Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജെസ്‌നയെ കാണാതായി 280 നാളുകൾ പിന്നിടുമ്പോൾ നിർണായകമായി ആ ദൃശ്യങ്ങൾ; യുവാവും സ്ത്രീയും, വാഹനവും...

28 DECEMBER 2018 12:45 PM IST
മലയാളി വാര്‍ത്ത

കോളേജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതായിട്ട് എട്ടു മാസങ്ങൾ പിന്നിടുന്നു, കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടും ജെസ്ന എവിടെയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും ജെസ്നയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. 280 നാളുകൾ പിന്നിടുമ്പോൾ മുണ്ടക്കയം കേന്ദ്രീകരിച്ച് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്.

വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് ഇതു തിരിച്ചറിയാനുള്ള തടസം. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജെസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പിന്നീട് പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും ഇത് ജെസ്നയാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

പരീക്ഷയടുത്തതിനെ തുടർന്ന് കോളേജിൽ സ്റ്റഡി ലീവായിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. ഇതിന് ശേഷം ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്നത് ദുരൂഹമാണ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളാണ് പിന്നീട് പുറത്തു വന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിരുന്നു. പിന്നീട് വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപികരിച്ച ആക്ഷൻ കൗൺസിലും പ്രതിഷേധം ശക്തമാക്കിയതോടെ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ബാംഗ്ലൂർ, ഗോവ, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജെസ്നയെ കണ്ടതായി പോലീസിന് സന്ദേശം ലഭിച്ചു. അന്വേഷണ സംഘം ഇവിടെയെല്ലാം എത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പോലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു. കേസ് ഫയലുകൾ കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ജെസ്നയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിലെ കടയിലുള്ള സിസിടിവിയില്‍ ജസ്നയുടെ ദൃശ്യം പതിഞ്ഞത് കേസില്‍ നിര്‍ണായകമായി. ജസ്നയുടെ ആണ്‍ സുഹൃത്തിനേയും ദൃശ്യങ്ങളില്‍ കണ്ടതോടെ അന്വേഷണം ആ വഴിക്ക് നീങ്ങിയിരുന്നു. കേസ് അന്തിമ ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും അന്വേഷണം നീളുകയായിരുന്നു. മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

മുണ്ടക്കയം ബസ്സ്റ്റാൻഡിലൂടെ ജെസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടി നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെയടക്കം കാണിച്ച് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം മുണ്ടക്കയത്ത് എത്തിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി സംഘം വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടി നടന്നുപോകുന്നതിനൊപ്പം സംശയാസ്പദമായി മറ്റ് രണ്ട് പേർ ഇതുവഴി കടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു യുവാവും സ്ത്രീയുമാണിവർ. ചുവപ്പ് നിറത്തിലുള്ള ഒരു കാറും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണെന്നും ഈ കാറിന്റെ ഉടമ ആരാണെന്നുമുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയത്.

വാഹനം തിരിച്ചറിയുന്നതിനായി മുണ്ടക്കയം ടൗണിലെ ഡ്രൈവർമാരെ അന്വേഷണസംഘം ദൃശ്യങ്ങൾ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് കാരണം. യുവാവും സ്ത്രീയും ആരാണെന്ന് വിവരം ലഭിച്ചില്ല. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends