Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബുക്ക് ചെയ്യുന്നതോ രാഷ്ട്രീയക്കാര്‍... വനിതാ മതിലിന്റെ മറവില്‍ നടക്കുന്ന കള്ളക്കളികള്‍ പൊളിച്ചടുക്കാന്‍ ബിജെപി കോണ്‍ഗ്രസ് ഹൈടെക് സെല്‍; ജനുവരി ഒന്നിന് നടക്കുന്ന കല്യാണങ്ങള്‍ക്ക് വീഡിയോഗ്രാഫര്‍മാരെ കിട്ടാനില്ല; ആകാംക്ഷയുടെ വനിതാമതിലിന് മണിക്കൂറുകള്‍ മാത്രം

31 DECEMBER 2018 09:44 AM IST
മലയാളി വാര്‍ത്ത

നാളെ സംസ്ഥാനവ്യാപകമായി നടക്കുന്ന വനിതാ മതിലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബി ജെ പിയും കോണ്‍ഗ്രസും വന്‍തോതില്‍ വീഡിയോഗ്രാഫര്‍മാരെ ഏര്‍പ്പാടാക്കി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചാനലുകളിലെ വീഡിയോഗ്രാഫര്‍മാര്‍ക്ക് പുറമേ കരാറടിസ്ഥാനത്തിലും ക്യാമറാമാന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ജയ്ഹിന്ദിന് പുറമേ മറ്റു ചില ചാനലുകളില്‍ നിന്ന് വിഷ്വലുകള്‍ വാങ്ങാന്‍ കോണ്‍ഗ്രസും ജനത്തിന് പുറമേ അമൃതയില്‍ നിന്ന് വിഷ്വല്‍ വാങ്ങാന്‍ ബി ജെ പിയും തീരുമാനിച്ചിട്ടുണ്ട്. 

ചുരുക്കത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന കല്യാണങ്ങള്‍ക്ക് വീഡിയോഗ്രാഫര്‍മാരെ കിട്ടാനില്ല. എല്ലാവരെയും ബി ജെ പിയും കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്ന് മതിലിന് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. 

സി പി എം സംസ്ഥാന വ്യാപകമായി ക്യാമറാമാന്‍മാരെ ബുക്ക് ചെയ്തത് എത്ര പ്രവര്‍ത്തകര്‍ മതിലില്‍ പങ്കെടുത്തു എന്നറിയുന്നതിന് വേണ്ടിയാണ്. അത് പ്രാദേശിക നേതാക്കളെ വിശ്വാസക്കുറവുള്ളത് കൊണ്ടാണ്. ഓരോ പ്രദേശത്തും മതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക മുതിര്‍ന്ന നേതാക്കള്‍ വാങ്ങിയിട്ടുണ്ട്. പ്രസ്തുത പട്ടിക അനുസരിച്ചുള്ള എണ്ണമുണ്ടോ എന്നറിയുകയാണ് സി പി എമ്മിന്റെ ലക്ഷ്യം 

എന്നാല്‍ കോണ്‍ഗ്രസിനും ബി ജെ പി ക്കും മറ്റ് ചില ലക്ഷ്യങ്ങളാണുള്ളത്. അത് മതിലില്‍ പങ്കെടുക്കുന്നവരെ കണ്ടെത്തി 'പണിയുക' എന്നതാണ് . കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ മതിലില്‍ പങ്കെടുക്കുന്നുണ്ടോ എന്നറിയാനാണ് ഇവര്‍ ക്യാമറാ കണ്ണുകള്‍ സ്ഥാപിക്കുന്നത്. ലീവെടുക്കാതെ മതിലിന് വരുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തീരുമാനിച്ചിട്ടുണ്ട്. ദിവസ വേതനകാര്‍ക്കിടയില്‍ ശമ്പളം വാങ്ങി മതിലില്‍ പങ്കെടുക്കാന്‍ ഇറങ്ങുന്നവരെ പിടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതിനിടെ ബി ജെ പി വ്യാപകമായ വാട്ട്‌സ് ആപ്പ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ജോലിയുള്ളവര്‍ മതിലിന് പോയാല്‍ ഫോട്ടോയെടുത്ത് കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അങ്ങനെ ചെയ്താല്‍ ജോലി പോകുമെന്നാണ് പ്രചരണം. കോടതി വിധി ലംഘിച്ച് 18 വയസിന് താഴെയുള്ള കുട്ടികളെ മതിലില്‍ പങ്കെടുപ്പിച്ചാല്‍ ഫോട്ടോയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൊഴിലുറപ്പ് സ്ത്രീകള്‍ ശമ്പളം വാങ്ങി മതിലില്‍ പങ്കെടുത്താല്‍ ഫോട്ടോയെടുത്ത് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൊഴിലുറപ്പ് വെബസൈറ്റില്‍ കയറി മസ്റ്റ് റോള്‍ പ്രകാരം അവര്‍ കൂലി വാങ്ങിയോ എന്ന് പരിശോധിക്കണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരാതി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാലും കേന്ദ്രത്തെ അറിയിക്കണമത്രേ. 

കേന്ദ്ര ഗ്രാമവികസന സഹമന്ത്രി, അദ്ദേഹത്തിന്റെ ജീവനക്കാരായ ഗ്രീരാം കൃപാല്‍ യാദവ്, സുശീല്‍ സിംഗ്, രതീര്‍ കുമാര്‍ , പ്രശാന്ത് എന്നിവരെ അറിയിക്കണമെന്നാണ് ആരുടേതെന്ന പേരില്ലാതെ പ്രചരിക്കുന്ന സന്ദേശത്തിലെ നിര്‍ദ്ദേശം. 

സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്ത് മതിലില്‍ പങ്കെടുത്താല്‍ നിയമ പ്രകാരം ഒന്നും ചെയ്യാനാവില്ല. കുടുംബശ്രീ, തൊഴിലുറപ്പുകാരുടെ കാര്യവും ഇങ്ങനെ തന്നെ. 18 വയസിന് താഴെയുള്ള കുട്ടികളുടെ കാര്യം മാത്രമാണ് പ്രസക്തം. ഇതിന് കുട്ടികളുടെ ചിത്രം മാത്രം മതിയാവില്ല. അവരുടെ പ്രായം തെളിയിക്കുകയും വേണം. ഹൈക്കോടതി ഉത്തരവ് ഉള്ളതു കൊണ്ടാണ് ഇത് മാത്രം കര്‍ശനമാകുന്നത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് കടലാസിന്റെ വില മാത്രമാണ് ഉള്ളത്. അത് കമ്മീഷന്‍ അധ്യക്ഷന്‍ സിപിഎം നേതാവായതു കൊണ്ടു മാത്രമാണ്. ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞു. 

വനിതാമതില്‍ സര്‍ക്കാര്‍ സംരംഭമാണ്. അതിന് മുന്‍കൈയെടുക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ജില്ലാ കളക്ടര്‍മാരും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ്. മതിലിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാണ്. അതായത് സര്‍ക്കാരിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിന് നടപടി എടുക്കാം. മതില്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാരിന് കോടതി വിലക്കില്ല. സര്‍ക്കാര്‍ ഇതിനായി ഹൈക്കോടതിയില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്. പണം സര്‍ക്കാര്‍ ചെലവാക്കുമെന്നു തന്നെയാണ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് പരസ്യ പ്രസ്താവനയാണ്. സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ല. 

വനിതാ മതിലിനെതിരെ കോണ്‍ഗ്രസ് എടുക്കുന്ന വീഡിയോയില്‍ പെടുന്ന സര്‍ക്കാര്‍ ദിവസവേതനക്കാരെ വേണമെങ്കില്‍ അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിരിച്ചുവിടാം. അതല്ലാതെ യാതൊരു നടപടിയും കോണ്‍ഗ്രസിന് സ്വീകരിക്കാനാവില്ല. 18 വയസിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാല്‍ കോണ്‍ഗ്രസിന് ഹൈക്കോടതിയില്‍ പോകാം. എന്നാല്‍ 18 വയസിന് താഴെയുള്ളവരെ മതിലില്‍ അണി നിരത്തിയത് തങ്ങളല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അതിന് കോടതിയില്‍ മുന്‍ഗണന ലഭിക്കും. അക്കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം കുട്ടികളെ പങ്കെടുപ്പിച്ചതായി തെളിയിച്ചാല്‍ മാത്രമേ ഹൈക്കോടതിക്ക് നടപടിയെടുക്കാന്‍ കഴിയുകയുള്ളു.

ഏതായാലും വീഡിയോഗ്രാഫര്‍മാരുടെ സമയം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. അവര്‍ക്ക് പത്ത് പുത്തന്‍ കിട്ടേണ്ട സമയമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends