Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ യുവതികൾ ദർശനം നടത്തി ആചാരം ലംഘിച്ചു ; മുഖംമറച്ച് അയ്യപ്പവേഷത്തിൽ ഇന്ന് പുലര്‍ച്ചയോടെ ബിന്ദുവും കനക ദുർഗയും ദർശനം നടത്തുകയായിരുന്നു: ദർശനം നടത്തിയത് മഫ്ത്തി പോലീസിന്റെ സുരക്ഷയിൽ- ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതികൾതന്നെ

02 JANUARY 2019 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ദർശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുർഗ്ഗയും ബിന്ദുവും . നേരത്തെയും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ തന്നെ പുറത്ത് വിട്ടിരിക്കുന്നു. പൊലീസ് അധികൃതർ എന്നാൽ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നാണ് ബിന്ദുവും കനകദുർഗയും അവകാശവാദം ഉന്നയിക്കുന്നത്. ഒരു മണിയോടെയാണ് ഇവർ പമ്പയിൽ എത്തിയത് എന്നും അതിന് ശേഷം പുലർച്ചെ സന്നിധാനത്തേക്ക് എത്തുകയായിരുന്നു.

ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും ശബരിമല സന്ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവർ നിരാഹാര സമരം നടത്തിയിരുന്നു.

കോട്ടയം എസ്പിയുമായി ബിന്ദു നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിൽ ഇവർ സമരം അവസാനിപ്പിക്കുകയായിരുന്നു. സന്നിധാനത്ത് എത്തിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. പോലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം അത് സാധിക്കില്ലെന്ന് പോലീസ് അന്ന് വ്യക്തമാക്കിരുന്നു.

തുടർന്ന് മണ്ഡലകാലത്തിനു ശേഷം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് യുവതികള്‍ പിന്‍മാക്കുകയായിരുന്നു. ശബരിമലയില്‍ നിന്ന് തിരികെ കൊണ്ടുവന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്ത യുവതികള്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതികളുടെ സമരം.

തങ്ങളുടെ ഫോണ്‍ പൊലീസ് പിടിച്ചു വെച്ചതായും ആരോപിച്ച യുവതികള്‍ തങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ നിന്ന് ഇവരെ നിര്‍ബന്ധിച്ച്‌ പിന്‍തിരിപ്പിക്കുകയായിരുന്നെന്നും ശബരിമലയിലേക്ക് വീണ്ടും പോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends