Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളി ഭക്തരോട് വേണ്ട... അയ്യപ്പജ്യോതി തെളിയിക്കാന്‍ വന്ന ഭക്തരെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ കിടിലന്‍ ഡയലോഗ്‌സ്; രാക്ഷസന്മാര്‍ ഒടുങ്ങണം; ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയില്‍ തന്നെ സംഭവിക്കേണ്ടതാണ്; അയ്യപ്പ ജ്യോതി ധര്‍മ ജ്യോതിയായി ഭാരതത്തില്‍ മുഴുവന്‍ തെളിഞ്ഞു

27 DECEMBER 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുരേഷ് ഗോപി എന്നും ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ മാസ് ഡയലോഗിലൂടെയാണ്. അദ്ദേഹം അനശ്വരമാക്കിയ സിനിമകളുടെ ഉശിരന്‍ ഡയലോഗ്‌സ് ഇന്നും നമ്മുടെ മനസിലുണ്ട്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നപ്പോഴും സുരേഷ് ഗോപി അത്തരം ഡയലോഗുകളിലൂടെ ജനങ്ങളെ ഇളക്കി മറിച്ചിട്ടുണ്ട്. അതുപോലെയാണ് കഴിഞ്ഞ ദിവസം അയ്യപ്പജ്യോതിയ്ക്കിടെ സുരേഷ് ഗോപി നടത്തിയ പ്രകടനം. 

നമ്മുടെ ഭക്തിയുടെ സംസ്‌കാരം ഒരു ക്ഷുദ്രശക്തികള്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വിളംബരമാണ് അയപ്പജ്യോതിയെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ഈ അയ്യപ്പ ജ്യോതി ധര്‍മജ്യോതിയായി ഭാരതത്തില്‍ മുഴുവന്‍ തെളിഞ്ഞു കഴിഞ്ഞു. ഇത് ശക്തി തെളിയിക്കലല്ല, ഒരു പ്രാര്‍ത്ഥനയാണ്. അതിന് ഒരുപാട് ഉദ്ദേശങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്തിയുടെ സംസ്‌കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വിളംബരമാണ് അയ്യപ്പ ജ്യോതി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പ്രതിഷേധത്തിന്റെ ഭാഗമായി കളിയിക്കാവിളയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

എന്റെ കുലത്തിന് നേര്‍ക്ക് വച്ച നിന്റെ ഒക്കെ കത്തിയുടെ മൂര്‍ച്ചയുമൊടുങ്ങട്ടെ. അതിനെ നമുക്ക് ഒടുക്കാന്‍ കഴിയില്ല. അത് സ്വയം ഒടുങ്ങും. മൂര്‍ച്ച മാത്രമല്ല അതിന്റെ മുനയും പിടിയുമൊടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ വിശ്വാസ സമൂഹങ്ങള്‍ക്ക് വേണ്ടിയാണ്. മറ്റു മതസ്ഥര്‍ കൂടി ഇക്കാര്യങ്ങള്‍ ഓര്‍ക്കണം.

മനുഷ്യത്വം ഉള്ളവര്‍ മാത്രം വാഴുന്ന രാക്ഷസന്മാര്‍ ഒടുങ്ങുന്ന യുഗമായി മാറണമെന്ന് കലിയുഗവരദനോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അയപ്പജ്യോതി തെളിയിക്കാന്‍ വന്ന എല്ലാവരുടെയും കാല്‍തൊട്ട് വന്ദിച്ച എല്ലാവര്‍ക്കും ക്രിസ്തുമസ്‌നവവത്സര ആശംസകള്‍ നേരുന്നുവെന്നും സൂരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി വരെയാണ് അയ്യപ്പ ജ്യോതി നടന്നത്. എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ജ്യോതി കടന്നുപോകുന്ന വഴികളിലെല്ലാം വന്‍തോതില്‍ കാഴ്ച്ചക്കാരുമുണ്ടായി. പരിപാടി വിജയമായതിന്റെ ആവേശത്തിലാണ് സംഘാടകസമിതി. എന്‍.എസ്.എസ്, കെ.പി.എം.എസ്, ബി.ഡി.ജെ.എസ്, ഉള്‍പ്പെടെ നൂറിലധികം സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. 

ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പ ജ്യോതി വന്‍ വിജയമായി മാറി. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും തെളിച്ച ജ്യോതി കന്യാകുമാരി വരെ നീണ്ടു. 

ജനലക്ഷങ്ങളാണ് അയ്യപ്പജ്യോതിയില്‍ അണിനിരന്നത്. ഇത്രയും നാള്‍ സിപിഎം ആണ് ഇത്തരത്തിലൊരു പരിപാടി നടത്തി വിജയിച്ചിട്ടുള്ളത്. മനുഷ്യ ചങ്ങലയും മനുഷ്യ മതിലും നടത്തി വിജയിപ്പിച്ച സിപിഎമ്മിന് അല്ലാതെ മറ്റാര്‍ക്കും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുമെന്ന് പോലും ആരും കരുതിയിരുന്നില്ല. എന്നാല്‍ ഏവരേയും ഞെട്ടിച്ച് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ ഒഴുകിയെത്തിയപ്പോള്‍ ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിന് അത് കരുത്തായി മാറി.

പന്തളം കൊട്ടാരവും എന്‍ എസ് എസും യോഗക്ഷേമ സഭയുമെല്ലാം അയ്യപ്പജ്യാതിയുടെ ഭാഗമായതോടെ ശബരിമല കര്‍മ്മ സമിതിയുടെ കേരളമൊട്ടുക്കുള്ള വിളക്ക് തെളിയിക്കല്‍ വന്‍ വിജയവുമായി.വൈകീട്ട് ആറു മുതല്‍ 6.30 വരെ ആയിരുന്നു പരിപാടി. മുന്‍ ഡിജിപിമാരായ ടി.പി സെന്‍കുമാര്‍, എം.ജി.എ രാമന്‍, സുരേഷ് ഗോപി എംപി, മാടമ്ബ് കുഞ്ഞിക്കുട്ടന്‍, കെ.എസ് രാധാകൃഷ്ണന്‍, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പ ജ്യോതി തെളിക്കാനെത്തി.

ബിജെപി, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് പുറമെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സിനിമാ താരം മേനകാ സുരേഷ്, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്ബ് കുഞ്ഞിക്കുട്ടന്‍, പ്രൊഫസര്‍ എന്‍ സരസു, ഫാദര്‍ ജോസ് പാലപ്പുറം, സംവിധായകന്‍ അലി അക്ബര്‍ തുടങ്ങിയ പ്രമുഖര്‍ അയ്യപ്പ ജ്യോതിയുടെ ഭാഗമായി.


കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 97 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. ബി ജെ പിയുടെയും ശബരിമല കര്‍മ്മ സമിതി കന്യാകുമാരി ഘടകത്തിന്റെയും നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍ നടന്നത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപിയും കിളിമാനൂരില്‍ ടി പി സെന്‍കുമാറും ദീപം തെളിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു. ഇത് വന്‍ വിജയമായതോടെ ഇനി വനിതാമതിലിലാണ് നോട്ടം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends