സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താൻ മതിലിന് സാധിച്ചെങ്കിൽ അത് വിജയം; ചരിത്രം കുറിച്ച വനിതാ മതിലിന്റെ മുൻ നിരയിൽ വി.എസും

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയർന്ന വനിതാ മതിൽ ചരിത്ര സംഭവമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാക വാഹകരെന്നും വി.എസ് പറഞ്ഞു.
സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താൻ മതിലിന് സാധിച്ചെങ്കിൽ അതാണ് വിജയമെന്നും വി.എസ് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ മതിലിലാണ് വി.എസ് പങ്കെടുത്തത്. 620 കിലോമീറ്ററില്‍ പടുത്തുയര്‍ത്തിയ വനിതാ മതിലില്‍ സ്ത്രീകളുടെ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്.
തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്തായിരുന്നു മതിൽ. വൈകിട്ട് 3.45 ന് റിഹേഴ്‌സല്‍ നടന്നു. നാലിന് തുടങ്ങിയ മതില്‍ 4.15വരെ നീണ്ടുനിന്നു. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടന്നു. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. സർക്കാർ ഉദ്യോഗസ്ഥരും കുട്ടികളും മതിലിൽ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രൻ, നടി റിമ കല്ലിങ്കൽ, സാമൂഹിക പ്രവർത്തക അജിത തുടങ്ങിയവർ കോഴിക്കോട് മതിലിൽ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha



























