Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ നാളെ വനിതാമതില്‍ തീര്‍ക്കുമ്പോള്‍ പെരുന്നയില്‍ നായര്‍ മഹാസമ്മേളനം നടക്കും, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉണ്ടായേക്കും

31 DECEMBER 2018 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍.എസ്.എസ് നവോത്ഥാന പാരമ്പര്യം മറന്ന് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്നും വനിതാമതിലില്‍ ഇരട്ടത്താപ്പാണെന്നും സമദൂരം ഏതിലൊക്കെയാണെന്ന് പരിശോധിക്കണമെന്നും ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം നാളെ പെരുന്നയില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പൊളിച്ചടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍ പടുത്തുയര്‍ത്തുമ്പോള്‍ ചങ്ങനാശേരി പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിനൊപ്പം മുഖ്യമന്ത്രിക്ക് കൃത്യമായി മറുപടിയും നല്‍കും. എന്‍.എസ്.എസിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായ ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ് കുമാറും വനിതാ മതിലില്‍ അണിചേര്‍ന്നതോടെ നാളത്തെ യോഗം ഇവര്‍ക്കെതിരെയുള്ള സമുദായാംഗങ്ങളുടെ ഒത്തുചേരലാകുമെന്നും വിലയിരുത്തപ്പെടുന്നു.

മന്നം ജയന്തി സമ്മേളനത്തില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ബാലകൃഷ്ണപിള്ള സമ്മേളനത്തിനെത്താന്‍ ഇടയില്ലെന്നാണ് വിവരം. എത്തിയാല്‍ തന്നെ പ്രതിഷേധം ഉണ്ടാകാനും ഇടയുണ്ട്. സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എന്‍.എസ്.എസിന് ഉണ്ടെന്ന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന പിള്ളയ്‌ക്കെതിരായ വാളോങ്ങലായാണ് സമുദായാംഗങ്ങള്‍ കാണുന്നത്. എന്‍.എസ്.എസിന് വിരുദ്ധമായ നിലപാട് കോരളാ കോണ്‍ഗ്രസ് ബി മുമ്പും സ്വീകരിച്ചിട്ടുണ്ടെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഒറ്റയ്ക്ക് മതിയെന്നും സമുദായത്തിന്റെ ചെലവില്‍ വേണ്ടെന്നും പിള്ള ആഞ്ഞടിച്ചതോടെ സമൂദായ നേതാക്കളില്‍ ഭൂരിഭാഗവും പ്രതിഷേധത്തിലാണ്. 

വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ബാലകൃഷ്ണപിള്ളയുടെ ആഹ്വാനം എന്‍ എസ് എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പിള്ളയും മകനും മതിലില്‍ പങ്കെടുത്തിട്ട് പെരുന്നയിലേക്ക് ചെല്ലെണ്ടെന്ന തരത്തില്‍ സുകുമാരന്‍ നായര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശബരിമല യുവതീപ്രവേശനത്തില്‍ സമുദായത്തിനൊപ്പം നിന്ന ബാലകൃഷ്ണപിള്ള അപ്രതീക്ഷിതമായി വിരുദ്ധനിലപാട് സ്വീകരിച്ചത് എന്‍.എസ്.എസിന് വലിയ തിരിച്ചടിയായി. അതിനാല്‍ ബാലകൃഷ്ണപിള്ളയ്ക്കും മകനും സമ്മേളനത്തില്‍ അക്കമിട്ട് മറുപടി നല്‍കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 

താന്‍ എന്‍.എസ്.എസ് അംഗമാണ്. രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതു മാത്രമാണ്. വനിതാ മതിലില്‍ പങ്കെടുക്കും. സമുദായത്തില്‍ നിന്ന് ആര്‍ക്കും പുറത്താക്കാനാവില്ല. എന്‍.എസ്.എസില്‍ തന്നെ തുടരും- ബാലകൃഷ്ണപിള്ള വ്യകത്മാക്കിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെയുള്ള നടപടികളില്‍ എന്‍.എസ്.എസ് വിട്ട് വീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന്് ഉറപ്പാണ്. പെരുന്നയില്‍ സമകാലിക രാഷ്ടീയ വിഷയങ്ങളും സമുദായ നിലപാടും വിശദീകരിച്ചു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രധാനമായും സംസാരിക്കുന്ന സമ്മേളനത്തില്‍ ഇടതുമുന്നണിക്കെതിരെ ശബരിമല യുവതീപ്രവേശനം, വനിതാമതില്‍, മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം എന്നിവയ്‌ക്കെതിരായ നിലപാട് പ്രമേയ രൂപത്തില്‍ വരാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ ആദ്യമായി വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നിന്നത് എന്‍.എസ്.എസ് ആണ്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പും സംഘടന പ്രകടിപ്പിച്ചു. തുടക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് കാര്യമാക്കിയില്ല, വനിതാമതില്‍ നടത്തിപ്പിന് നവോത്ഥാന സംഘടനയെന്ന നിലയില്‍ എന്‍.എസ്.എസിനെ മുഖ്യമന്ത്രി ക്ഷണിച്ചെങ്കിലും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിരസിച്ചു. വനിതാമതില്‍ വര്‍ഗീയമതിലെന്ന് പരിഹസിച്ച് തള്ളിപ്പറഞ്ഞു. ശേഷം ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്ക് ഔദോഗികമായല്ലെങ്കിലും പിന്തുണയും പ്രഖ്യാപിച്ചു.

അതോടെ ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കള്‍ എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എന്‍.എസ്.എസിനെ സുകുമാരന്‍ നായര്‍ ആര്‍.എസ്.എസ് തൊഴുത്തില്‍ കൊണ്ട് കെട്ടിയെന്ന് കോടിയേരി ആരോപിച്ചു. ഇത് സംബന്ധിച്ച് ദേശാഭിമാനിയില്‍ വിശദമായ ലേഖനവും എഴുതി. അതേസമയം സുകുമാരന്‍ നായര്‍ ഉരുളയ്ക്കുപ്പേരി പോലെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെങ്കിലും സംസ്ഥാന തലത്തില്‍ സമുദായ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നായര്‍ പ്രതിനിധി സമ്മേളനം ഇടതുമുന്നണിക്കെതിരായ പോരാട്ട വേദിയായി മാറിയേക്കാനും ഇടയുണ്ട്.

അയ്യപ്പജ്യോതിയില്‍ സമുദായ അംഗങ്ങള്‍ പങ്കെടുത്തുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയരാനിടയുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സമുദായത്തിന്റെ പിന്തുണയില്‍ താക്കോല്‍സ്ഥാനത്തെത്തിയ ചെന്നിത്തല അതിന് ശേഷം സമുദായത്തെ തഴയുകയായിരുന്നു. അതിനാല്‍ ഇനി പെരുന്നയിലേക്ക് വരേണ്ടെന്ന് സുകുമാരന്‍ നായര്‍ താക്കീത് നല്‍കിയിട്ടുണ്ട്. 

ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതം ആശംസിച്ച് വിശദീകരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. ജനുവരി രണ്ടിന് രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് മന്നംജയന്തിസമ്മേളനം ശബരിമല കേസില്‍ എന്‍.എസ്.എസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ തയ്യാറാക്കിയ മുന്‍ അറ്റോണിജനറല്‍ ജസ്റ്റിസ് കെ.പരാശ്വരന്‍ ഉദ്ഘാടനം ചെയ്യും.

എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അദ്ധ്യക്ഷനുമായ സി. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജയന്തി സമ്മേളനത്തിന് 50,000 ചതുരശ്ര അടിയുള്ള കൂറ്റന്‍പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. നാല്‍പ്പതിനായരത്തോളം പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപപാടു കാരണം മന്നം ജയന്തി സമ്മേളനത്തില്‍ മുഖം കാണിക്കാന്‍ എത്തുന്ന രാഷ്ടീയക്കാരുടെ തിരക്കും കുറയുമോ ഇല്ലയോ എന്ന കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends