Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുട്ടി വെളുക്കും മുമ്പ് കാലുമാറി... ശബരിമലയില്‍ പോലീസ് അകമ്പടിയോടെ യുവതികള്‍ കയറിയതോടെ എല്ലാം കലങ്ങി മറിഞ്ഞു; വനിതാ മതിലിലൂടെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നവര്‍ കാലുമാറി; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും

03 JANUARY 2019 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാ മതില്‍ സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കും ഉണ്ടാക്കിയ ഊര്‍ജം ചെറുതല്ല. വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള അതികായരെ രംഗത്തിറക്കാനും ഒപ്പം കൂട്ടാനും സര്‍ക്കാരിനായി. എന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മതില്‍ കെട്ടിപ്പൊക്കുന്നതോടൊപ്പം സമാന്തരമായി യുവതികളെ കയറ്റാന്‍ പോലീസ് ശ്രമിച്ചതോടെയാണ് കളി മാറിയത്. മതിലിന് ഒപ്പം നിന്നവര്‍ തന്നെ കാല് മാറി സര്‍ക്കാരിനേയും പോലീസിനേയും കുറ്റപ്പെടുത്തി. ഇതില്‍ ഏറ്റവും പ്രധാനമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയത്. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നടന്നത് വേദനാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. 

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യഷനുമായ തുഷാര്‍ വെള്ളാപ്പള്ളി അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ആദ്യഘട്ടത്തില്‍ പ്രതികരിക്കാതെയാണ് ഒടുവില്‍ പിന്‍വാതിലിലൂടെ ദര്‍ശനം നടത്തിയതും, പോലീസ് സഹായിച്ചതും നിരാശാജനകമെന്ന് വെള്ളാപ്പള്ളിയുടെ പ്രതികരണമെത്തിയത്.

ശബരിമലയില്‍ രഹസ്യമായി യുവതീ ദര്‍ശനം സാധ്യമാക്കിയത് തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തെ സര്‍ക്കാര്‍ നിന്ദിക്കുകയുകയാണ്. ഇത് ജനാധിപത്യത്തിനു യേജാിച്ച പ്രവര്‍ത്തിയല്ല ഇതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണെന്നും തുഷാര്‍ ആരോപണം ഉയര്‍ത്തി.

ഇതിനിടെ ശിവഗിരി മഠവും വനിതാ മതിലിനെതിരെ രംഗത്ത് വന്നിരുന്നു. ജനുവരി ഒന്നിന് മതില്‍ കെട്ടിയത് തീര്‍ത്ഥാടനം അട്ടിമറിെച്ചന്നാണ് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തുറന്നടിച്ചത്. 

വെള്ളാപ്പള്ളിയും കുടുംബവും വനിതാ മതിലില്‍ പങ്കെടടുത്തെങ്കിലും തുഷാര്‍ പങ്കെടുക്കാത്തത് വാര്‍ത്തയായി. വനിതാമതില്‍ സംഘാടകസമിതി ചെയര്‍മാനുമായ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തില്‍ ഭാര്യ പ്രീതി നടേശന്‍, മകള്‍ വന്ദന എന്നിവര്‍ ആലപ്പുഴയില്‍ വനിതാമതിലിന്റെ ഭാഗമായെങ്കിലും മകന്‍ തുഷാറിന്റെ ഭാര്യ പങ്കെടുത്തില്ല. പ്രീതി നടേശന്‍ ആലപ്പുഴ ജില്ലാകേന്ദ്രത്തില്‍ നവോത്ഥാനപ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ അഭിമുഖമായി സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ക്കൊപ്പം വെള്ളാപ്പള്ളി പുരുഷന്മാരുടെ സമാന്തരമതിലില്‍ അണിചേര്‍ന്നു. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി ശിവഗിരിയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണു നേതാക്കളുടെ ഭാഷ്യം. 

എന്‍.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നേതാക്കളാരും ആലപ്പുഴ ജില്ലയിലെ മതിലില്‍ പങ്കെടുത്തില്ല. വനിതാമതില്‍ വര്‍ഗീയമല്ലെന്നും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്നും തുഷാര്‍ പറഞ്ഞതു വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി. നേതാക്കള്‍ ഇടപെട്ട് തുഷാറിനെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണു സൂചന.

ലോകസ്ഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ നിലപാട് എന്‍.ഡി.എയുടെ സാധ്യതകളെ ബാധിക്കുമെന്നായിരുന്നു ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലും നിശബ്ദരായിരുന്നു.

അതേസമയം വനിതാ മതിലില്‍ ബിഡിജെഎസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. അത് എന്‍ഡിഎയില്‍ ഭിന്നത ഉണ്ടാക്കില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ശബരിമലയുടെ പേരിലാണ് സിപിഐഎം മതില്‍ സംഘടിപ്പിക്കുന്നതെങ്കില്‍ അത് തുറന്നു പറയാന്‍ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

അതേസമയം പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിളിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു. 

ഈയൊരു അവസ്ഥയാണ് യുവതീ പ്രവേശനത്തോടെ പെട്ടെന്ന് മാറി മറിഞ്ഞത്. കൂടെ നിന്നവര്‍ ഒഴിഞ്ഞ് പോകുന്ന അവസ്ഥ തെരഞ്ഞെടുപ്പ് അുെത്ത വേളയില്‍ പാര്‍ട്ടിയെ അവോരസപ്പെടുത്തുന്നുണ്ട്. അതേസമയം തന്നെ സംസ്ഥാനത്ത് പ്രതിഷേധവും പരിധി വിടുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends