Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനും മകനും ദു:ഖിക്കേണ്ടി വരും... അച്ഛന്റേയും മകന്റേയും ഒത്തുകളിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ബിജെപി; പകല്‍ സിപിഎമ്മിനോടൊപ്പവും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് ബിജെപിയോടൊപ്പവും കൂടുന്ന പരിപാടി ഇനി നടക്കില്ല; വേണ്ടി വന്നാല്‍ എസ്എന്‍ഡിപിയെ പിളര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മകന്‍ വെള്ളാപ്പള്ളിയ്ക്കും പണി കൊടുക്കാന്‍ നീക്കം

28 DECEMBER 2018 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പകല്‍ ബിജെപിയ്‌ക്കൊപ്പവും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് സിപിഎമ്മിനോടൊപ്പവും എന്ന നിലപാടാണ് വെള്ളാപ്പള്ളിമാര്‍ കുറേ നാളായി പിന്തുടരുന്നത്. ഇതില്‍ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു വനിതാ മതിലിനോടൊപ്പം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചാഞ്ഞത്. ബിജെപിയോടൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരവെ കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം ഒരു വശത്ത് കൈപ്പറ്റിയാണ് വെള്ളാപ്പള്ളി വേല കാണിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. വെള്ളാപ്പള്ളിക്ക് കേന്ദ്ര സുരക്ഷ നല്‍കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇത് കൂടാതെ മൈക്രോ ഫിനാന്‍സില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം മരവിപ്പിക്കുകയും ചെയ്തു. 

അതേസമയം ജെഡിഎസ് നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയും കാലുമാറ്റം തുടരുകയാണ്. ബിജെപിയോടൊപ്പം നില്‍ക്കുകയും അച്ഛന്‍ കണ്ണുരുട്ടിയാല്‍ കാലുമാറുകയും ചെയ്യുന്നത് ചാനലിലൂടെ പലതവണ കണ്ടതാണ്. ബിജെപിയോടൊപ്പം ചേര്‍ന്ന് രഥയാത്ര നടത്തിയ തുഷാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് വലിയ ചര്‍ച്ചയായി. അതിന് പിന്നാലെയാണ് വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പറയുന്നത്. ഇനിയും ക്ഷമിക്കാന്‍ പറ്റില്ലെന്നാണ് ബിജെപി പറയുന്നത്. കൂടുതല്‍ വേലത്തരം കാണിച്ചാല്‍ യോഗത്തെ പിളര്‍ത്തിപ്പോലും ഞെട്ടിക്കാനാണ് ബിജെപി നീക്കം. ഇതിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടിയുമുണ്ട്. 

ഇത് മുന്നില്‍ കണ്ടാണ് ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ബി.ജെ.പിയില്‍ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തില്‍ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയതോതില്‍ ആക്രമണം നടത്തുകയാണ്. തികച്ചും വകതിരിവില്ലാത്ത നടപടിയാണിത്. ഇതിനൊക്കെ ബി.ജെ.പി അനുഭവിക്കും. ഇങ്ങനെയാണെങ്കില്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല. പണപ്പിരുവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിയില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയില്‍ പിളര്‍പ്പിനു ബിജെപി ശ്രമിക്കുകയാണെന്നു വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

തന്നെ മാനസികമായി തകര്‍ക്കാനായി തറവേല കാണിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലടക്കം വന്‍ ആക്രമണം നടത്തുന്നുവെന്ന പരാതി നല്‍കിയിട്ടും നേതാക്കള്‍ തടഞ്ഞില്ല. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയില്‍ നടക്കുന്നതെന്നു നേരത്തേ തിരുവനന്തപുരത്തു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ പോക്കാണെങ്കില്‍ നൂറു വര്‍ഷം കഴിഞ്ഞാലും കേരളത്തില്‍ ബിജെപി അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയുമടക്കം വനിതാമതിലില്‍ പങ്കെടുക്കും. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്നോ പാടില്ലെന്നോ എസ്.എന്‍.ഡി.പി അംഗങ്ങളോടോ ബി.ഡി.ജെ.എസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയൊന്നും എടുക്കില്ല. അയ്യപ്പജ്യോതി എന്‍.എസ്.എസിന്റെ നേട്ടമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് തുഷാറിനോട് പറഞ്ഞിട്ടുമില്ല. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടണ്ടെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

വനിതാ മതില്‍ എന്ന ആശയം നവോത്ഥാനപരമാണ്. അതില്‍ ഏതു പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം. വരാന്‍ പറ്റുന്ന എല്ലാ വനിതകളും രാഷ്ട്രീയഭേദമന്യേ പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാണ്. അദ്ദേഹം കൂടി പങ്കെടുത്ത യോഗത്തിലാണ് വനിതാ മതിലിനോട് സഹകരിക്കാന്‍ തീരുമാനം എടുത്തത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ കേരളത്തിലുള്ള എല്ലാ യൂണിയനിലുമുള്ള ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രലക്ഷം പേര്‍ വരുന്ന കണക്ക് പറഞ്ഞ് ഇപ്പോള്‍ മേനി നടിക്കാന്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്നാല്‍, അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതെ തുഷാര്‍ വെള്ളാപ്പള്ളി വനിതാ മതിലില്‍ പങ്കെടുക്കുന്നത് ബിജെപിയെ പുറകോട്ടടിക്കുന്ന നിലപാടാണ്. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിടവാണ് വരുത്തിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends