Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ലെറിഞ്ഞു തീയിട്ടും വനിതാമതിൽ പൊളിക്കാൻ ശ്രമം ! ; കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം; പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കുമുൾപ്പടെ പരിക്ക്; വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ്

01 JANUARY 2019 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പടുത്തുയര്‍ത്തിയ വനിതാ മതിലിനിടെ ആക്രമണം. വനിതാ മതിലിനു നേരെയുണ്ടായ കല്ലേറിനെത്തടുർന്ന് കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷമുണ്ടായി. അക്രമണത്തിനു നേരെ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ ഒരു സംഘം കല്ലെറിഞ്ഞതോടെയായിരുന്നു സംഘര്‍ഷമുണ്ടായത്. വനിതാ മതില്‍ തടയാനും ശ്രമം നടന്നുവെന്നും സംഘാടകർ പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയാണ് ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ടൗണിനു സമീപത്തെ റെയിൽ ട്രാക്കിലെ പുല്ലുകൾക്കും വയലിനുമാണു തീയിട്ടത്. തൊട്ടുപിറകെ കല്ലേറും തുടങ്ങി. അഗ്നിശമനസേന സ്ഥലത്തെത്തിയാണു തീയണച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. അതേസമയം പൊലീസിനും പ്രവർത്തകര്‍ക്കും സാരമായി പരുക്കേറ്റിട്ടുമുണ്ട്.

മതില്‍ തീര്‍ക്കുന്നതിനെ മുൻപേ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അതേസമയം വനിതകള്‍ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും സി.പി.എം ആരോപിക്കുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.

അതേസമയം യുഡിഎഫും സംഘപരിവാറും മറ്റ് പ്രതിലോമ ശക്തികളും നടത്തിയ കുപ്രചാരണങ്ങളേയും നുണകളെയും അതിജീവിച്ച് നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ 620 കിലോമീറ്ററില്‍ പടുത്തുയര്‍ത്തിയ വനിതാ മതിലില്‍ സ്ത്രീകളുടെ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.

കാസർകോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനും കുടുംബസമേതമാണ് വനിതാ മതിലിൽ പങ്കെടുക്കാനെത്തിയത്. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിൽനിന്നുള്ള പ്രമുഖർ മതിലിനൊപ്പം അണിനിരന്നു.

തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്തായിരുന്നു മതിൽ.വൈകിട്ട് 3.45 ന് റിഹേഴ്‌സല്‍ നടന്നു. നാലിന് തുടങ്ങിയ മതില്‍ 4.15വരെ നീണ്ടുനിന്നു. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടന്നു. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. സർക്കാർ ഉദ്യോഗസ്ഥരും കുട്ടികളും മതിലിൽ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രൻ, നടി റിമ കല്ലിങ്കൽ, സാമൂഹിക പ്രവർത്തക അജിത തുടങ്ങിയവർ കോഴിക്കോട് മതിലിൽ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.

നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ 22 ലക്ഷം പേര്‍ മതിലിന്റെ ഭാഗമായി. ഇടതുപക്ഷ മഹിളാ സംഘടനകള്‍ ഉള്‍പ്പെടെ 50 ലക്ഷത്തോളം പേര്‍ മതിലില്‍ അണിനിരന്നു. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കലാകും വനിതാ മതിലെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends