രാമേശ്വരം ധനുഷ്‌കോടി റെയില്‍വേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

രാമേശ്വരം ധനുഷ്‌കോടി റെയില്‍വേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. രാമേശ്വരത്തെ ധനുഷ്‌കോടിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ തുടക്കം രാമസേതുവില്‍ നിന്നായിരിക്കും. 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയ്ക്ക് 208 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. 1964 ലെ ചുഴലിക്കാറ്റില്‍ തകര്‍ന്നതാണ് ധനുഷ്‌കോടി റെയില്‍വേ സ്‌റ്റേഷന്‍. പുതിയ പാമ്പന്‍ പാലം പണിയുന്നതിനുള്ള പദ്ധതിക്കും റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജ് ഏര്‍പ്പെടുത്തിയാണ് പാലം പണിയുന്നത്.
ചുഴലിക്കാറ്റില്‍പ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ന്നതോടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായിരുന്ന ധനുഷ്‌കോടി ഒറ്റപ്പെട്ട് പോയിരുന്നു. ഭാവിയില്‍ ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം റെയില്‍പാത വരുന്നതിനുള്ള സാധ്യതകളും റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























