Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ ജനങ്ങള്‍ വലയും; 620 കിലാമീറ്റര്‍ നീളമുള്ള മതിലും ഗിന്നസ് റെക്കോഡുമൊക്കെയാണ് ലക്ഷ്യമെങ്കില്‍ ഒന്നാം ഗതാഗത സ്തംഭനം ഉറപ്പ്

31 DECEMBER 2018 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പുതുവര്‍ഷ ദിനം തന്നെ ജനജീവിതം ദുസഹമാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാരണം എന്താണെന്നു ചോദിച്ചാല്‍ വനിതാ മതിലിനെ ചൂണ്ടിക്കാണിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ തന്നെ ഉറപ്പു നല്‍കുന്നതുപോലെ 620 കിലാമീറ്റര്‍ നീളമുള്ള മതിലും ഗിന്നസ് റെക്കോഡുമൊക്കെയാണ് ലക്ഷ്യമെങ്കില്‍ ഒന്നാം തിയതിതന്നെ ഒരു ഗതാഗത സ്തംഭനം ഉണ്ടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയങ്ങളില്‍ പൊതു പരിപാടികളിലോ മറ്റു ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിതന്നൈയാണ് പ്രവര്‍ത്തി സമയമായ മൂന്നുമണിക്ക് വനിതാമതിലിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതെന്ത് ന്യായമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തരെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്ന പോലീസ് വനിതാമതിലിനെ തുടര്‍ന്ന് ഗതാഗത സംതംഭനം ഉണ്ടായാല്‍ എന്തു നടപടി എടുക്കും എന്നുകൂടി വ്യക്തമാക്കണം.

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീര്‍ക്കുന്ന മതിലില്‍ അമ്പതുലക്ഷം വനിതകളെ എത്തിക്കും എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഇത്രയും ജനങ്ങള്‍ താമസിക്കുന്നത് ദേശീയപാതയുടെ ഓരത്തൊന്നുമല്ലല്ലൊ അതുകൊണ്ടുതന്നെ ഇവര്‍ ദേശീയ പാതകളില്‍ എത്തണമെങ്കില്‍ സ്വന്തം വാഹനങ്ങള്‍ തന്നെയാണ് ആശ്രയിക്കേണ്ടിവരിക ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു തന്നെ വലിയ സ്ഥല പരിധി ആവശ്യമായി വരും അതുകൊണ്ടുതന്നെ മൂന്നുമണിയോടെ വനിതകള്‍ ദേശീയപാതയിലെ നിശ്ചിതകേന്ദ്രങ്ങളിലെത്തുന്നതോടെ യാണ് ഗതാഗതം പൂര്‍ണമായും സ്തംഭിക്കും.

മൂന്നേമുക്കാലിനാണ് വനിതാമതിലിന്റെ റിഹേഴ്‌സല്‍. ആ സമയം വനിതാമതിലിനെ അനുകൂലിക്കാത്തവര്‍ യാത്രാ ക്ലേശം അനുഭവിക്കേണ്ടിവരും. അതേസമയം വനിതാമതിലിനെ അനുകൂലിക്കാത്തവരെ സംബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് ഹര്‍ത്താല്‍ പ്രതീതിയാകും സൃഷ്ടിക്കുക.

അതേസമയം പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചും മതില്‍ വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇടതുപക്ഷം. കഴിഞ്ഞ ഒരു മാസക്കാലമായി വനിതാ മതിലാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയംതന്നെ. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ വിശ്വാസികള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞിരുന്നു. അതൊടെയാണ് ഇതിനെ ചെറുക്കാനായി നവോത്ഥാന കാര്‍ഡിറക്കി മതിലുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയുമൊക്കെ മതിലിനൊപ്പം ചേര്‍ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചെങ്കിലും. അത് തിരിച്ചടിയാകുന്ന അവസ്ഥയും നാമാം കണ്ടതാണ്. എന്നാല്‍ സമുദായത്തിന്റെ പേരുപറഞ്ഞ്് ഇപ്പോഴും ആളെക്കൂട്ടാം എന്ന പ്രതീക്ഷയിലാണ് ഇടതു പക്ഷം എന്നാല്‍ എന്‍എസ്എസ് പിടിതരാതെ മതിലിന്റെ വിമര്‍ശകരായി ഇപ്പോഴും തുടരുകയാണ്.

എന്നാല്‍ വനിതാ മതിലിന് തിരിച്ചടിയാകുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഏല്‍ക്കുന്ന പ്രഹരമാണ്. സാമുദായിക സംഘടനകളെ കൂട്ടിയുള്ള മതില്‍ കമ്മ്യൂണിസ്റ്റ് രീതിയില്ലെന്ന് വിമര്‍ശിച്ച് വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് അയച്ചിരുന്നു. മതില്‍ വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി മുഖ്യമന്ത്രി വിഎസ്സിന് പരസ്യമായി പരോക്ഷ മറുപടി നല്‍കി. ശബരിമല വിധിയും മതിലും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് മതിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരിണം. വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ന്യൂനപക്ഷവിഭാഗങ്ങളെ ഒടുവില്‍ മതിലില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതും. സര്‍ക്കാര്‍ പണം, അധികാര ദുര്‍വ്വിനിയോഗം, സാമുദായിക ധ്രൂവീകരണ ലക്ഷ്യം തുടങ്ങി അരോപണങ്ങള്‍ വേറെയും നിലനില്‍ക്കുന്നു

കാസര്‍ക്കോട് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസര്‍ക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും ഉണ്ടാകും എല്ലാത്തിനും മുമ്പന്തിയില്‍. വെള്ളാപ്പള്ളിക്കൊപ്പം എന്‍ഡിഎയിലുള്ള തുഷാറും സഹകരിക്കുമോ എന്നുള്ള ആകാംക്ഷ ബാക്കിയാണ്. നാളെ വൈകീട്ട് നാലിനാണ് മതിലുയരുമ്പോള്‍ എന്തൊക്കെ പുകിലാണുണ്ടാകുന്നതെന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends