Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ്റുകാല്‍ പൊങ്കാല നിരോധിക്കും, ദീപാവലിക്കും വിലക്ക് വരും;വരാന്‍പോകുന്ന നാളുകള്‍ കൂടുതല്‍ ക്ലേശകരം

27 DECEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരോധനം വരുന്ന ഒരു കാലം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വന്നിരിക്കുന്നത്. ദീപാവലിക്കും തൃശൂര്‍പൂരത്തിനും ഇനി അധികനാള്‍ ഇതുപോലെ നിലനില്‍ക്കാനാവില്ല എന്നും പറഞ്ഞുകേള്‍ക്കുന്നു. കഴിഞ്ഞ ദീപാവലി ആഘോഷങ്ങള്‍ ഭീതിജനകാമാംവിധം ഡല്‍ഹിയുടെ അന്തരീക്ഷത്തെ മലിനമാക്കിയ വാര്‍ത്തകള്‍ അവലോകനം ചെയ്തുകൊണ്ടാണ് ഇത്തരം നിരീക്ഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

നേരത്തേതന്നെ ഇന്ത്യയില്‍ ഏറ്റവുമധികം മലിനവായു നിറഞ്ഞ അന്തരീക്ഷമുള്ള നഗരം എന്നു പേരുദോഷമുള്ള ഡല്‍ഹിയെ കൂടുതല്‍ അപകടത്തിലാക്കിയത് ദീപാവലിപ്പടക്കങ്ങളാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അവിടെ ഇപ്പോള്‍ ചന്ദനത്തിരിയും മറ്രു സുഗന്ധദ്രവ്യങ്ങളും പുകയ്ക്കുന്നതുപോലും നഗരവായുവിനെ ശ്വസിക്കാന്‍ അനുയോജ്യമല്ലാത്ത നിലയിലേക്കു മാറ്റുന്നുണ്ടത്രേ. എന്തായാലും, ഡല്‍ഹി നഗരത്തെ രക്ഷിക്കാന്‍ കടുത്ത പല തീരുമാനങ്ങളും അവിടുത്തെ സര്‍ക്കാരിന് എടുക്കേണ്ടിവരുമെന്നാണ് ഈ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.

ഇതു ഡല്‍ഹിയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ മഹാനഗരങ്ങിലിെല്ലാം വായു ശ്വസനയോഗ്യം അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരം നഗരം വാര്‍ത്തകളിലേക്കു കടന്നുവന്നത്. മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പി. എം. 2.5 എന്ന വിഷധൂളിയുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മലിനമായ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ തിരുവനന്തപുരം എത്തിയതാണ് കാരണം.

ഇങ്ങനെ പോയാല്‍ അടുത്ത പത്തുവര്‍ഷത്തിനകം ശ്വാസകോശരോഗങ്ങള്‍ ഏതാണ്ട് എല്ലാപേരിലേക്കും വ്യാപിക്കുന്ന സ്ഥിതി ഇവിടെ ഉണ്ടാകും തിരുവനന്തപുരം നഗരം മലിനവായു നിറഞ്ഞ് വാസയോഗ്യമല്ലാതാകും. അടുത്ത അമ്പതു വര്‍ഷം കൊണ്ട് ആളൊഴിഞ്ഞ പ്രേതനഗരമായി ഇവിടം മാറാതിരിക്കണമെങ്കില്‍ അതിശക്തമായ നടപടികള്‍ എടുത്തേ മതിയാകൂ.

നഗരത്തെ കീഴടക്കുന്ന പി എം 2.5ന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും പ്രധാന ഉറവിടമായി ശാസ്ത്രജ്ഞര്‍ എടുത്തുകാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഡീസല്‍ എന്‍ജിനില്‍ നിന്നുള്ള പുകയാണ് ഒന്നാമത്തേത്. വളരെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍ നിരുത്സാഹപ്പെടുത്തിയേ തീരൂ. ഇപ്പോഴത്തെ അവസ്ഥ തന്നെ തരണം ചെയ്യണമെങ്കില്‍ നഗരത്തിലുടനീളം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഹരിത മതില്‍ നിര്‍മ്മിക്കണം. രണ്ടാമത്ത കാര്യം തീയില്‍നിന്നുണ്ടാകുന്ന പുകയാണ്. ദിവസവും നഗരത്തിലെ വീടുകളില്‍ കൂടിയിട്ടുകത്തിക്കുന്ന കരിയിലകള്‍ പോലും മാരകമായ ദോഷം ചെയ്യുന്നു.

അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചുകൊണ്ടാണ് വര്‍ഷം തോറും കേരളത്തിലെമ്പാടും നൂറുകണക്കിനു സമൂഹപൊങ്കാലകള്‍ അണിനിരക്കുന്നത്. തിരുവനന്തപുരം നഗരത്തിലും ചുറ്റുവട്ടത്തുമായിത്തന്നെ ഇരുപതിലേറെയുണ്ട്. അതില്‍ ഏറ്റവും വലുത് ആറ്റുകാല്‍ പൊങ്കാല തന്നെ. ഓരോ വര്‍ഷവും പത്രങ്ങള്‍ പെരുപ്പിച്ചുകൊണ്ടുപോകുന്ന കണക്കില്‍ പത്തു ലക്ഷത്തിലേറെ പൊങ്കാല അടുപ്പുകളാണ് ആറ്റുകാല്‍ ഉത്സവത്തില്‍ മാത്രം ഉണ്ടാകുന്നതായി കാണുന്നു. ഇതില്‍നിന്നൊക്കെ ഉയരുന്ന പുക നഗരത്തിന്റെ അന്തരീക്ഷം പരിശുദ്ധമാക്കുന്നു എന്ന തരത്തിലാണ് പത്രങ്ങളിലും ചാനലുകളിലും പലതും ഇത്രനാള്‍ തള്ളി വിടാറുണ്ടായിരുന്നത്. പക്ഷേ, യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ഇപ്പോള്‍പുറത്തുവരുന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ അവസ്ഥ എല്ലാത്തരം വൈകാരികതകളും മാറ്റിവച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തില്‍ മാത്രമേ മലിനവായുവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ നിരീക്ഷണം നടക്കുന്നുള്ളൂ എന്നതുകൊണ്ടാണ് അവിടെ മാത്രം ഇപ്പോള്‍ ചിത്രത്തില്‍ വന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാത്തവിധം ഒരേ ഉപഭോഗശൈലി പുലര്‍ത്തുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ഇതുതന്നെയാകും സംസ്ഥാനം എമ്പാടുമുള്ള സ്ഥിതിയെന്ന് അനുമാനിക്കേണ്ടിവരും.

അങ്ങനെ നോക്കുമ്പോള്‍ എല്ലാ സങ്കചിത താല്‍പര്യങ്ങളും മാറ്റിവച്ച് ആചാരങ്ങളും വിശ്വാസങ്ങളും പുനര്‍ചിന്തയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ കേരളം തന്നെ ഒരു പ്രേതനഗരമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ആളുണ്ടെങ്കിലല്ലേ ആചാരവും വിശ്വാസവും ഉള്ളൂ. ചിന്തിക്കേണ്ട നിമിഷം ഇപ്പോഴാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends