Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേബിള്‍ കൊള്ളയ്ക്ക് വിട, ചാനലുകള്‍ മാറിമറിയുമ്പോള്‍...

28 DECEMBER 2018 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ടെലിവിഷന്‍ ചാനലുകളുടെ വരിസംഖ്യ നിരക്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണ ചട്ടം ശനിയാഴ്ച നിലവില്‍ വരും. ഇതോടെ കേബിള്‍ ടി.വി. നിരക്ക് കുത്തനെ വര്‍ധിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ നിരക്ക് കുറയുമെന്ന് ട്രായ് ഉറപ്പിച്ചുപറയുന്നു. നിലവില്‍ കാണുന്ന ചാനലുകള്‍ മുഴുവന്‍ വീണ്ടും കാണണമെങ്കില്‍ നിരക്ക് കൂടുമെന്നാണ് കേബിള്‍ ഡി.ടി.എച്ച്. കമ്പനികള്‍ പറയുന്നത്. എന്നാല്‍, ആവശ്യമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ നിരക്ക് കുറയുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. നിലവില്‍ കാണുന്ന ചാനലുകള്‍ മുഴുവന്‍ വീണ്ടും കാണണമെങ്കില്‍ നിരക്ക് കൂടുമെന്നാണ് കേബിള്‍ ഡി.ടി.എച്ച്. കമ്പനികള്‍ പറയുന്നത്. എന്നാല്‍, ആവശ്യമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ നിരക്ക് കുറയുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്.


തങ്ങളുടെ ചാനലുകള്‍ സൗജന്യമാണോ പേ ആണോ, ആണെങ്കില്‍ എത്രയാണ് നിരക്ക് എന്നിവ വ്യക്തമാക്കാന്‍ ചാനല്‍ കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിരുന്നു. ഇതോടെ മുമ്പ് സൗജന്യമായിരുന്ന പല ചാനലുകളും പേ ചാനലുകളായി. പേ ചാനലുകളും സൗജന്യ ചാനലുകളും ഒരു ഗ്രൂപ്പില്‍ (ബൊക്കെ) നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശത്തെ മറികടക്കാനായിരുന്നു ഇത്. അതേസമയം വന്‍ തുക ഈടാക്കിയിരുന്ന പ്രീമിയം ചാനലുകള്‍ വില കുത്തനെ കുറച്ചു. മാസം 75 രൂപയായിരുന്ന ഡി സ്‌പോര്‍ട്‌സ് നാലു രൂപയിലേക്കും 90 രൂപ വരെയുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ ഒരു രൂപ മുതല്‍ 19 രൂപയിലേക്കുമെത്തി. ഇത് ഫലത്തില്‍ ഉപഭോക്താവിനെ എങ്ങനെ ബാധിക്കും എന്ന് കൃത്യമായി ഇപ്പോഴും പറയാന്‍കഴിയാത്ത അവസ്ഥയാണ്.


ഇതുവരെ ടാറ്റ സ്‌കൈ, ഡിഷ് ടി.വി. തുടങ്ങിയ ഡി.ടി.എച്ച്. കമ്പനികള്‍ നല്‍കുന്ന പാക്കേജനുസരിച്ചായിരുന്നു ഉപഭോക്താവ് പണം നല്‍കിയിരുന്നത്. പലര്‍ക്കും പല നിരക്ക്. ചാനലിന്റെ യഥാര്‍ത്ഥ നിരക്ക് ഉപഭോക്താവിന് അറിയില്ല. പുതിയ നിയമം വന്നതോടെ എല്ലാം സുതാര്യമായി. എല്ലാ ചാനലുകളും പുതിയ നിരക്ക് പ്രഖ്യാപിച്ചു. ഈ നിരക്കില്‍ നിന്നുകൊണ്ട് ചാനല്‍ കമ്പനികള്‍ക്കോ വിതരണക്കാര്‍ക്കോ പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കാം.

ഒരു ചാനലിന്റെ പരമാവധി വില 19 രൂപയില്‍ കൂടാന്‍ പാടില്ലെന്ന ട്രായ് നിര്‍ദേശം അനുസരിക്കേണ്ടതിനാല്‍ പ്രീമിയം ചാനലുകളെല്ലാം ഈ നിരക്കിലേക്ക് വന്നു. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാരോ ഡി.ടി.എച്ച്. കമ്പനികളോ തങ്ങളുടെ പാക്കേജ് നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടാറ്റാ സ്‌കൈക്ക് ഡല്‍ഹി ഹൈക്കോടതി ജനുവരി 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. മറ്റു കമ്പനികള്‍ ഡിസംബര്‍ 29ന് മുമ്പ് ഇത് പ്രഖ്യാപിക്കണം.

100 സൗജന്യ ചാനലുകള്‍ 130 രൂപയ്ക്ക് ഉപഭോക്താവിന് ഇനി ലഭിക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത 873 ചാനലുകളില്‍ 332 എണ്ണം പേ ചാനലുകളാണ്. ഇതില്‍ 95 എണ്ണം എച്ച്.ഡി. (ഹൈ ഡെഫനിഷന്‍) ചാനലുകളും. ബാക്കി 541 എണ്ണം സൗജന്യം. 100 എണ്ണത്തിന് പുറമെ ഓരോ 25 സൗജന്യ ചാനലുകള്‍ക്കും 20 രൂപ. നല്ലൊരു ശതമാനം പേ ചാനലുകള്‍ക്കും 50 പൈസ മുതല്‍ അഞ്ചു രൂപ വരെയാണ് മാസം വരിസംഖ്യ. അതിനാല്‍ 175 സൗജന്യ ചാനലുകളും 25 പേ ചാനലുകളും തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്ക് ഏകദേശം 250 മുതല്‍ 300 രൂപ വരെ മാസം നല്‍കേണ്ടിവരും. ഇത് മാസം 350 മുതല്‍ 600 രൂപ വരെ നല്‍കുന്ന മെട്രോ നഗരങ്ങളിലും മറ്റുമുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാകും. എന്നാല്‍, 150 മുതല്‍ 200 രൂപ വരെ നല്‍കുന്ന ഗ്രാമപ്രദേശങ്ങളിലെ ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് ഭാരവുമാകും.

വന്‍ തുക ഈടാക്കിയിരുന്ന സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകള്‍ നിരക്ക് കുറച്ചിട്ടുണ്ട്. 90 രൂപ വരെ ഓരോന്നിനും വരിസംഖ്യയുണ്ടായിരുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാനലുകള്‍ക്ക് പരമാവധി 19 രൂപ നല്‍കിയാല്‍ മതി. സോണിഇ.എസ്.പി.എന്നിന് അഞ്ചും ടെന്‍ വണിന് 19ഉം ടെന്‍ ടുവിന് 15ഉം ടെന്‍ ത്രീക്ക് 17ഉം രൂപ കൊടുത്താല്‍ മതി. വമ്പന്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രത്യേക പാക്കേജിനും (ബൊക്കെ) തുക തീരുമാനിച്ചിട്ടുണ്ട്. സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റെ മുഴുവന്‍ ചാനലുകള്‍ക്കും 287 രൂപയാണ് പ്രതിമാസ വരിസംഖ്യ. ഏഷ്യാനെറ്റടക്കമുള്ള സ്റ്റാര്‍ മലയാളത്തിന് 39 രൂപയാണ്. കേബ്ള്‍ ഓപറേറ്റര്‍മാരും ഡി.ടി.എച്ച് കമ്പനികളും ശനിയാഴ്ചക്കുമുമ്പ് പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിക്കണം. ടാറ്റാ സ്‌കൈക്ക് ജനുവരി 10 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുന്നതിനാല്‍ നിരക്ക് കുറയുമെന്നാണ് ട്രായ് അധികൃതരുടെ പക്ഷം. ചാനലുകള്‍ കേബ്ള്‍ ടി.വി, ഡി.ടി.എച്ച് നെറ്റ്‌വര്‍ക്കുകളില്‍ ഉള്‍പ്പെടുത്താനുള്ള കാര്യേജ് ഫീസും ശനിയാഴ്ച മുതല്‍ കുറയും. ജനപ്രീതി കുറഞ്ഞ ചാനലുകള്‍ കേബ്ള്‍ ടി.വി, ഡി.ടി.എച്ച് നെറ്റ്‌വര്‍ക്കുകളില്‍നിന്ന് പുറത്താകാനുമിടയുണ്ട്.

ബാര്‍ക്കിന്റെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ) സര്‍വേ അനുസരിച്ച് രാജ്യത്തെ 90 ശതമാനം വീടുകളിലും ശരാശരി 50ല്‍ താഴെ ചാനലുകളേ കാണുന്നുള്ളൂ. ബാക്കിയുള്ളവ കേബിള്‍ഡി.ടി.എച്ച്. കമ്പനികള്‍ ഗ്രൂപ്പില്‍ കൂട്ടമായി ഉപഭോക്താക്കളെ അടിച്ചേല്‍പ്പിക്കുന്നവയാണ്. ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് കഴിയുമ്പോള്‍ ഇതിന് മാത്രമുള്ള പണം നല്‍കിയാല്‍ മതിയാകും.

അതോടെ നിരക്ക് കുത്തനെ കുറയുമെന്നാണ് ട്രായ് പറയുന്നത്. നിലവിലുള്ള 873 ചാനലുകളും ഒരു പ്ലാറ്റ്‌ഫോമിനും താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഉപഭോക്താക്കള്‍ കാണാത്ത ചാനലുകള്‍ ഒഴിവാക്കാന്‍ വിതരണക്കാരും തയ്യാറാകും. ചുരുക്കത്തില്‍ കാണാന്‍ ആളില്ലാത്ത ചാനലുകള്‍ ചരമമടയും. പിടിച്ചുനില്‍ക്കണമെങ്കില്‍ മികച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യേണ്ടിവരും.

കാഴ്ചക്കാരുടെ എണ്ണമനുസരിച്ചാവും ചാനലുകള്‍ കേബിള്‍ഡി.ടി.എച്ച്. കമ്പനികള്‍ക്ക് കാരിയേജ് ഫീ നല്‍കേണ്ടിവരിക. രണ്ടു മുതല്‍ എട്ടു കോടിയോളം ഇതിനായി വാങ്ങിയിരുന്ന കമ്പനികള്‍ നിരക്ക് കുത്തനെ കുറയ്ക്കും. കാഴ്ചക്കാര്‍ കൂടുന്നതനുസരിച്ച് ഈ നിരക്ക് വീണ്ടും കുറയും.

ഡിസംബര്‍ 29ന് ശേഷം ഒരു ചാനലും ലഭിക്കില്ലെന്ന പ്രചാരണം വ്യാപകമായ അവസ്ഥയില്‍ തങ്ങളുടെ കേബിള്‍ഡി.ടി.എച്ച്. കമ്പനികളെ വിളിച്ച് ഇഷ്ടമുള്ള ചാനലുകള്‍ ആവശ്യപ്പെടാനാണ് ട്രായ് ഉപഭോക്താക്കളോട് പറയുന്നത്. ചാനലുകളുടെ പൂര്‍ണ വിവരങ്ങള്‍ ട്രായ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ഈ ആനുകൂല്യം സംബന്ധിച്ച പരസ്യം മാധ്യമങ്ങളില്‍ നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends