടന്ന സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.പൊതുസമ്മതരായ സ്ഥാനാര്‍ഥികളെകൂടി നേതാക്കള്‍ക്കൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യമായ നേട്ടം പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെക്ക് ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരികെക്കൊണ്ടുവരണമെന്നും സര്‍വേ വിലയിരുത്തുന്നു. സര്‍വേ ഫലം കഴിഞ്ഞ ദിവസം ബി.ജെ.പി. ദേശീയ നേതൃത്വം വിലയിരുത്തി.

ഇതുവരെ മൂന്നു സര്‍വേകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനത്തു നടത്തിയത്. അതേസമയം , കാര്യമായ വ്യത്യാസമൊന്നും നവംബറിലെ അവസാനെത്ത സര്‍വേയില്‍നിന്നു പുതിയ സര്‍വേയില്‍ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബി .ജെ.പി. പ്രവര്‍ത്തകര്‍, മറ്റു രാഷ്ട്രീയകക്ഷി അംഗങ്ങള്‍, നിഷ്പക്ഷര്‍, സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഏഴു വിഭാഗങ്ങളില്‍നിന്നാണ് അഭിപ്രായ സാമ്പിളുകള്‍ ശേഖരിച്ചത്.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുമ്മനത്തെ ശരണം പ്രാപിക്കണമെന്നാണ് സര്‍വേയിലുണ്ടായ പൊതുവികാരം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും നേതൃത്വത്തിലെ ഭിന്നതയില്‍ ആശങ്കയുള്ളവരാണ്. നിലവിലെ സാഹചര്യത്തിൽ ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും അവര്‍ കരുതുന്നു

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യാതൊരു ശ്രമങ്ങളും സംസ്ഥാനഘടകം നടത്തുന്നില്ലെന്നു സര്‍വേ വ്യക്തമാക്കുന്നു. ശബരിമലയുടെ പേരിലുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാന്‍ ഇപ്പോഴുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മാത്രം പോരാ. പൊതുസമ്മതര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായാലേ ഗുണമുണ്ടാകൂ. നേതൃത്വത്തിന്റെ സഹിഷ്ണുതയില്ലാത്ത പ്രതികരണവും അസ്വസ്ഥതയുണ്ടാക്കുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. എന്‍.ഡി.എയില്‍നിന്നു ഘടകകക്ഷികള്‍ പോകുന്നതു ബി.ജെ.പി. നേതൃത്വത്തിന്റെ വീഴ്ചകൊണ്ടാണെന്ന വിലയിരുത്തലും സര്‍വേയിലുണ്ട്.

കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബി.ജെ.പി. കേന്ദ്ര ഘടകം എന്നും മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ ഭൂരിപക്ഷ ജനവിഭാഗത്തിനു ഭീഷണി സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ വിജയത്തേക്കാള്‍ നല്ലൊരു വിഭാഗം ഭൂരിപക്ഷ ജനത ആഗ്രഹിക്കുന്നത് എല്‍.ഡി.എഫിന്റെ പതനമാണ്. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടുകള്‍ പങ്കിട്ടെടുത്താന്‍ വിജയം സി.പി.എമ്മിന്റെ ഭാഗത്തായിരിക്കും.

ഈ ആശങ്ക സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു വിഭാഗം ഇടതുപക്ഷവിരുദ്ധരും പങ്കുവച്ചിട്ടുണ്ട്. ഹിന്ദുവോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിനുള്ളതെന്നും നായര്‍ സമുദായാംഗങ്ങളില്‍ നല്ലൊരു വിഭാഗവും കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളവരാണെന്നും സര്‍വേ പറയുന്നു. നാലാമത്തെ സര്‍വേ അടുത്ത മാസം ആദ്യവാരം ആരംഭിക്കും.

അതേസമയം , ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കുന്നതിനും സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 10 നും 50നും ഇടയിലുള്ള സ്ത്രീകളെ എങ്ങനെയെങ്കിലും മല കയറ്റാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. അതിനെ എന്തുവിലകൊടുത്തും വിശ്വാസി സമൂഹം നേരിടുന്ന കാഴ്ചയാണു കാണുന്നത്. ആചാരസംരക്ഷണത്തിനായി സ്ത്രീകള്‍ അണിനിരന്ന് അയ്യപ്പജ്യോതി തെളിയിച്ചത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. നാടിന്റെ സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രസക്തി നഷ്ടമായെന്നും അയ്യപ്പജ്യോതിയില്‍ അണിനിരന്ന സ്ത്രീകളുടെ വികാരമാണു കേരളത്തിന്റെ മനസെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends