Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞാപ്പ വീണ്ടും വിവാദത്തിൽ ; ലോ​ക്​​സ​ഭ​യി​ൽ പങ്കെടുത്തത്​ പകുതിയിൽ താഴെ ദിവസം; പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ ഹാ​ജ​റി​നെ​ച്ചൊ​ല്ലി വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു

31 DECEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മു​ത്ത​ലാ​ഖ്​ വോട്ടെ​ടു​പ്പി​ലെ അ​സാ​ന്നി​ധ്യ​ത്തി​നു പു​റ​മെ ലോ​ക്​​സ​ഭ​യി​ലും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ ഹാ​ജ​റി​നെ​ച്ചൊ​ല്ലി വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു. സഭ നൽകുന്ന ഔദ്യോ​ഗി​ക ക​ണ​ക്ക​നു​​സ​രി​ച്ച്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഹാ​ജ​ർ 45 ശ​ത​മാ​നം മാത്രമാണ്. എന്നാൽ , ലീ​ഗി​ലെ മ​റ്റൊ​രം​ഗ​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീറിന് ലോ​ക്​​സ​ഭ ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ 80 ശ​ത​മാനം ഹാ​ജ​രു​ണ്ട്. കേ​ര​ള​ത്തി​ലെ മ​റ്റ്​ 19 എം.​പി​മാ​രു​ടെ ഹാ​ജ​ർ 70 ശ​ത​മാ​ന​ത്തി​നും മേ​ലെ​യാ​ണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ നില വളരെ പരുങ്ങലിൽ ആയിരിക്കുന്നത്.

ഇത്തവണത്തെ സെ​ഷ​നി​ൽ സ​മ്മേ​ള​നം ന​ട​ന്ന ആ​ദ്യ എ​ട്ടു​ ദി​വ​സ​ത്തി​ൽ വളരെ കുറച്ചു തവണ മാത്രമേ കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ഭ​യി​ലെ​ത്തി​യി​ട്ടുള്ളു. അതേസമയം, എ​ട്ടു ദി​വ​സ​വും ശ​ശി ത​രൂ​ർ, മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രൻ, ഇന്നസെന്റ് എന്നിവർ സ​ഭ​യി​ൽ ഹാ​ജ​റായിട്ടുണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ർ​ല​മന്റി​ലെ​ത്തി​യ ശേ​ഷ​മു​ള്ള 2017 ജൂ​ലൈ​യി​ലെ ആ​ദ്യ സ​മ്മേ​ള​ന കാ​ല​യ​ള​വി​ലും ഇദ്ദേഹത്തിന്റെ ഹാജർ നില വളരെ കുറവാണ്. പി​ന്നീ​ടു​ള്ള മൂ​ന്നു​ സെ​ഷ​നു​ക​ളി​ലും ഏ​താ​ണ്ട്​ സ​മാ​ന​മാ​ണ്​ സ്​​ഥി​തി. ഒ​രു സെ​ഷ​നി​ൽ മാ​ത്ര​മാ​ണ്​ കുഞ്ഞാലിക്കുട്ടിക്ക് 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഹാ​ജ​റു​ള്ള​ത്.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഹാ​ജ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ലീ​ഗ്​ കേ​ന്ദ്ര​ങ്ങ​ളി​ലും ച​ർ​ച്ച​യാ​യി​രി​ക്കു​കയാണ്. ലീ​ഗം​ഗ​ങ്ങ​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ഭ മു​ട​ക്കാ​തെ എ​ത്തി​യി​രു​ന്നു. അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജി.​എം. ബ​നാ​ത്ത്​​വാ​ല​യുടെ ഹാ​ജ​ർ 100 ശ​ത​മാ​ന​മാ​യി​രു​ന്നു.

അതേസമയം മു​ത്ത​ലാ​ഖ് ബി​ല്ലി​നെ എ​ന്തു​വി​ല​കൊ​ടു​ത്തും എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്ന് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ബി​ല്ല് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മു​സ്ലീം ലീ​ഗ് മു​ൻ​കൈ എ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ യു​പി​എ​യ്ക്കു പു​റ​ത്തു​ള്ള ക​ക്ഷി​ക​ളു​ടെ കൂ​ടി സ​ഹാ​യം തേ​ടു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

എന്നാൽ ​മു​ത്ത​ലാ​ഖ് ബിൽ ച​ർ​ച്ച​യി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പങ്കെ​ടു​ക്കാ​തി​രു​ന്ന വി​ഷ​യം പാ​ർ​ട്ടി ക​മ്മി​റ്റി ച​ർ​ച്ച ചെയ്യു​മെ​ന്ന മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന്​ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ പി​ൻ​വാ​ങ്ങി​യ​ത്​ വി​വാ​ദം മു​സ്​​ലിം ലീ​ഗി​ന്​ കൂ​ടു​ത​ൽ ക്ഷീ​ണ​മു​ണ്ടാ​ക്കു​മെന്നാണ് വി​ല​യി​രു​ത്ത​​ൽ. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ നി​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ നേ​തൃ​ത്വ​ത്തെ ഇ​തി​ന്​ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ത​ന്നെ​യാ​ണ്​ നേ​തൃ​ത്വ​മു​ള്ള​ത്.

പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തിനും ഇ​തേ അ​ഭി​പ്രാ​യ​മാ​ണ്​. പ്ര​ശ്​​നം അ​വ​സാ​നി​ച്ച​താ​യി ഹൈ​ദ​ര​ലി ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യെ​ങ്കി​ലും ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക്​ നേ​തൃ​ത്വം മാ​ർ​ഗ​നി​ർ​ദേ​ശം കൊ​ണ്ടു​വ​രും. നേ​ര​ത്തേ ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത്ത​രം വീ​ഴ്​​ച​യു​ണ്ടാ​യ​തി​നാ​ൽ അ​ന്ത്യ​ശാ​സ​ന​ത്തോ​ടെ​യാ​ണ്​ വി​വാ​ദ​മ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

അതേസമയം വി​വാ​ദം പാ​ർ​ട്ടി​ക്ക്​ കോ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ യൂ​ത്ത്​ ലീ​ഗ്​ നേ​തൃ​ത്വ​വും. യു​വ​ജ​ന​യാ​ത്ര​യു​ടെ വീ​ര്യം ചോ​ർ​ത്താ​ൻ ഇ​തി​ട​യാ​ക്കി​യെ​ന്നാ​ണ്​​​ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്​. മു​ത്ത​ലാ​ഖ്​ വി​ഷ​യ​ത്തി​ൽ നി​​യ​മ​പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സ​മ​സ്​​ത നേ​തൃ​ത്വം വി​ഷ​യ​ത്തെ അ​തി​ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​ത്. എ​സ്.​വൈ.​എ​സ്​ നേ​താ​വ്​ അ​ബ്​​ദു​സ്സ​മ​ദ്​ പൂ​ക്കോ​ട്ടൂ​ർ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​മ​ർ​ശി​ച്ച്​ പ​ര​സ്യ​പ്ര​തി​ക​ര​ണം നടത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends