Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അഴിമതിക്കാരന്‍ ഇന്ന് ഉറ്റമിത്രം... ബാലകൃഷ്ണ പിള്ളയ്ക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോള്‍ തുറങ്കിലടച്ചവര്‍ക്ക് ഒന്നും പറയാനില്ലേ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ അപ്രതീക്ഷിതമായി നാലു മുന്നണികളെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയാകുമ്പോള്‍....

28 DECEMBER 2018 09:37 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അധികം മാസമില്ല. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത് ഓരോ മുന്നണിയും മുന്നോട്ട് പോകുന്നതിനിടെയാണ് ഇടതുമുന്നണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നാലു മുന്നണികളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണിയില്‍ കേരളം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ് ബിയുടെ പ്രവേശനമാണ്. ശബരിമല വിഷയം കത്തി നില്‍ക്കുകയും എന്‍എസ്എസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ബി യോട് ഏറ്റവും അടുപ്പമുള്ള സംഘടനകള്‍ പോലും എതിര്‍ചേരിയില്‍ നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം ഇടതുമുന്നണിക്ക് എന്തു നേട്ടം ഉണ്ടാക്കുമെന്ന് അറിയാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

കോണ്‍ഗ്രസുമായി ബന്ധം വിട്ട ശേഷം ചവിട്ടിനില്‍ക്കാന്‍ ഇടം കിട്ടാതെ വിഷമിച്ചു നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് ബിയ്ക്ക് ഇടതുപക്ഷേത്തേക്ക് കിട്ടിയ അഡ്മിഷന്‍ ടിക്കറ്റ് വലിയ പിടിവള്ളിയാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ അടുത്ത സുഹൃത്ത് എന്‍എസ്എസുമായി പിണങ്ങേണ്ടി വന്നത് ആശങ്കയുമായി. ശബരിമല യുവതീ പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിന്തുണച്ച ശേഷമാണ് കോണ്‍ഗ്രസ് ബി ഇടതില്‍ എടുത്തതിന് പിന്നാലെ നേരെ തിരിഞ്ഞത്. എല്‍ഡിഎഫിന്റെ വനിതാമതിലിന് എതിരേ ബിജെപി പ്രഖ്യാപിച്ച അയ്യപ്പജ്യോതിക്കാണ് എന്‍എസ്എസിന്റെ പിന്തുണ. എന്നാല്‍ ഇടതു പ്രവേശത്തിന് തൊട്ടു പിന്നാലെ എല്‍ഡിഎഫിന്റെ വനിതാമതിലിനുള്ള പിന്തുണ കോണ്‍ഗ്രസ് ബി പരസ്യമായി പ്രഖ്യാപിച്ചു. വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിനെ മറികടന്ന് കരയോഗത്തിലെ സ്ത്രീകളെ വരെ ഇറക്കുമെന്നും പിള്ള പറഞ്ഞു. 

എന്നിരുന്നാലും എന്‍എസ്എസ് എടുത്ത നിലപാടിന്റെ എതിര്‍വശത്ത് നില്‍ക്കേണ്ടി വന്നത് കോണ്‍ഗ്രസ് ബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെ പിള്ള ശക്തമായി വിമര്‍ശിച്ചതിന് കാരണം ഇതായിരുന്നു. എന്‍എസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ലെന്നും സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ആവാമെന്നുമാണ് പിള്ള വിമര്‍ശിച്ചത്. എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തങ്ങള്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ശബരിമല വിഷയത്തില്‍ ഇന്നലെ പിള്ള പറഞ്ഞതും. അയ്യപ്പ ജ്യോതിയെ ബിജെപി സ്‌പോണ്‍സേര്‍ഡ് പരിപാടിയെന്നു പരിഹസിക്കുകയും ചെയ്തു. 

ഇന്നലെയാണ് കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ളവരെ എല്‍ഡിഎഫ് കൂടെ കൂട്ടിയത്. ഇനി എല്‍ഡിഎഫിന്റെ തീരുമാനങ്ങളാണ് തങ്ങളുടേതെന്നും ആണയിട്ട ബാലകൃഷ്ണപിള്ള മന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല തങ്ങള്‍ ഇടതുമുന്നണിക്കൊപ്പം വന്നതെന്നും പറഞ്ഞു. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് ബി യ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ലെങ്കിലും ഇടതുപക്ഷത്തിന് അത് ഗുണകരമാകും. ശബരിമല വിവാദം ഉള്‍പ്പെടെ ശരിയായ സമയത്താണ് അവര്‍ തീരുമാനം പ്രഖ്യാപിച്ചത്. പിള്ളയെ ഒപ്പം കൂട്ടി ആദ്യം മുതല്‍ എതിരായ എന്‍എസ്എസ് നെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് സിപിഎം സ്വീകരിച്ചത്. ശബരിമലയില്‍ ചോരുന്ന നായര്‍വോട്ടുകളെ ചെറിയ തോതിലെങ്കിലും തടയിടാന്‍ സഹായകരമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇതിനൊപ്പം പുതിയതായി വന്ന നാലു മുന്നണികള്‍ കൂടിയ ചേര്‍ന്നാല്‍ എല്‍ഡിഎഫിന്റെ വോട്ടു ഷെയര്‍ 47 ശതമാനമാകുമെന്നാണ് ബാലകൃഷ്ണപിള്ളയും പറഞ്ഞതും കൂട്ടി വായിക്കണം.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ബാലകൃഷ്ണപിള്ള മുന്നണിയില്‍ നിന്നും തെന്നിത്തുടങ്ങിയത്. ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം പോയതിന് പിന്നാലെ തുടങ്ങിയ അകല്‍ച്ച വര്‍ദ്ധിക്കുകയും ഇടതു ചായ്‌വ് തുടങ്ങുകയും ചെയ്തു. കെ എം മാണിയുമായുള്ള വിഷയവും യുഡിഎഫ് ഭരണം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും മറുകണ്ടത്തിലേക്കുള്ള വേഗം കൂട്ടുകയും ചെയ്തു. അതേസമയം ഒരിക്കല്‍ അഴിമതിക്കാരന്‍ എന്ന മുദ്രകുത്തി തുറങ്കിലടച്ചവരുടെ പാളയത്തിലേക്കാണ് ബാലകൃഷ്ണപിള്ളയുടേയും കേരളാകോണ്‍ഗ്രസ് ബി യുടേയും തിരിച്ചുവരവെന്നതാണ് യാദൃശ്ചികം. ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. 

മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനായിരുന്നു ഇക്കാര്യത്തില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരേ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ബാലകൃഷ്ണപിള്ളയെ വെറുതേ വിട്ട ഹൈക്കോടതി വിധിക്കെതിരേയായിരുന്നു വിഎസ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതും ശിക്ഷ വാങ്ങിക്കൊടുത്തതും. അതേസമയം ഇടതുചേരിയില്‍ വിഎസ് കാലവും അദ്ദേഹത്തിന്റെ വിമര്‍ശന കാലവും കഴിഞ്ഞതും വിഎസ് പക്ഷക്കാര്‍ക്ക് പാര്‍ട്ടിയില്‍ ബലം കുറഞ്ഞതും കോണ്‍ഗ്രസ് ബി യ്ക്ക് മുന്നണിപ്രവേശനത്തിന്റെ കാര്യങ്ങള്‍ എളുപ്പമാക്കി.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends