Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വെള്ളാപ്പള്ളി കണ്ണുരുട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ അയ്യപ്പജ്യോതി തെളിയിച്ചില്ല, ഇവരെല്ലാം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ഇല്ലെങ്കില്‍ യോഗത്തിന് പുറത്തായിരിക്കുമെന്നും ഭീഷണി, വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സുകുമാരന്‍ നായരുടെ ഭീഷണി പിള്ളയും ഗണേഷ് കുമാറും വകവെച്ചില്ല

27 DECEMBER 2018 11:57 AM IST
മലയാളി വാര്‍ത്ത

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണ്ണുരുട്ടിയതോടെ യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍വെള്ളാപ്പള്ളിയും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തില്ല. വനിതാമതിലില്‍ എസ്.എന്‍.ഡി.പി യോഗം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന് വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തിയിരുന്നു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് പരസ്യമായി പറഞ്ഞുമില്ല. എന്നാല്‍ സെക്രട്ടറിയുടെ നിലപാട് അനുസരിച്ച് ബി.ഡി.ജെ.എസ് നേതാക്കളടക്കം അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ട് നിന്നത്. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ എന്‍.എസ്.എസില്‍ ഉണ്ടാകില്ലെന്ന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഭീഷണി ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും തള്ളി. 

അയ്യപ്പജ്യോതിക്ക് എസ്.എന്‍.ഡി.പി പിന്തുണയില്ലായിരുന്നെങ്കിലും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. തിരുവനന്തപുരത്ത് എന്‍.എന്‍.ഡി.പി നേതാവ് ബാഹുലേയനും കോട്ടയത്ത് ബി.ഡി.ജെ.എസ് നേതാവ് നാട്ടിക ഉണ്ണികൃഷ്ണനും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. അവര്‍ക്കെതിരെ നടപടിയുണ്ടാവില്ല. അയ്യപ്പജ്യോതി എന്‍.എസ്.എസിന്റെ മിടുക്കാണെന്ന് വിശ്വസിക്കുന്നില്ല. അതിന് അവര്‍ക്ക് അവകാശവാദം ഉന്നയിക്കാനാവില്ല. അങ്ങനെ ചില കുണ്ടികുലുക്കന്‍ പക്ഷികള്‍ വിശ്വസിക്കുന്നുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. ജനുവരി ഒന്നിലെ വനിതാ മതിലില്‍ എല്ലാവരും പങ്കെടുക്കണം ഇത് സംബന്ധിച്ച് എല്ലാവര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പി ഭരിക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ ഭരണത്തിലുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ട് നിന്നത് എന്‍.ഡി.എയ്ക്ക് വലിയ തിരിച്ചടിയാണ്. കൂടെയുള്ളവര്‍ വിട്ട് നിന്നപ്പോഴും എന്‍.എസ്.എസ് പിന്തുണ നല്‍കിയത് ആശ്വാസമാണ്. തന്നെ ഇന്നലെ വൈകിട്ടാണ് അയ്യപ്പജ്യോതിയിലേക്ക് വിളിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ പങ്കെടുക്കാമെന്ന് പറഞ്ഞ പരിപാടിയുള്ളതിനാലാണ് അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതെന്നും കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നും തുഷാര്‍ പറഞ്ഞു. ഇത് വെറും സാങ്കേതികമായ കാര്യമാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ രഥയാത്രയില്‍ തുഷാര്‍ പ്രധാന അംഗമായിരുന്നു. അങ്ങനെയുള്ള തുഷാറിനെ ഒഴിവാക്കി അയ്യപ്പജ്യോതി നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്നെന്നാണ് വിലയിരുത്തല്‍.

എന്‍.എസ്.എസുമായി യാതൊരുവിധത്തിലും സഹകരിക്കാന്‍ എസ്.എന്‍.ഡി.പി യോഗം തയ്യാറല്ല. അതുകൊണ്ടാണ് അയ്യപ്പജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസിലെ പ്രധാന നേതാക്കള്‍ വിട്ട് നിന്നതും വനിതാ മതിലില്‍ എല്ലാ യോഗം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും. വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞതോടെ ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിലായി. തുഷാര്‍ അടക്കമുള്ള നേതാക്കള്‍ വിട്ട് നിന്നത് ബി.ജെ.പിക്ക് തിരിച്ചടിയായി. ഇക്കാര്യം അടുത്ത എന്‍.ഡി.എ യോഗം ചര്‍ച്ച ചെയ്‌തേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (25 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (29 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (37 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (49 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (57 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends