Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെ കയറ്റുമെന്ന് ശപഥം... ആചാര ലംഘനം നടത്തി യുവതികളെ കയറ്റി സമാധാനം നഷ്ടപ്പെടുത്താന്‍ മനിതികള്‍; നട അടക്കാതിരിക്കാന്‍ തിരുവാഭരണ ഘോഷയാത്ര സമയത്ത് എത്താന്‍ ശ്രമം; എതിര്‍പ്പുകള്‍ മറികടക്കാന്‍ രഹസ്യ അജണ്ടയും

28 DECEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മനസമാധാനത്തോടെ മണ്ഡലവിളക്ക്കാലം അവസാനിച്ചു. നിരവധി യുവതികള്‍ മലകയറിയെങ്കിലും ഒരാള്‍ക്ക് പോലും തിരുനടയില്‍ എത്താനായില്ലെന്ന ആശ്വാസവും ഭക്തര്‍ക്കുണ്ട്. അതിനിടെ ആചാര ലംഘനത്തിനായി മനീതികള്‍ വീണ്ടും ശബരിമലയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട് ഹൈടെക് തന്ത്രവുമായാണ് ഇത്തവണ ഇവരുടെ നീക്കങ്ങള്‍. മകരവിളക്ക് കാലത്ത് പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്‌ബോഴോ, തിരുവാഭരണം സന്നിധാനത്ത് എത്തുമ്‌ബോഴോ പ്രവേശിക്കാനാണ് തീരുമാനം. ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന പന്തളംകൊട്ടാരത്തിന്റയും തന്ത്രിയുടെയും തീരുമാനത്തിനെതിരെ പ്രതിഷേധമായാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

നക്‌സലുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ അഞ്ച് മനിതി യുവതികളാണ് തിരുവാഭരണ ഘോഷയാത്ര സമയത്ത് ശബരിമലയില്‍ എത്തുക. ആചാരലംഘനമുണ്ടായാല്‍ നടയടക്കുമെന്ന പന്തളംകൊട്ടാരത്തിന്റെയും തന്ത്രിയുടെയും തീരുമാനമാണ് ശബരിമലപ്രവേശനം തടസമാകുന്നത് എന്ന കണക്കൂട്ടലിലാണ് മനിതികള്‍.പന്തളംകൊട്ടാരത്തോടും തന്ത്രിയോടുമാണ് ഇവരുടെ പ്രതിഷേധം.

ഭക്തരുടെ ശക്തമായ പ്രതിഷേധത്തില്‍ പിന്തിരിഞ്ഞ് ഓടേണ്ടി വന്നത് മനിതികള്‍ക്ക് നാണക്കേടുണ്ടാക്കിയതും പുതിയ തീരുമാനത്തിനു പ്രേരിപ്പിച്ചു. അതേ സമയം മനിതികള്‍ക്ക് ഇസ്ലാമിക മതമൗലിക സംഘടനകളോടും ചില െ്രെകസ്തവ സംഘടനകളോടുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവന്നു. ഷഹിന്‍ ജഹാനെ വിവാഹം കഴിക്കാന്‍ മതംമാറിയ വൈക്കം സ്വദേശി അഖിലയ്ക്ക് പിന്തുണയുമായി എസ്ഡിപിഐ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥി ആയി എത്തിയത് ശബരിമലയില്‍ നിന്നും പിന്തിരിഞ്ഞോടിയവരില്‍ ഒരാളായ തിലകവതിയായിരുന്നു.

ഹാദിയ എന്ന പേരില്‍ ഇവര്‍ വേദിയില്‍ കവിത അവതരിപ്പിച്ചു. ഒരു ക്രിസ്ത്യന്‍ ചടങ്ങില്‍ സെല്‍വി മനോ പങ്കെടുക്കുന്ന പടവും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ശബരിമലയെ തകര്‍ക്കാന്‍ മാവോയിസ്റ്റുകളും ഇസ്ലാമിക മതമൗലിക ശക്തികളും ചില െ്രെകസ്തവ സംഘടനകളും കൈകോര്‍ക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഈ ശക്തികള്‍ ഉന്നത പൊലീസ് ഓഫിസറെ സ്വാധീനിച്ച് മനിതികളിലൂടെ ആചാരലംഘനത്തിന് കളമൊരുക്കുയായിരുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു.

മണ്ഡല പൂജ കഴിയുന്നത് വരെ ആചാര ലംഘനം ഉണ്ടായില്ല എന്ന ആശ്വാസത്തിലാണ് ഭക്തര്‍. ഇനി മകരവിളക്ക് പൂജകള്‍ക്കായി നട തുടക്കുമ്‌ബോഴാണ് ഇത്തരം ശ്രമങ്ങളുമായി ഇവര്‍ എത്തുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കാനാണ് ഭക്തരുടെ തീരുമാനവും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി 45 സ്ത്രീകള്‍ മല കയറാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മനിതി കൂട്ടായ്മയെന്ന പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ ശാന്തമായതിനു പിന്നാലെ മനിതി കൂട്ടായ്മ പ്രഖ്യാപനം നടത്തിയതോടെ സ്ഥിതി ഗതികള്‍ വീണ്ടും പഴയതു പോലെ ആകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. യുവതികള്‍ മല കയറി ദര്‍ശനം നടത്തുമോയെന്നും പ്രതിഷേധങ്ങള്‍ എങ്ങനെയാകുമെന്നും ആര്‍ക്കും പ്രവചിക്കാനാകുന്നില്ല. എന്തായാലും മല കയറുമെന്ന് മനീതി കൂട്ടായ്മയും കയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാട് സ്വീകരിച്ചുകഴിഞ്ഞു.

പെരുമ്പാവൂരില്‍ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ പിറന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. ജിഷയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തില്‍ പോലീസ് അകമ്പടിയോടെ പമ്പയിലെത്തിയ മനിതി സംഘം പോലീസിന് സൃഷ്ടിച്ച തലവേദന ചെറുതല്ല. എത്ര ദിവസം കഴിഞ്ഞാലും മലചവിട്ടിയതിന് ശേഷം മാത്രമേ തിരികെ പോകുകയുള്ളൂവെന്ന് സംഘം വാശി പിടിച്ചു. അവസാനം ഭക്തരിളകിയപ്പോഴുള്ള അവരുടെ ഓട്ടം കോമഡിയായി ഇപ്പോഴും നില്‍ക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends