Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അല്ലപിന്നെ മോഡിയോടാണ് കളി... വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് വീമ്പിളക്കിയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് മുട്ടന്‍ പണി നല്‍കുമെന്ന് ഉറപ്പായി; വേണ്ടി വന്നാല്‍ എസ്എന്‍ഡിപി പിളര്‍ത്തും; മൈക്രോ ഫിനാന്‍സില്‍ കുടുക്കും; വെള്ളാപ്പള്ളിയുടെ സുരക്ഷ പിന്‍വലിക്കും; അവസാനം തുഷാര്‍ വെള്ളാപ്പള്ളിയും ഭാര്യയും വിട്ടു നിന്നതിന് പിന്നില്‍...

02 JANUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

വനിതാമതിലിനെപ്പറ്റി വാതോരാതെ പ്രസംഗിച്ച വൈള്ളാപ്പള്ളി നേടശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വന്‍ പാരയാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കി വച്ചത്. അങ്ങനെ ബിജെപിയുടെ തണലില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി സിപിഎമ്മിന് വളക്കൂറാകേണ്ട എന്നാണ് ബിജെപിയുടെ നേതൃത്വം. ഇക്കാര്യം ബിജെപി മോഡിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ അറിയിച്ചു. വെള്ളാപ്പള്ളി & സണ്ണിനെ ഇങ്ങനെ പേടിച്ച് പിടിച്ച് നിര്‍ത്തിയിട്ട് കാര്യമില്ല. അതിനാല്‍ തന്നെ മതിലില്‍ പങ്കെടുത്താല്‍ ശക്തമായ നടപടി വരുമെന്ന മുന്നറിയിപ്പും നല്‍കി. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിനെക്കൊണ്ട് അന്വേഷിക്കാന്‍ സൂചനയും നല്‍കി. മാത്രമല്ല വെള്ളാപ്പള്ളി ബിജെപിയെ വെല്ലുവിളിക്കുന്നത് കേന്ദ്രം നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്നില്‍ നിര്‍ത്തിയാണ്. അതിനേം പിന്‍ വലിയ്ക്കും. കൂടാതെ ഒന്നിലും വഴങ്ങിയില്ലെങ്കില്‍ എസ്എന്‍ഡിപിയെ പിളര്‍ത്തി പണി നല്‍കാനും പച്ചക്കൊടി വീശി. ഇതിന് പിന്നാലെയാണ് ശിവഗിരിമഠം സ്വാമി പോലും രംഗത്തെത്തിയത്. ജനുവരി ഒന്നിന് മതില്‍ കെട്ടിയത് തീര്‍ത്ഥാടനം അട്ടിമറിെച്ചന്നാണ് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തുറന്നടിച്ചത്. അച്ഛനും മകനും കൂടി മതിലിന് പിന്നാലെ പോയാല്‍ പിന്നെ നിന്ന മണ്ണ് ഒലിച്ച് പോകുമെന്നായി. അതിന് പിന്നാലെയാണ് തുഷാറും ഭാര്യയും മതിലില്‍ നിന്നും വിട്ടു നിന്നത്. 

വനിതാമതില്‍ സംഘാടകസമിതി ചെയര്‍മാനുമായ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തില്‍ ഭാര്യ പ്രീതി നടേശന്‍, മകള്‍ വന്ദന എന്നിവര്‍ ആലപ്പുഴയില്‍ വനിതാമതിലിന്റെ ഭാഗമായെങ്കിലും മകന്‍ തുഷാറിന്റെ ഭാര്യ പങ്കെടുത്തില്ല. അവശതമൂലം മുന്‍മന്ത്രിയും ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറിയുമായ കെ.ആര്‍. ഗൗരിയമ്മയും മതിലിലിന് എത്തിയില്ല. പ്രീതി നടേശന്‍ ആലപ്പുഴ ജില്ലാകേന്ദ്രത്തില്‍ നവോത്ഥാനപ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ അഭിമുഖമായി സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ക്കൊപ്പം വെള്ളാപ്പള്ളി പുരുഷന്മാരുടെ സമാന്തരമതിലില്‍ അണിചേര്‍ന്നു. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി ശിവഗിരിയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണു നേതാക്കളുടെ ഭാഷ്യം. 

എന്‍.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നേതാക്കളാരും ആലപ്പുഴ ജില്ലയിലെ മതിലില്‍ പങ്കെടുത്തില്ല. വനിതാമതില്‍ വര്‍ഗീയമല്ലെന്നും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്നും തുഷാര്‍ പറഞ്ഞതു വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി. നേതാക്കള്‍ ഇടപെട്ട് തുഷാറിനെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണു സൂചന.

ലോകസ്ഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ നിലപാട് എന്‍.ഡി.എയുടെ സാധ്യതകളെ ബാധിക്കുമെന്നായിരുന്നു ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലും നിശബ്ദരായിരുന്നു.

അതേസമയം വനിതാ മതിലില്‍ ബിഡിജെഎസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. അത് എന്‍ഡിഎയില്‍ ഭിന്നത ഉണ്ടാക്കില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ശബരിമലയുടെ പേരിലാണ് സിപിഐഎം മതില്‍ സംഘടിപ്പിക്കുന്നതെങ്കില്‍ അത് തുറന്നു പറയാന്‍ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

അതേസമയം പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിളിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.

അതേസമയം എന്‍.എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. സുകുമാരന്‍ നായരല്ല എന്‍എസ്എസ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് അവരെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എന്‍എസ്എസ് അല്ല സുകുമാരന്‍ നായര്‍ മാത്രമാണ് വനിതാമതിലില്‍ പങ്കെടുക്കാത്തത്. ജി.സുകുമാരന്‍ നായരുടെ കല്‍പന അവസാനവാക്കായിരുന്ന കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല ജാതി പറഞ്ഞ് പദവികള്‍ നേടിയ നേതാവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍ നിന്ന് മാറില്ല. നുണപ്രചാരണങ്ങള്‍ക്ക് ആശയങ്ങളെ തകര്‍ക്കാനാവില്ല. മതിലില്‍ കേരളത്തിലുടനീളം എസ്.എന്‍.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends