Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുഞ്ഞാപ്പക്ക് ശനിദശ; ജലീലിനെ ഇറക്കി കളം പിടിക്കാൻ സി പി എം; കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം

31 DECEMBER 2018 03:09 PM IST
മലയാളി വാര്‍ത്ത

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം ആലോചിക്കുന്നു. ജലീലിനും ഇതിനോട് താത്പര്യമുണ്ടെന്നാണ് വിവരം.

മന്ത്രി കെ.റ്റി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് സിപിഎം ഗൗരവമായി ചിന്തിക്കുകയായിരുന്നു. എന്നാൽ ബന്ധുനിയമന കേസിന്റെ പേരു പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കാൻ സി പിഎം തയ്യാറല്ല. അതേ സമയം ജലീലിനും പാർട്ടിക്കും കേടില്ലാത്ത വിധത്തിൽ ഒഴിവാക്കുകയും വേണം. അങ്ങനെയാണ് മലപ്പുറത്ത് മതിസരിപ്പിക്കാൻ ആലോചിച്ചത്. ആദ്യ ഘട്ടത്തിൽ ഇതിനോട് ജലീലിന് എതിർപ്പായിരുന്നു. അതേ സമയത്താണ് മുത്ത ലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി വിവാദത്തിൽ കുടുങ്ങിയത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്. ഡി. പി. ഐ, പോപ്പുലർഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ രംഗത്തെത്തി കഴിഞ്ഞു. ലീഗിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പണ്ടേ എതിർപ്പു പ്രകടിപ്പിക്കുന്ന സംഘടനകളാണ് ഇവ. ഇത്തരം തീവ്ര നിലപാടുള്ള സംഘടനകൾക്കെതിരെ ലീഗ് തങ്ങളുടെ മതേതര നിലപാടുമായി രംഗത്തുണ്ട്. എന്നാൽ ഇവരുടെ സഹായമില്ലാതെ ജയിക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ ലീഗും ഇവരുമായി രഹസ്യ സഖ്യത്തിൽ ഏർപ്പെട്ടു. എന്നാൽ ലീഗിന് അപകടം സംഭവിക്കുന്ന നിമിഷങ്ങളിൽ തീവ്ര നിലപാടുള്ളവർ ലീഗിനെതിരെ രംഗത്തെത്തും. ഇക്കുറിയും ഇതാണ് സംഭവിച്ചിരിക്കുന്നത്.

മലപ്പുറം ജില്ല മുഴുവൻ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് സി പി എമ്മും ഇതര ഇസ്ലാം സംഘടനകളും. കുഞ്ഞാലിക്കുട്ടി വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. പണ്ടേ കുഞ്ഞാലി കുട്ടിയുടെ നിലപാടുകളോട് എതിർപ്പുള്ള ഇടി. മുഹമ്മദ് ബഷീറിന്റെ നിശബ്ദ പിന്തുണയും ഇവർക്കുണ്ട്. ഇടി.മുത്തലാഖ് ബില്ലിനെതീരെ പാർലെമെന്റിൽ സംസാരിച്ച വ്യക്തിയാണ്. ഹൈദരാബാദിൽ നിന്നുള്ള മുസ്ലീം എം. പി. തന്റെ മകളുടെ വിവാഹദിവസമായിരുന്നിട്ട് കൂടി മുതലാഖ് ബില്ലിനെതിരെ സംസാരിക്കാൻ പാർലെമെന്റിലെത്തി. ഇതാണ് സാഹചര്യമെന്നിരിക്കെ സുഹ്യത്തായ ബിസിനസുകാരന്റെ കല്യാണത്തിൽ പങ്കെടുക്കാൻ മുതലാഖ് വേണ്ടെന്ന് വച്ചതിലാണ് ലീഗിന്റെ അണികൾക്ക് സങ്കടം. ജനിച്ച സമുദായത്തോട് നീതി പുലർത്താത്ത ഒരു എം പി തങ്ങൾക്ക് എന്തിനാണെന്നാണ് മലപ്പുറത്തുകാർ സ്വയം ചോദിക്കുന്നത്. ഇത്തരത്തിൽ അഗ്നിയിൽ നെയ് പകരാൻ ഇസ്ലാം സംഘടനകളൊക്കെ രംഗത്തുണ്ട്.

കുഞ്ഞാലിക്കുട്ടി പാർലെമെന്റിൽ ഹാജരായ ദിവസങ്ങൾ മറ്റ് എം പി മാരെ അപേക്ഷിച്ച് തീരെ കുറവാണെന്ന ആരോപണവും ഇതിനിടയിലുണ്ടായി. അദ്ദേഹത്തിന്റെ മുൻഗാമി ബനാത്ത് വാല 100 ശതമാനം ഹാജർ നേടിയ സ്ഥാനത്താണ് കുഞ്ഞാലിക്കുട്ടി 50 ശതമാനം ഹാജർ പോലും നേടാത്തത്. പകുതിയിൽ താഴെ മാത്രം ദിവസം പാർലമെന്റിൽ ഹാജരാകാനാണോ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞടുത്ത് അയച്ചത് എന്നാണ് മലപ്പുറത്തുകാർ ചോദിക്കുന്നത് .നടന്ന നാല് പാർലെമെന്റ് സെഷനിലും ഇതാണ് സ്ഥിതിയത്രേ.ഒരു സെഷനിൽ മാത്രമാണ് 50 ശതമാനത്തിൽ കൂടുതൽ ഹാജർ കുഞ്ഞാലിക്കുട്ടിക്കുള്ളത്.

ജലീലിന് മലപ്പുറത്ത് യാതൊരു നെഗറ്റീവ് ഇമേജും ഇല്ല. ഡെപ്യൂട്ടേഷൻ നിയമനത്തെ കുറിച്ചുള്ള കോലാഹലങ്ങളൊക്കെ അവസാനിച്ചു കഴിഞ്ഞു. അത്തരം വിവാദങ്ങൾ ജലീലിനെ ബാധിക്കാത്തതിന് കാരണം ആരോപണം വന്നത് ലീഗിന്റെ ഭാഗത്ത് നിന്നായതു കൊണ്ടാണ്. മാത്രവുമല്ല ഒരു ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ പേരിൽ ജലീലിനെ കുഴിയിലാക്കാൻ ഇതിലും വലിയ അഴിമതികൾ കണ്ടുമടുത്ത മലപുറത്തുകാർ തയ്യാറല്ല. ജലീലിനെ പിടിച്ചത് കുഞ്ഞാലിക്കുട്ടിയാണന്നെ കാര്യം മലപ്പുറത്ത് മുഴുവൻ പാട്ടാണ്. എസ്. ഡി പി ഐ, പോപുലർ ഫ്രണ്ട് കക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ തനിക്ക് മലപ്പുറത്ത് നിഷ്പ്രയാസം ജയിക്കാമെന്നാണ് ജലീലിന്റെ കണക്കുകൂട്ടൽ. കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടാൽ അത് ലീഗിന് വലിയ അടിയായി തീരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends