Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കി സീറ്റ് ഇടതുമുന്നണിയെ കുരുക്കിലാക്കിയേക്കും; ഇടുക്കി സീറ്റിനെ പ്രശ്‌നഭരിതമാക്കുന്നത് ഡെമോക്രാറ്റീക് കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലെ അംഗത്വം

28 DECEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഇടതുമുന്നണി വികസിപ്പിച്ചതോടെ ഇടുക്കി സീറ്റ് തര്‍ക്കവിഷയമാകും. ലോക്‌സഭാ സീറ്റുകളുടെ പേരില്‍ സമ്മര്‍ദ്ദം പാടില്ലെന്ന പ്രത്യേക നിര്‍ദ്ദേശത്തോടെയാണ് പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുത്തതെങ്കിലും ഇടുക്കി സീറ്റില്‍ പ്രശ്‌നമുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഡെമോക്രാറ്റീക് കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലെ അംഗത്വമാണ് ഇടുക്കി സീറ്റിനെ പ്രശ്‌നഭരിതമാക്കുന്നത്. അതുപോലെ ഇടതുമുന്നണി വിപുലീകരിക്കുന്നതിലൂടെ സാമുദായികാടിത്തറ വിശാലമാക്കാമെന്ന് കരുതിയ ഇടതുമുന്നണി ചെന്നുപെടുന്ന കുരുക്കായിരിക്കും ഇടുക്കി സീറ്റ്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് മുമ്പ് ഇടുക്കിയില്‍ നിന്നും ഇടതുമുന്നണിയുടെ എം.പിയായിട്ടുള്ള വ്യക്തിയാണെന്നതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത്. ഇപ്പോഴത്തെ എം.പിയായ ജോയ്‌സ് ജോര്‍ജിനെ ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി. അതിനിടയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി അവകാശവാദം ഏതെങ്കിലും കോണില്‍ നിന്നും ഉയര്‍ന്നാല്‍ അത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന വിലയിരുത്തലാണ് മുന്നണിക്കുള്ളത്.

നേരത്തെ നിര്‍ദ്ദേശം നല്‍കിയതുകൊണ്ട് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും സീറ്റിന് അവകാശവാദം ഉന്നയിക്കില്ല. ജോയ്‌സ് ജോര്‍ജ് മത്സരിക്കാന്‍ തയാറല്ലെങ്കില്‍ പിന്നെ ആലോചിക്കാമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോള്‍ നല്‍കുന്ന മറുപടി. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി മറ്റുപല കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുമെന്ന ഭയം ഇടതുമുന്നണിയിലുണ്ടായിട്ടുണ്ട്.

ജോയ്‌സ് ജോര്‍ജ്ജുും ഫ്രാന്‍സിസ് ജോര്‍ജ്ജും സഭയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ കത്തോലിക്ക സഭയെ ഒപ്പം നിര്‍ത്താനായി ഇടതുമുന്നണി കൈക്കൊണ്ട ഒരു തീരുമാനം അവര്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശയങ്കയുണ്ട്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന ഇടുക്കി മണ്ഡലം കൈപ്പിടിയിലൊതുക്കിയത് ജോയ്‌സ് ജോര്‍ജിലൂടെയാണ്. അത് വിട്ടുകൊടുക്കാന്‍ ഇടതുമുന്നണി തയാറുമല്ല. അതേസമയം അതിന്റെ പേരില്‍ മുന്നണിയില്‍ ഒരു തര്‍ക്കവും അവര്‍ ഇഷ്ടപ്പെടുന്നില്ല. ജോയ്‌സ് ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും കത്തോലിക്കരാണ്. എന്നാല്‍ ജോയ്‌സ് ജോര്‍ജിന് ഇടുക്കി രൂപതയില്‍ നിന്നുള്ള പിന്തുണയാണുള്ളത്. അതേസമയം ഫ്രാന്‍സിസ് ജോര്‍ജിന് സഭയുടെ കുടുതല്‍ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി സഭയുടെ ഉന്നതതലങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുമെന്ന് ഇടതുമുന്നണി ആശങ്കപ്പെടുന്നുണ്ട്.

മുന്നണിപ്രവേശനത്തിന് ഉപാധിയായി ലോക്‌സഭാ സീറ്റില്‍ തര്‍ക്കം പാടില്ലെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും കത്തോലിക്ക സഭ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ഇടതുമുന്നണി വെട്ടിലാകും. ഇടുക്കി മണ്ഡലം എന്നതിന് പുറമെ മറ്റൊരു മണ്ഡലം കൂടി നേടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കം കത്തോലിക്കസഭയുടെ നേതൃത്വത്തില്‍ ഉണ്ടായിക്കൂടാതില്ല. ഇടുക്കി സീറ്റിന് വേണ്ടി സമുദായത്തില്‍ നിന്നുതന്നെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായാല്‍ സി.പി.എം വെട്ടിലാകും.

ജോയ്‌സ് ജോര്‍ജിനെ മാറ്റാന്‍ ഇടുക്കി രൂപതയ്ക്ക് ഒട്ടും താല്‍പര്യമില്ല. അതേസമയം ഫ്രാന്‍സിസ് ജോര്‍ജിനെ കൈഒഴിയാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടുക്കിക്ക് പുറമെ മറ്റൊരു സീറ്റുകൂടി വേണമെന്ന ആവശ്യം ശക്തമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സഭയില്‍ നിന്നും അത്തരമൊരു സമ്മര്‍ദ്ദമുണ്ടായാല്‍ അത് തള്ളിക്കളയാന്‍ ഇടതുമുന്നണിക്ക് കഴിയില്ല. അങ്ങനെ വരുമ്പോള്‍ കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ ഒന്ന് അവര്‍ക്ക് നല്‍കേണ്ടിവരും. ഇത് ഇടതുമുന്നണിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.
കോട്ടയം സീറ്റില്‍ കഴിഞ്ഞതവണ ജെ.ഡി്എസ് ആണ് മത്സരിച്ചത്. അവരെ മാറ്റിയ്ട്ട് ആ സീറ്റ് മുന്നണിയില്‍ പുതുതായി വന്നവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല.

അത് മുന്നണിക്ക് രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരത്തില്‍ ഉപാധിക്ക് വിരുദ്ധമായി ഒരുകക്ഷിക്ക് സീറ്റ് നല്‍കിയാല്‍ അത് ആയുധമാക്കി മറ്റുള്ളവരും അവകാശവാദവുമായി രംഗത്ത് വരും. ഇത് ഇടതുമുന്നണിയില്‍ മൊത്തം കലപാന്തരീക്ഷം ഉണ്ടാക്കും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ ഘടകകക്ഷികളുടെ കുറവും സാമുദായികനേതൃത്വങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാതിരിക്കുന്നുവെന്ന പ്രതിച്ഛായയുമാണ് ഇടതുമുന്നണിക്ക് ഏറെ ഗുണകരമായത്. അതുപോലെ അഴിമതി വിരുദ്ധ മുഖച്ഛായയും. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. ശബരിമല വിഷയം മറികടക്കാനായി നടത്തിയ മുന്നണി വിപുലീകരണം ഉദ്ദേശിച്ചതിന് വിപരീതഫലമുണ്ടാക്കുമോയെന്ന ആശങ്ക പലകോണുകളില്‍ നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

ഇത് മറികടക്കാനായി ജോയ്‌സ് ജോര്‍ജിനെക്കൂടി ഡെമോക്രാറ്റീക് കോണ്‍ഗ്രസില്‍ അംഗമാക്കാനുള്ള നീക്കം സി.പി.എം തന്നെ നടത്തും. അങ്ങനെ വന്നാല്‍ സീറ്റ് ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസിന് എന്ന നിലയില്‍ നല്‍കി തടിയൂരാന്‍ കഴിയും. അതിലൂടെ സഭയുടെ ശത്രുതയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. ആ സീറ്റില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്നത് പാര്‍ട്ടിയുടെ തലവേദനയാകും. ഇത്തരത്തിലുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇത് വിജയിച്ചാല്‍ അവര്‍ക്ക് അത് ഗുണം ചെയ്യും. ഇല്ലെങ്കില്‍ ലോക്‌സഭാതെരഞ്ഞെടുപ്പോടെ പുതിയ ഇടതുമുന്നണിയില്‍ വെടികള്‍ പൊട്ടിത്തുടങ്ങും. ഇത് നോക്കിയിരിപ്പാണ് ഇപ്പോള്‍ യു.ഡി.എഫ്.

ഇടതുമുന്നണിയിലുണ്ടാകുന്ന അസ്വാരസ്യങ്ങളും അലോസരങ്ങളും മുതലെടുക്കാനാണ് അവരുടെ നീക്കം.  മുന്നണി വിപുലീകരണത്തിലൂടെ ഇതുവരെ ഇല്ലായിരുന്ന സാമുദായിക അടിത്തറയും സന്തുലിതാവസ്ഥയും കൊണ്ടുവരാമെന്നുള്ള ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍ വിജയിക്കുമോയെന്ന് ഇടുക്കി സീറ്റ് തീരുമാനിക്കും. ഇന്നുവരെ സാമുദായിക നേതൃത്വങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഇടതുമുന്നണിക്കും സി.പി.എമ്മിനും ആ സ്ഥിതി ഇനി നഷ്ടമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends