Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിനെ വെട്ടിലാക്കി അഴിമതി ആരോപണം ; സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടി

28 DECEMBER 2018 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സിപിഎമ്മിനെ വെട്ടിലാക്കി അഴിമതി ആരോപണം. സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടി. ആശുപത്രി വിൽപനയിൽ ഗുരുതര വീഴ്ചയുണ്ടായതായി പാർട്ടിയുടെ അന്വേഷണ കമ്മിഷൻ അംഗങ്ങളായ ജയിംസ് മാത്യു എംഎൽഎ, പി.ഹരീന്ദ്രൻ എന്നിവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി.

സംഭവത്തിൽ കുറ്റക്കാരായ മൂന്ന് നേതാക്കൾക്കെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. ടി.കൃഷ്ണനെ കൺട്രോൾ കമ്മിഷൻ ചെയർമാൻ സ്ഥാനത്തു നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്താനും ജില്ലാ കമ്മിറ്റി അംഗം വി.ജി.പത്മനാഭനെ താക്കീതു ചെയ്യാനും പേരാവൂർ ഏരിയ കമ്മിറ്റി അംഗം കെ.പി.സുരേഷ്‌കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. നടപടി സംബന്ധിച്ച വിവരം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ 2010ലാണു ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ചു സഹകരണ ആശുപത്രി ആരംഭിച്ചത്. നഷ്ടത്തിലാണെന്നു പറഞ്ഞു മൂന്നു വർഷം മുൻപു 4.10 കോടി രൂപയ്ക്ക് ആശുപത്രി സ്വകാര്യവ്യക്തിക്കു വിറ്റു. സംഘം നേരിട്ടു നടത്തിയ വിൽപന സഹകരണ വകുപ്പു റദ്ദാക്കിയതിനെ തുടർന്നു പിന്നീടു ലേലം നടത്തിയാണ് ഇടപാട് നടത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന വിൽപനയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

ആശുപത്രി ഭരണസമിതിയുടെ മുൻ പ്രസിഡന്റുമാരായ ടി.കൃഷ്ണനും വി.ജി.പത്മനാഭനും ആശുപത്രി നടത്തിപ്പിനു വേണ്ടി സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായിരുന്നു. സുരേഷ്‌കുമാർ പ്രസിഡന്റ് ആയിരുന്ന സമയത്താണ് വില്പന നടന്നത്.

എന്നാൽ ആശുപത്രി 4.10 കോടി രൂപയ്ക്കു വിറ്റതായാണു രേഖകളെങ്കിലും യഥാർഥ വിൽപന നടന്നത് 5.20 കോടി രൂപയ്ക്കാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. രേഖകളിലില്ലാത്ത ഈ തുക കൈകാര്യം ചെയ്തതിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നുമായിരുന്നു എന്നും ആരോപണം ഉയർന്നു.

കൂടാതെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ വിവാദസംരംഭകനു വേണ്ടിയാണ് ആശുപത്രി തിരക്കിട്ടു വിൽപന നടത്തിയതെന്നും ആരോപണമുയർന്നു. ലേലത്തിൽ പങ്കെടുക്കാനെത്തിയ കർണാടകയിലെ വ്യവസായ ഗ്രൂപ്പിനു ലേലത്തിൽ നിന്നു വിട്ടുനിൽക്കാൻ 38 ലക്ഷം രൂപ നൽകിയതായും ആരോപണമുണ്ടായി.

വർഷങ്ങളോളം സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗമായിരുന്ന ടി.കൃഷ്ണൻ 2015ൽ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണു ചെയർമാനായത്. ഈ വർഷം തൃശൂർ സമ്മേളനത്തിൽ വീണ്ടും ചെയർമാനായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്.

അതേസമയം കണ്ണൂരിലെ പാർട്ടിയിൽ നിന്നും അഴിമതി വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി ഏറ്റവുമധികം ശക്തിയുള്ള മേഖലയാണ് കണ്ണൂർ ജില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ചെറിയ കാര്യങ്ങൾ പോലും പാർട്ടി ഗൗരവത്തോടെ കാണും. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ സംഘടനാ സംവിധാനം മെച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ് പാർട്ടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends