Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോഥാനത്തിന്റെ പേര് പറഞ്ഞു നടത്തുന്ന വനിതാമതിലിന്റെ പേരിൽ വ്യാപക പിരിവ്; ഈ തുക പാർട്ടി ഫണ്ടിലേക്ക് ഒഴുകുന്നെന്ന് റിപ്പോർട്ട്

31 DECEMBER 2018 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ തുടങ്ങാനിരിക്കെ മതിലിന്റെ പേരിൽ നടത്തുന്ന പണ പിരിവ് പാർട്ടി പിരിവ് തന്നെയാണെന്ന ആരോപണം വളരെ ശക്തമായി അരങ്ങേറുകയാണ് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക ഫണ്ട് 2018 എന്ന രസീത് നല്‍കിയാണ് പ്രവര്‍ത്തകരുടെ പണപ്പിരിവ്. ഇത് വനിതാ മതിലിനായി എന്നാണ് ഫണ്ട് പിരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിൽ തീയതി പോലും രേഖപ്പെടുത്താതെയാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ പ്രവർത്തകർ പിരിവ് നടത്തുന്നത്.

2018 അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ ഇത്തരം നിരവധി രസീത് കുറ്റികളാണ് പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. ദിവസേന യി രസീതുമായി എത്തുന്നവര്‍ വനിത മതിലിന്റെ നടപ്പിന് പിരിവ് നല്‍കണമെന്ന ആവശ്യവുമായാണ് എത്തുന്നത്. അതേസമയം , വനിത മതിലിനായി യാതൊരു പിരിവും ഉണ്ടാകില്ലെന്ന് പാര്‍ട്ടി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു . ഇതിനുപിന്നാലെയാണ് അണികളുടെ പണപ്പിരിവ് നടക്കുന്നത്.

ഇതിനെതിരെ വൻ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. ശബരിമല ആചാര സംരക്ഷണത്തിനായി ഈ കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി ശബരിമല കർമ്മ സമിതിയും മറ്റു ഹൈന്ദവ സംഘടനകളും ചേർന്നൊരുക്കിയ അയ്യപ്പജ്യോതിയിൽ ലക്ഷങ്ങളെ അണിനിരത്തി നടത്തിയപ്പോൾ ഇത്തരത്തില്‍ ഒറു പിരിവും ഉണ്ടായിരുന്നില്ലെന്നും പിന്നെന്തിനാണ് വനിത മതിലിന് ഇത്തരം ഒരു പിരിവെന്നുമുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇത് സർക്കാരിന്റെ ഒത്തു കളിയാണെന്നും അടവ് നയമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് . ഇതിനുപുറമേ ഇതെല്ലാം പാർട്ടി ഫണ്ടിലേക്ക് തന്നെയാണ് പോകുന്നതെന്നാണ് ആരോപണം ഉയർത്തുന്നത്.

സോഷ്യൽ മീഡിയയിൽ കൂടാതെ, വനിതാ മതിലിന്റെ പണ പിരിവിൽ പ്രതിപക്ഷവും വൻ വിമർശനങ്ങളാണ് ഉയർത്തുന്നത്. വനിതാ മതിലിൽ കുടുംബശ്രീ പ്രവർത്തകരെ അടക്കം സിപിഐഎം ഭീഷണിപ്പെടുത്തുകയാണ്. പെൻഷൻകാരെ പോലും വെറുതെ വിടുന്നില്ല. . വിധവ പെൻഷനും മറ്റും നേടുന്നവരെ പോലും വെറുതെ വിടുന്നില്ലെന്നും പണം നല്കണമെന്നാണ് സർക്കാർ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . വനിതാ മതിലിന് സര്‍ക്കാരിന്റെ ഒരു പൈസ ചെലവാക്കില്ലെന്ന് പുറത്ത് പറയുകയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോവെന്നും അദ്ദേഹം ചോദിച്ചു.


അതേസമയം , വനിതമതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം പണം പിരിച്ചാണ് വരുന്നത്. വനിത മതിലില്‍ പങ്കെടുക്കാന്‍ വരുന്നവര് ചിലവിനായി പണം പിരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടെലിവിഷനില്‍ വരാന്‍ വേണ്ടിയാണ് ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends