Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വനിതാ മതിൽ' ദിനം എൻ എസ് എസിനും നിർണ്ണായകം ! ; ഇടതു മുന്നണിക്കും ബാലകൃഷ്‌ണപിള്ളയ്ക്കുമെതിരെ തിരഞ്ഞത് തിരിച്ചടിയാകുമോ ?

31 DECEMBER 2018 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇടതു സർക്കാരിന്റെ വനിതാ മതിൽ പുതുവർഷ ദിനത്തിൽ പടുത്തുയർത്തുമ്പോൾ പെരുന്നയിൽ നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് ചർച്ച ചെയ്തേക്കാനിടയുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചകൾ. എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡംഗമായ ആർ.ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും വനിതാ മതിലിൽ അണിചേർന്നതോടെ വരാൻ പോകുന്ന പെരുന്നയിലെ യോഗം ഇവർക്കെതിരെയുള്ള സമുദായാംഗങ്ങളുടെ ഒത്തുചേരലാകാനും ഇടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

മന്നം ജയന്തി സമ്മേളനത്തിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ബാലകൃഷ്ണപിള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മേളനത്തിനെത്താൻ ഇടയില്ലെന്നാണ് വിവരം. എന്നാൽ എത്തിയാൽ തന്നെ പ്രതിഷേധം ക്ഷണിച്ചു വരുത്തലാകാനും ഇടയുണ്ട്. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എൻ.എസ്.എസിന് എന്നും ഉണ്ടെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന പിള്ളയ്ക്കെതിരായ വാളോങ്ങലായാണ് സമുദായാംഗങ്ങൾ കാണുന്നത്.

വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ബാലകൃഷ്ണപിള്ളയുടെ ആഹ്വാനം എൻ എസ് എസിനെ സാരമായി തന്നെ ചൊടിപ്പിച്ചിരുന്നു. എന്‍.എസ്.എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും വനിതാ മതിലിൽ എന്‍.എസ്.എസിന് ബാലകൃഷ്ണ പിള്ളയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

താന്‍ എന്‍.എസ്.എസ് അംഗമാണെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതു മാത്രമാണെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള വ്യകത്മാക്കിയ പശ്ചാത്തലത്തിൽ പിള്ളയ്‌ക്കെതിരെയുള്ള നടപടികളിൽ എന്‍.എസ്.എസിനു ഒരു ദയയും കാണില്ലെന്ന് ചുരുക്കം.

പെരുന്നയിൽ സമകാലിക രാഷ്ടീയ വിഷയങ്ങളും സമുദായ നിലപാടും വിശദീകരിച്ചു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രധാനമായും സംസാരിക്കുന്ന സമ്മേളനത്തിൽ ഇടതുമുന്നണിക്കെതിരെ ശബരിമല, വനിതാമതിൽ വിഷയങ്ങളിലെ നിലപാട് പ്രമേയ രൂപത്തിൽ വരാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ഉറച്ചു നിന്ന എൻ.എസ്.എസ് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടതു സർക്കാർ തീരുമാനത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വനിതാമതിൽ നടത്തിപ്പിന് നവോത്ഥാന സംഘടനയെന്ന നിലയിൽ എൻ.എസ്.എസിനെ ക്ഷണിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ക്ഷണം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിരസിച്ച് വനിതാമതിൽ വർഗീയമതിലെന്ന് പരിഹസിച്ച് തള്ളിപ്പറഞ്ഞു. ശേഷം ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജോതിക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഇടതുമുന്നണി പ്രമുഖ നേതാക്കൾ ഇതോടെ എൻ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം സുകുമാരൻ നായർ ഉരുളയ്ക്കുപ്പേരി പോലെ വിമർശനങ്ങൾക്കെല്ലാം മറുപടി പറഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ സമുദായ പ്രവർത്തകർ പങ്കെടുക്കുന്ന നായർ പ്രതിനിധി സമ്മേളനം ഇടതുമുന്നണിക്കെതിരായ പോരാട്ട വേദിയായ് മാറിയേക്കാനും ഇടയുണ്ട്.

ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതം ആശംസിച്ച് വിശദീകരണ പ്രഭാഷണം നടത്തും. എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. ജനുവരി 2ന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് മന്നംജയന്തിസമ്മേളനം ശബരിമല കേസിൽ എൻ.എസ്.എസ് നൽകിയ റിവ്യൂ പെറ്റീഷൻ തയ്യാറാക്കിയ മുൻ അറ്റോണിജനറൽ ജസ്റ്റിസ് കെ.​പരാശരൻ ഉത്‌ഘാടനം ചെയ്യും.

എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അദ്ധ്യക്ഷനുമായ സി. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജയന്തി സമ്മേളനത്തിന് 50,000 ചതുരശ്ര അടിയുള്ള കൂറ്റന്‍പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. നാല്‍പ്പതിനായരത്തോളം പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപപാടു കാരണം മന്നം ജയന്തി സമ്മേളനത്തിൽ മുഖം കാണിക്കാൻ എത്തുന്ന രാഷ്ടീയക്കാരുടെ തിരക്കും കുറയുമോ ഇല്ലയോ എന്ന കാര്യം കണ്ടു തന്നെ അറിയേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends