തനിക്കു പിശകുപറ്റിയെങ്കിൽ പാർട്ടി തിരുത്തും ! ; യുവതി പ്രവേശനം തടഞ്ഞ കടകംപള്ളിക്കെതിരെ മുഖ്യനും കോടിയേരിയും വിമർശനം ഉന്നയിച്ചതിനു പിന്നാലെ മറുപടിയുമായി കടകംപള്ളി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമർശിച്ച പശ്ചാത്തലത്തിൽ മറുപടിയുമായി കടകംപള്ളി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിമിതിയാണ് ചൂണ്ടിക്കാണിച്ചത്. വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്നും സർക്കാർ വിശുദ്ധ നിലപാടിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും വിശദീകരണം നല്‍കിയെന്നും സ്ഥിരീകരിച്ച കടകംപള്ളി, തനിക്കു പിശകുപറ്റിയാല്‍ പാര്‍ട്ടി തിരുത്തുമെന്നും വ്യക്തമാക്കി.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് സി.പി.എം തള്ളിയിരുന്നു. ശബരിമലയില്‍ യുവതികള്‍ വരരുതെന്ന കടകംപള്ളിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി രംഗത്തെത്തി. സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം.
മകരവിളക്ക് മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയിലേക്കു വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാറിന്റെയും നിലപാടുകളാണ് സി.പി.എമ്മിനെ ചൊടുപ്പിച്ചത്. യുവതിപ്രവേശം വാശിയായി എടുക്കുന്നില്ലെങ്കിലും, താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്. ഇരുവരുടേയും പ്രസ്താവനകളോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ശബരിമലയിൽ പുരുഷനൊപ്പം സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത് സുപ്രീം കോടതിയാണെന്നും ശബരിമലയിലേക്ക് യുവതികൾ വരേണ്ടെന്ന് പറയാൻ ആർക്കും അധികാരമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























