ആചാരലംഘനം; മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി; പൊലീസ് സംരക്ഷണം നല്‍കി; ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി രണ്ടു സ്ത്രീകള്‍ രംഗത്ത്; കേരളം നടുക്കത്തിൽ

ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി രണ്ടു സ്ത്രീകള്‍ രംഗത്ത് എത്തി. ബിജെപി ആര്‍ എസ് എസ് അക്രമികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനത്തിനെത്തി മടങ്ങിപ്പോകേണ്ടിവന്ന കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്.
ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കിയെന്ന് ബിന്ദു വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കി. കനക ദുര്‍ഗയും താനും ഏതാനും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ ഭാഗത്തു നിന്നും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല ബിന്ദു വിശദമാക്കി.
ഇന്ന് പുലര്‍ച്ചയോടെയാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. 1 മണിയോടെ യുവതികള്‍ മലകയറി. ചെറിയ ഒരു സംഘം പൊലീസ് മഫ്തിയില്‍ ഇവരെ അനുഗമിക്കുകയായിരുന്നു. 5 മണിയോടെ യുവതികള്‍ തിരിച്ച് പമ്പയിലെത്തി. ഡിസംബര്‍ 24ന് ഇരുവരും ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ അന്ന് പ്രതിഷേധത്തെ തുടര്‍ന്ന്പിന്‍മാറുകയായിരുന്നു.
ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്‌റ്റാഫ് ഗേറ്റ് വഴി. ഇരുമുടി കെട്ടുണ്ടായിട്ടും സ്‌റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദര്‍ശനത്തിനെത്തിച്ചത്. പമ്പയില്‍ എത്തിയതിന് ശേഷമാണ് പൊലീസിനോടെ സഹായം ആവശ്യപ്പെട്ടതെന്നാണ് യുവതികള്‍ പറയുന്നത്.
അതേസമയം യുവതീ ദര്‍ശനം സംബന്ധച്ച് സ്ഥിരീകരണം ഉണ്ടായിട്ട് പ്രതികരിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച് താന്‍ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പരിശോധിച്ചിട്ട് അഭിപ്രായം പറയാം. യുവതീപ്രവേശം സംബന്ധിച്ച് സന്നിധാനത്തെ പോലീസിനോ ശബരിമല ഉദ്യോഗസ്ഥര്‍ക്കോ അറിവുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























