Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടകംപള്ളി ചെകുത്താനും കടലിനും ഇടയിൽ; കഴക്കൂട്ടം മണ്ഡലത്തിൽ അനായസേന ജയിക്കാൻ കഴിയില്ല

28 DECEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് അയ്യപ്പജ്യോതിയ്ക്ക് കണ്ട വൻ സ്ത്രീജനപങ്കാളിത്തം കാരണമാണ് ശബരിമലയിൽ ഇതു വരെ പിന്തുടർന്നിരുന്ന നിലപാട് മാറ്റാൻ മന്ത്രി തയ്യാറായത്. കഴക്കൂട്ടം മണ്ഡലത്തിൽ അടുത്ത തവണ അനായസേന ജയിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി മനസിലാക്കി .

ബി ജെ പി നേതാക്കളും ഇക്കാര്യം മനസിലാക്കി കഴക്കൂട്ടത്ത് ശരിക്കും ശ്രദ്ധ പതിപ്പിച്ചു. അയപ്പ കർമ്മസമിതിക്കും ബിജെപിക്കുമൊപ്പം എൻ എസ് എസും ചടങ്ങിൽ ശക്തിയുക്തം നിലക്കൊണ്ടു. കഴക്കൂട്ടത്തെ അയ്യപ്പ ഭക്തരുടെ ശക്തി കടകംപള്ളി മനസിലാക്കണമെന്ന കാര്യത്തിൽ ജി. സുകുമാരൻ നായർക്ക് വാശിയുണ്ടായിരുന്നു. ഒരു ദേവസ്വം മന്ത്രി സംസാരിക്കേണ്ട ഭാഷയല്ല കടകംപള്ളിയുടേതെന്ന് സുകുമാരൻ നായർ പലവട്ടം പറഞ്ഞിട്ടുണ്ട്. കടകംപള്ളി യാകട്ടെ സുകുമാരൻ നായരുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. കഴിഞ്ഞ തെരഞ്ഞടുപ്പിൽ എൻ എസ് എസിന്റെ പിന്തുണ കടകംപള്ളിക്കായിരുന്നു.

ഇടത് സർക്കാർ അധികാരത്തിലെത്തിയ കാലത്ത് സർക്കാരിനു വേണ്ടി സുകുമാരൻ നായരെ കണ്ട വ്യക്തിയാണ് കടകം പള്ളി. അത്തരത്തിൽ ഊഷ്മളമായ ബന്ധമാണ് എൻ എസ് എസ് നേതൃത്വവുമായി മന്ത്രിക്കുണ്ടായിരുന്നത്. എന്നാൽ ശബരിമല കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ കടകംപള്ളി കാലുമാറിയതാണ് സുകുമാരൻ നായരെ വേദനിപ്പിച്ചത്. ശബരിമലകേസിൽ എൻ എസ് എസിന്റെ നയം സുകുമാരൻ നായർ കടകംപള്ളിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ നയത്തിന് അനുസരിക്കാൻ മാത്രമേ തനിക്ക് കഴിയുകയുള്ളുമെന്ന് കടകംപള്ളി അന്ന് പറഞ്ഞില്ല. പകരം സർക്കാരിൽ സംസാരിക്കട്ടെ എന്നാണ് പറഞ്ഞത്. അത് നടന്നില്ല എന്നതാണ് സുകുമാരൻ നായരുടെ ദേഷ്യം.

ഇതേ ആവശ്യത്തിനു സുകുമാരൻ നായർ മുഖ്യമന്ത്രിയെയും കണ്ടിരുന്നു. കോട്ടയത്ത് നടന്ന കൂടികാഴ്ചയിൽ മുഖ്യമന്ത്രി പക്ഷേ ഒരു വാക്കും നൽകിയില്ല. എന്നാൽ മൂന്നാക്കകാർക്ക് ദേവസ്വം ജോലികളിൽ സംവരണം വേണമെന്നഎൻ എസ് എസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.

കഴക്കൂട്ടത്ത് ബി ജെ പിക്ക് ശക്തമായ അടിത്തറയുണ്ട്. അവരുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ വി. മുരളീധരൻ മത്സരിച്ച സ്ഥലമാണ് കഴക്കൂട്ടം. ഒരു തവണ കൂടി കഴക്കൂട്ടത്ത് തങ്ങൾ ഭാഗ്യ പരീക്ഷണം നടത്തിയാൽ ജയികുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. കടകംപള്ളിയുടെ ശബരിമല നിലപാട് അതിന് ഗുണം ചെയ്തതായി ബി ജെ പി കരുതുന്നു. എൻ എസ് എസിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് കഴക്കൂട്ടം. അതും ബി ജെ പിക്ക് അനുകൂലമായേക്കാം.

ശബരിമലയിൽ മണ്ഡല പൂജയോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്റ്റിവിസ്റ്റുകൾ അഴിഞ്ഞാടേണ്ട സ്ഥലമല്ല ശബരിമല എന്നാണ് കടകംപള്ളി പറഞ്ഞു. അയ്യപ്പനോട് അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. തീർത്ഥവും പ്രസാദവും സേവിച്ചു. ഇതിനെല്ലാം പിന്നിൽ കഴക്കൂട്ടത്തെ ജയ സാധ്യതയാണെന്ന് പറയപ്പെടുന്നു. ഫലത്തിൽ ചെകുത്താനും കടലിനും ഇടയിലാണ് കടകംപള്ളി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends