Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതിൽ പൊളിയും പിണറായി ഇടപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രി; പരിഹസിച്ച്‌ പി സി ജോർജ്; പി സി ജോർജിന്റെ പ്രസ്താവനക്കെതിരെ സൈബർ പോരാളികളും രംഗത്ത്

31 DECEMBER 2018 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ആഹ്വാനത്തോടെ വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്ന് പി.സി.ജോര്‍ജ് എം.എൽ.എ.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്ന് പി.സി. ജോര്‍ജ് ആഞ്ഞടിച്ചു.ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ലെന്ന് പി.സി പരിഹസിച്ചു.

മതിലില്‍ മാറി മാറി നിലപാടുകൾ എടുക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയേയും പി.സി. അതിരൂക്ഷമായി വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളാണെന്ന് പി സി കളിയാക്കി. ആലുവയില്‍ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വനിതാ മതിലിനെതിരെ പ്രതികരണം നടത്തിയത്.

പി സിക്ക് പുറമെ വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് വന്നിരുന്നു . ചെന്നിത്തല പറഞ്ഞതിങ്ങനെ :


വനിതാ മതിലില്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

മതിലിന്റെ ഉദ്ദേശം എന്താണെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുകയാണെന്നും ചെന്നിത്തല പരിഹസിച്ചു .

സമൂഹത്തെ ക്രിസ്ത്യന്‍ മുസ്ലീം ഹിന്ദു എന്നിങ്ങനെ വേര്‍തിരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയാണോയെന്ന് അദ്ദേഹം ചോദിച്ചു. അത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ. "ഹിന്ദുസംഘടനകളേ മാത്രമേ നവോത്ഥാനം സംരക്ഷിക്കാന്‍ വിളിച്ചുള്ളു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെ. ഇത് എന്ത് തരം വര്‍ഗസമരമാണ്. മാര്‍ക്‌സിന്റെ കമ്യൂണിസത്തില്‍ ഇങ്ങനെയൊരു സിദ്ധാന്തമുണ്ടോ. സ്വന്തം സിദ്ധാന്തങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുകയല്ലെ ചെയ്യുന്നത്.

പച്ചയായി പറഞ്ഞാല്‍ സാമൂഹിക ധ്രുവീകരണത്തിന് വഴിതെളിക്കുകയല്ലെ ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു . വര്‍ഗീയ ധ്രുവീകരണം നടത്തിയാണോ മതേതര മൂല്യങ്ങള്‍ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആര്‍.എസ്.എസിനെയും ബിജെപിയെയും പേടിച്ചാണ് മതന്യൂനപക്ഷങ്ങളെ യോഗത്തിലേക്ക് വിളിക്കാതിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ തന്റെ ദൗര്‍ബല്യം തുറന്നുകാട്ടുകയാണെന്നും . മതേതര ശക്തികളെ അണിനിരത്തിക്കൊണ്ടാകണം ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും വര്‍ഗീയതയെ നേരിടാനെന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി മതേതര ശക്തികളെ അണിനിരത്തി ആര്‍.എസ്.എസിനെയും ബിജെപിയെയും നേരിടാന്‍ തനിക്ക് കഴിയില്ല എന്ന പരസ്യ സമ്മതം ആപല്‍ക്കരമായ കാര്യമാണ്".

"ഈ മതില്‍ എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് മതിലെന്താണെന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ കാര്യം പോകട്ടെ ഈ മതില്‍ എന്തിനുവേണ്ടിയാണെന്ന് വി.എസ് അച്യുതാനന്ദനെ എന്തുകൊണ്ട് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗസമരമല്ലെന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്‍ഥം പിണറായി വിജയന് മനസിലായിട്ടുണ്ടോ എന്ന് തനിക്കറിയില്ല.

വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നാണ് ദേവസ്വം മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. മതില് കെട്ടാന്‍ മുമ്പില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും തങ്ങളെന്തിനാണ് മതില് കെട്ടുന്നതെന്ന് മനസിലായിട്ടില്ല. അയ്യപ്പ ജ്യോതിയിലും പങ്കെടുക്കാം മതിലിലും പങ്കെടുക്കാമെന്നാണ് ഇതിന്റെ സംഘാടക സമിതി പറഞ്ഞു നടക്കുന്നത്. അവര്‍ക്കും മനസിലായിട്ടില്ല ഈ മതില്‍ എന്തിന് വേണ്ടിയിട്ടാണെന്ന്.

ശബരിമലയിലെ യുവതി പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇവിടെയും മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് വനിതാ മതിലിന് നിമിത്തമായതെന്ന് അദ്ദേഹം ഇന്നലെ സമ്മതിച്ചതാണ്. അപ്പോള്‍ മതിലിന് ശബരിമലയുമായി ബന്ധമില്ല എന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും എ.കെ. ബാലനും അടക്കമുള്ള മതിലിന്റെ സംഘാടക സമിതിയിലെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പറയുന്നത് എന്തുകൊണ്ടാണ്. ആരുപറയുന്നതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത് ?

ശബരിമലയില്‍ സ്ത്രീകള്‍ കയറേണമോ വേണ്ടയോ എന്നത് മാത്രമല്ല പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ വനിതകള്‍ തന്നെ നേരിടുന്നതിന് വേണ്ടിയാണ് മതിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് മതില്‍ ആവശ്യമില്ല, കേരളത്തിലെ സര്‍ക്കാര്‍ വിചാരിച്ചാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഒരു പ്രയാസവുമില്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ", ചെന്നിത്തല ആരോപിച്ചു.

എന്നാൽ ,വനിതാ മതില്‍ വര്‍ഗ സമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി
പറഞ്ഞു സമുദായ സംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തേക്കുറിച്ച്അറിയാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നിട്ടുള്ളത് ഹിന്ദുമതത്തിലാണെന്നും അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .

മതിലിന്റെ അടിസ്ഥാനം ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയാണെന്നും അദ്ദേഹം പറയുന്നു. വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. ആറുപേജുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends