Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം അവസാനിക്കുന്നത് ശബരിമലയിലേക്ക്.... വനിതാമതിലിന്റെ ഉദ്ദേശലക്ഷ്യം വേറെയെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച് തുടങ്ങിയ വനിതാ മതില്‍ ലക്ഷ്യത്തോടടുത്തപ്പോള്‍ നിറം മാറി; വനിതാ മതിലിന് അടിസ്ഥാനം സുപ്രീം കോടതി വിധി തന്നെയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

31 DECEMBER 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാമതില്‍ കെട്ടിപ്പോക്കാന്‍ അടിസ്ഥാനമിട്ടപ്പോള്‍ തന്നെ ഭക്തര്‍ ഒന്നാകെ പറഞ്ഞതാണ് ഇത് ശബരിമല വിഷയമായിരിക്കുമെന്ന്. എന്നാല്‍ അതല്ലെന്നും നവോത്ഥാനമാണെന്നും പറഞ്ഞ് പലരേയും ഒപ്പം കൂട്ടി. വെള്ളാപ്പള്ളി നടേശനും ഇതാവര്‍ത്തിച്ചു വനിതാ മതിലിന്റെ ലക്ഷ്യം വേറെ. അവസാനം വനിതാ മതിലിന് മണിക്കൂറുകള്‍ ശേഷിക്കേ മുഖ്യമന്ത്രി തന്നെ ആ ലക്ഷ്യം തുറന്ന് പറഞ്ഞു. 

വനിതാ മതിലിന് അടിസ്ഥാനം യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിനു എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ തത്വം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്.നാം മുന്നോട്ട് പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കോടതി വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധം നടത്തിയെന്നും ഒപ്പം ഇതിന്റെ മറവില്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള പ്രചാരവേലകളും ഉയര്‍ന്നുവന്നെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുളള പ്രചാരവേലകള്‍ ഉയര്‍ത്തികൊണ്ടുവന്നത് ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകള്‍ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി.എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി വന്നയുടനെ അത് നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചവര്‍ത്തന്നെ പിന്നീട് അതിനെതിരായി രംഗത്തുവന്നു. ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകള്‍ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒപ്പം ഇതിന്റെ മറവില്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള പ്രചാരവേലകളും ഉയര്‍ന്നുവന്നു. 
ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുളള പ്രചാര വേലകള്‍ ഉയര്‍ത്തികൊണ്ടുവന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുമതവിഭാഗങ്ങളില്‍ നവോത്ഥാന മുദ്രാവക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിച്ച പാരമ്പര്യമുളള സംഘ ടനകള്‍ ഉള്‍പ്പെടെയുളളവരുടെ യോഗം വിളിച്ചുചേര്‍ത്തത്. നവോത്ഥാന ആശയങ്ങള്‍ക്കും സ്ത്രീപുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമാണെന്ന ആശയം ഈ യോഗത്തില്‍ ഉയര്‍ന്നുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന ആശയമായിരുന്നു വനിതാ മതിലിന്റേത് മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലിനെ പിന്തുണയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസമരമെന്ന കാഴ്ചപാടിന് വിരുദ്ധമാണെന്ന വാദം തെറ്റാണെന്നും പിണറായി ചൂണ്ടിക്കാട്ടി. വര്‍ഗസമരത്തിന്റെ ഭാഗമെന്ന നിലയിലാണ് സാമൂഹ്യമായ അവശതകളുടെ പ്രശ്‌നങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നത്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലക്കൊള്ളുക എന്നതും അതുകൊണ്ടു തന്നെ വര്‍ഗസമരത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീവിമോചനം സാമൂഹ്യ വിമോചനത്തിന്റെ ഭാഗംതന്നെയാണ് എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിന്റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംഘാടകര്‍ പറയുന്നത് വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും പങ്കെടുക്കാം എന്നാണ്. സംഘാടകര്‍ക്ക് പോലും വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് കൃത്യതയില്ല. വനിതാമതിലിനെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends