വി.ഐ.പി ലോഞ്ച് വഴി കടന്നു... ദേവസ്വം മന്ത്രിയേയും പ്രസിഡന്റിനേയും പിണറായി തള്ളിയതിന് പിന്നില്‍ വെറുതേയല്ല; യുവതികള്‍ ദര്‍ശനം നടത്തിയത് വി.ഐ.പി ലോഞ്ച് വഴി, പമ്പയില്‍ എത്തിയാല്‍ സന്നിധാനത്തെത്തിക്കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കി

വനിതാ മതിലിന് മുമ്പുള്ള പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി. വനിതകള്‍ കയറാന്‍ പാടില്ലെന്ന പറഞ്ഞ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനേയും മുഖ്യമന്ത്രി തള്ളിയിരുന്നു. വനിതാമതിലിന് പിന്നാലെയാണ് യുവതിളെ പോലീസ് രഹസ്യമായി മല കയറ്റിയത്.
അതീവ രഹസ്യമായി യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത് പൊലീസിന്റെ സഹായത്തോടെ. പതിനെട്ടാംപടി ചവിട്ടാതെ വി.ഐ.പി ലോഞ്ച് വഴിയാണ് തങ്ങളെ പൊലീസ് ദര്‍ശനത്തിനെത്തിച്ചതെന്ന് ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു. എങ്ങനെയും പമ്ബയില്‍ എത്തിയാല്‍ ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് പുലര്‍ച്ചെയാണ് എത്തിയത്.
പിന്തിരിപ്പിക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഭക്തരില്‍ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകള്‍ കയറുന്നുണ്ടെന്ന് അവര്‍ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും തന്നെ ഉണ്ടായില്ല. പൂര്‍ണ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു ബിന്ദു പറഞ്ഞു.
വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റ് യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറരുതെന്ന് തന്നെയാണ് നിലപാടെന്നുമായിരുന്നു പങ്കെടുക്കുന്ന പ്രധാന സംഘടനകളിലൊന്നായ എസ്എന്‍ഡിപി വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷമുള്ള യുവതീ പ്രവേശനം പല രീതിയില്‍ വിരല്‍ ചൂണ്ടുകയാണ്.
https://www.facebook.com/Malayalivartha

























