Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളാപ്പള്ളി നടേശൻ വനിതാമതിലിൽ ചാരി നിന്നപ്പോൾ ശക്തമായ എതിർപ്പുമായി ശിവഗിരി മഠം; മതിൽ കെട്ടി തീർത്ഥാടനം അട്ടിമറിച്ച് ശ്രീനാരായണ ധർമ്മ സംഘം തുറന്നടിക്കുമ്പോൾ ഹൈന്ദവ ഈഴവ വിഭാഗത്തിനിടയിൽ അമർഷം പുകയുന്നു; മതിലിന് പിന്തുണ പ്രഖ്യാപിച്ച െഹെന്ദവേതര സംഘടനകളും വെട്ടിലായി

02 JANUARY 2019 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശിവഗിരിയില്‍ വന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹത്വം ഘോര ഘോരം പ്രസംഗിക്കുന്നവര്‍ തന്നെ ജനുവരി ഒന്നിന് മതില്‍ കെട്ടി തീര്‍ത്ഥാടനം അട്ടിമറിെച്ചന്ന് തുറന്നടിച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തുറന്നടിച്ചതോടെ ഹൈന്ദവ ഈഴവ വിഭാഗത്തിനിടയിൽ അമർഷം പുകയുകയാണ്. മനുഷ്യന്‍ നന്നാവുക എന്നല്ല നന്നാവാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സ്വാമി കൂട്ടി ചേർത്തു.
വനിതാമതിലെന്ന പരിപാടിയുടെ സാഹചര്യം ശബരിമല സംബന്ധിച്ച സുപ്രീം കോടതിവിധി തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെ വനിതാമതിലിനു മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളില്‍ വെട്ടിലായി. നവോത്ഥാനം മുന്‍നിര്‍ത്തിയാണു വനിതാ മതിലെന്ന വിശദീകരണം മാറ്റിയതോടെ , മതില്‍ ശബരിമലയ്ക്കും അയ്യപ്പനും ഹിന്ദു സമൂഹത്തിനും എതിരാണെന്ന ആരോപണം വ്യാപകമായി. ഹിന്ദു സമൂഹത്തിലെ ഒരു വലിയ വിഭാഗം വിശ്വാസികൾക്കെതിരെ സമുദായ സംഘടനകൾ തിരിഞ്ഞു എന്ന പ്രതീതിയാണിപ്പോൾ.

നവോത്ഥാന മതിലിന്റെ ഭാഗമാകണമെന്നു അംഗങ്ങളോട് ആഹ്വാനം നടത്തി മുന്നിട്ടിറങ്ങിയ എസ്.എന്‍.ഡി.പി, കെ.പി.എം.എസ്. നേതൃത്വങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഹിന്ദുസമുദായത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരേയെന്നു വ്യാഖ്യാനിക്കപ്പെട്ടതോടെ മതിലിനു പിന്തുണ പ്രഖ്യാപിച്ച െഹെന്ദവേതര സംഘടനകളും വെട്ടിലായി. മതിലില്‍ തങ്ങളുടെ സാന്നിധ്യം സാമൂഹിക സൗഹാര്‍ദത്തെ ബാധിക്കുമെന്ന ആശങ്കയാണു കാരണം.ശബരിമല യുവതീപ്രവേശനം വന്‍വിവാദമായി കത്തിപ്പടരുന്നതിനിടെ, ഹിന്ദു സമുദായ സംഘടനകളെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിലാണു വനിതാമതില്‍ എന്ന ആശയമുണര്‍ന്നതും പ്രഖ്യാപനമുണ്ടായതും. വിശ്വാസികൾക്കെതിരെയുള്ള നേരിട്ടുള്ള മുദ്രാവാഖ്യങ്ങളാണ് എല്ലായിടത്തും മുഴങ്ങിയത്. അതിനിടെ വെള്ളാപ്പള്ളിയെ തള്ളി സമുദായത്തിലെ പല സ്ത്രീകളും വിശ്വാസികൾക്കനുകൂലമായി രംഗത്തെത്തിയത് കൂടുതൽ വഷളാക്കുന്നു.

സര്‍ക്കാരും സി.പി.എമ്മും ആദ്യഘട്ട പ്രചാരണ പരിപാടികളിൽ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം ഒഴിവാക്കിയിരുന്നു. മതിലുകെട്ടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, നവോത്ഥാനത്തെ പിന്നിലേക്കു തള്ളുന്നമട്ടില്‍ മുഖ്യമന്ത്രിയുടെ ലേഖനവും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും വന്നപ്പോൾ മുതൽ കളം മാറി. പിന്നീട് പലയിടത്തും വിശ്വാസികളെ വെല്ലുവിളിക്കുന്നിടത്തേക്കായി കാര്യങ്ങൾ. പ്രസ്താവനകള്‍ അനവസരത്തിലായെന്നു മുറുമുറുപ്പുണ്ടായി. എസ്.എന്‍.ഡി.പിയിലും കെ.പി.എം.എസിലും ഇത് അതൃപ്തിക്കിടയാക്കി. വനിതാ മതിലിനു ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഈ സംഘടനകളുടെ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്. അത് പൊളിഞ്ഞു.കൂട്ടത്തിൽ കടകം പള്ളിയെ മുഖ്യമന്ത്രി തിരുത്തി, സർക്കാർ യുവതി പ്രവേശനത്തോടൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചത് കാര്യങ്ങൾ കൂടുതൽ സംകീർണ്ണമാക്കി. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണെന്നും ശബരിമലയില്‍ യുവതികള്‍ കയറരുതെന്നാണു തന്റെ നിലപാടെന്നുമാണ് സംഘാടകസമിതി അധ്യക്ഷനും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചിരുന്നത്. ശബരിമല വിശ്വാസികളായ സമുദായാംഗങ്ങളെ ഇനിയെങ്ങനെ മതിലില്‍ അണിചേരാന്‍ നിര്‍ബന്ധിക്കുമെന്ന ധര്‍മസങ്കടത്തിലാണ് അദ്ദേഹം. കെ.പി.എം.എസ്. നേതാവ് പുന്നല ശ്രീകുമാറും ഇതേ പ്രതിസന്ധിയിലാണ്.

അതിനിടെ മതിലിനെ അനുകൂലിച്ചെത്തിയ യാക്കോബായ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളിലും അമർഷം പുകയുകയാണ്. ശബരിമല വിശ്വാസി പ്രശ്നത്തിൽ താങ്കളെന്തിന് ഇടപെട്ടു എന്നാണവർ ചോദിക്കുന്നത്. പള്ളി വിഷയത്തിൽ ഇത്തരം ഇടപെടലുകൾ അംഗീകരിക്കുമോ എന്നാണവർ ചോദിക്കുന്നത്. മറ്റൊരു സമുദായത്തിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ
പ്രതിരോധിക്കാന്‍ നടക്കുന്ന നീക്കത്തിനു പിന്തുണ നല്‍കുന്നതിനെതിരേ സഭയ്ക്കുള്ളില്‍നിന്നു വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends