കനകയെ ഒളിപ്പിച്ച് പാര്‍പ്പിച്ചത് ഇതിനോ? വനിതാമതില്‍ കഴിഞ്ഞതോടെ പോലീസ് രഹസ്യ അജണ്ട നടപ്പിലാക്കി; ഭര്‍ത്താവിനെപ്പറ്റിച്ച് തിരുവനന്തപുരത്ത് പോയ കനകദുര്‍ഗ ശബരിമലയില്‍ പോയ് മടങ്ങിയതിന് ശേഷം കാണാനില്ല; വനിതാ മതിലിന് ശേഷം മലകയറി കനകദുര്‍ഗയും ബിന്ദുവും

വനിതാ മതില്‍ സേഫാക്കിയതിന് പിന്നാലെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. പോലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .
അതേസമയം ശബരിമലയില്‍ കയറാന്‍ പോയ കനകദുര്‍ഗയെ ചുറ്റിപ്പറ്റി ദുരൂഹത അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് മീറ്റിങ്ങുണ്ടെന്ന് പറഞ്ഞു 21 ന് വൈകിട്ട് ഭര്‍ത്താവിനെ പറ്റിച്ച് വീട്ടില്‍ നിന്നിറങ്ങിയ സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ മിസിംഗിലായിന്നു. അതേസമയം തന്നെ കാണാതായെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടതിനു പിന്നാലെ, പോലീസ് സംരക്ഷണത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങുന്നതായി ശബരിമലയ്ക്കു പോയ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഇവരുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ പത്രസമ്മേളനം നടത്തിയതിനെത്തുടര്‍ന്നാണു സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മാറിത്താമസിക്കുന്നതായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവതി വെളിപ്പെടുത്തിയത്. അതേസമയം കനക ദുര്‍ഗ വനിതാ മതിലിന് മുമ്ബ് ശബരിമല കയറുമെന്നായിരുന്നു സൂചന. എന്നാല്‍ ഇത് സര്‍ക്കാരിന് തലവേദനയാണ്. വനിതാമതിലിന്റെ ജനപ്രീതിയ്ക്ക് ഇത് തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അത് വനിതാമതിലിനെ പൊളിക്കുമെന്ന് കണ്ടാണ് തീരുമാനം നീട്ടി വച്ചത്. വനിതാ മതിലിന് മുമ്ബ് വിവാദത്തില്‍ ചാടേണ്ടെന്നാണ് ദേവസ്വം വകുപ്പിന്റേയും തീരുമാനം. എന്നാല്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനുവരി 1ന് വനിതാമതില്‍ ഉയര്‍ന്നതിന് ശേഷം ശബരിമലയില്‍ യുവതിയെ കയറ്റി. എല്ലാം പോലീസിന്റെ രഹസ്യ അജണ്ടയാണ്. പോലീസ് ഇവരെ രഹസ്യമായി പാര്‍പ്പിച്ച് ശബരിമലയിലെത്തിച്ചുവെന്നാണ് കരുതുന്നത്.
അതിനിടെ കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ാന്‍യ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ നേരത്തെ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ഒപ്പം മലചവിട്ടാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ കനകദുര്‍ഗ ലൈവിലെത്തിയത്.
24ന് രാവിലെയാണ് ഇരുവരും ശബരിമലകയറാന്‍ ശ്രമിച്ചത്. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി ലഭിച്ചില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.
സഹോദരിയെ പോലീസ് കാവലില്‍ അരീക്കോട്ടെ വീട്ടിലെത്തിക്കാമെന്ന് ഉറപ്പു കിട്ടിയിരുന്നു. ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് പിന്നീടു വിവരം ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചപ്പോള്‍ കണ്ണൂരിലോ മറ്റോ ഉണ്ടെന്നും കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടാനുമായിരുന്നു മറുപടിയെന്ന് സഹോദരി രാജലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ മണ്ഡലമാസത്തിന് തൊട്ട് മുമ്ബാണ് ബിന്ദുവും കനകദുര്‍ഗയും മലകയറാനെത്തിയത്. ശബരിമലയില്‍ കയറുമെന് വാശിയില്‍ നിന്ന യവതികള്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങിയത്. യുവതികളുടെ വിസമ്മതം വകവെക്കാതെയാണ് യുവതികളെ പൊലീസ് തിരിച്ചിറക്കിയത്. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്‌ബോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
മരക്കൂട്ടം പിന്നിട്ടപ്പോള്‍ യുവതികളെ തടയാന്‍ വന്‍ സംഘം തടിച്ചുകൂടിയിരുന്നു. മുന്നോട്ടുപോകുന്നത് അപകടമാണെന്ന് പൊലീസ് താക്കീത് നല്‍കി. തിരിച്ചിറക്കുമ്‌ബോഴും പ്രതിഷേധം അണയാതെ തുടര്‍ന്നു. യുവതികളെ തിരിച്ചിറക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉപകരണങ്ങള്‍ക്ക് കേടുപറ്റി.
അതിനിടെ, ബോധരഹിതയായ കനകദുര്‍ഗയെ പൊലീസുകാര്‍ എടുത്താണു അപ്പാച്ചിമേട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമശുശ്രൂഷയ്ക്കുശേഷം ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്ബയിലെത്തിച്ചു. തിരികെ പോകില്ലെന്നും തന്നെ നിര്‍ബന്ധിച്ചു താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ഇവര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ബലപ്രയോഗിച്ചാണു ഇവരെ പമ്ബയിലെ ആശുപത്രിയില്‍ എത്തിച്ചത്.
തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറും പറഞ്ഞു. അതിനിടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ച് തന്ത്രപൂര്‍വം നാട്ടില്‍ കയറ്റി വിട്ടിരുന്നു. തിരികെ ശബരിമലയിലെത്തിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു. ആ ഉറപ്പ് പോലീസ് പാലിക്കുമോ എന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha

























