Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ മതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും എതിരേ നടപടി എടുത്താല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും

31 DECEMBER 2018 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാ മതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും എതിരേ നടപടി എടുത്താല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. കേരളത്തിലെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ നിരീക്ഷിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപെടുകയും പ്രതിരോധിക്കുകയും ചെയ്യും. കേരളത്തെ രണ്ടായി പിളര്‍ക്കുന്നതാണ് നാളെ സിപിഎം തീര്‍ക്കുന്ന വനിതാ മതില്‍. ഇത് വര്‍ഗീയ മതിലാണെന്നു നിസംശയം തെളിഞ്ഞിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങളെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ഈ മതില്‍ പണിയുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളെ വിളിച്ചാല്‍ ആര്‍എസ്എസും ബിജെപിയും അതു വലിയ ആയുധമാക്കും എന്ന മുടന്തന്‍ ന്യായമാണ് ഇതിനു മുഖ്യമന്ത്രി ഉപയോഗിച്ചത്. ബിജെപിയും ആര്‍എസ്എസിനെയും പേടിച്ചാണ് ന്യൂനപക്ഷങ്ങളെ വിളിക്കാതിരുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കേരളീയ സമൂഹത്തെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ പല തട്ടുകളിലാക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിക്കു ചേര്‍ന്നതാണോ? ഒരു മതേതര മുഖ്യമന്ത്രിക്ക് എങ്ങനെ ഇതു പറയാനാകും? ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എങ്ങനെ ഇതു ഭൂഷണമാകും?

വനിതാ മതില്‍ സര്‍ക്കാരിന്റെതാണെന്നും അല്ലെന്നുമുള്ള പല വ്യാഖ്യാനങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു. എന്തായാലും സര്‍ക്കാരിന്റെ സര്‍വ മെഷീനറിയും ഇതിനായി വിനിയോഗിക്കുന്നുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് ടെക്‌നോപാര്‍ക്ക് സിഇഒയ്ക്കു വരെ കത്തുനല്കിയിരിക്കുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാല്‍, തൊഴിലുറപ്പ് ജീവനക്കാര്‍, ആശാവര്‍ക്കേഴ്‌സ്, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി മതിലില്‍ പങ്കെടുപ്പിക്കാനാണു സര്‍ക്കാര്‍ നോക്കുന്നത്. 

ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ജനുവരി ഒന്നിനു തന്നെയാണ് വനിതാ മതില്‍ കെട്ടുന്നത്. ഗുരുദേവന്റെ നിര്‍ദേശ പ്രകാരം 86 വര്‍ഷമായി ജനുവരി ഒന്നിന് തുടര്‍ച്ചയായി നടന്നുവരുന്ന പരിപാടിയാണ് ശിവഗിരി തീര്‍ത്ഥാടനം. ലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. 86 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ശിവഗിരി തീര്‍ത്ഥാടന ദിവസം മറ്റൊരു പരിപാടിയും ആരും നടത്തിയതായി കേട്ടിട്ടില്ല.

ജാതിയുടെയും മതത്തിന്റെയും മതിലുകള്‍ തകര്‍ത്തെറിഞ്ഞ ഗുരുദേവനെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ശിവഗിരി തീര്‍ത്ഥാടനം സുഗമമായി നടത്താന്‍ എല്ലാവരും സഹകരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ജനുവരി ഒന്നിനു തന്നെ വനിതാ മതില്‍ കെട്ടുന്നത് ദുരുദ്ദേശ്യത്തെടെയാണോ എന്നു ജനാധിപത്യ മതേതര വിശ്വാസികള്‍ ആശങ്കപ്പെടുന്നു. ലക്ഷക്കണക്കിനു ശ്രീനാരായണ വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണിത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends