Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിരയോഗം

27 DECEMBER 2018 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് വേണ്ടി യോഗം ചേരാന്‍ തീരുമാനമായി. എല്ലാ പഞ്ചായത്തുകളിലും ഇന്ന് വൈകിട്ട് നാലുമണിയ്ക്കാണ് യോഗം വിളിക്കേണ്ടത്. ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കുന്ന നിര്‍ദേശങ്ങളെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വനിതാമതിലിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ അറിയിപ്പുകള്‍ നല്‍കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. വനിതാ മതിലില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തണം, 29ന് വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍, തൊഴിലുറപ്പു മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, എസ് സി-എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ യോഗം ബന്ധപ്പെട്ട എ ഡി എസ്/ സി ഡി എസുമാരുടെ നേതൃത്വത്തില്‍ ചേരണം, 30, 31 തിയതികളില്‍ വാര്‍ഡ് തലങ്ങളില്‍ സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് പഞ്ചായത്ത് തല യോഗത്തില്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

വനിതാ മതിലില്‍ പരമാവധിയാളുകളെ പങ്കെടുപ്പിക്കാന്‍ സ്‌ക്വാഡുകളായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ് സി- എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

മതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. ഇതിന്റെ പകര്‍പ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്യണം. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കൂടാതെ എല്ലാ വാര്‍ഡുകളിലും വനിതാ മതിലിന്റെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഒാരോ വിഭാഗത്തിന്റേയും ചുമതലയുള്ളവര്‍ മതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. ഒരാളെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് ഈ കണക്കെടുപ്പ്.

ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്. വനിതാ മതിലിന്റെ മുദ്രാവാക്യങ്ങളുയർത്തി വാർഡുകൾ തോറുംബാനറുകൾ സ്ഥാപിക്കണം. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ വീടുകളിൽ കയറി പ്രചാരണം നടത്തണം. വനിതാ മതിലുമായി ബന്ധപ്പെട്ട് വാർഡുകളിൽ നടക്കുന്ന പ്രവർത്തന മേൽനോട്ട ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാർക്കും പഞ്ചായത്തുതല ഉത്തരവാദിത്തം സെക്രട്ടറിമാർക്കാണെന്നും ഉത്തരവിൽ പറയുന്നു. ഇതാദ്യമായാണ് വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ ഔദ്യോഗികമായ ഒരു ഉത്തരവ് വരുന്നത്. വനിതമതിലിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends