കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം ! ; യുവതി പ്രവേശനത്തിൽ ആഞ്ഞടിച്ച് പി എസ് ശ്രീധരന്‍പിള്ള

കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ക്രമസമാധാന നില്‍ തകര്‍ന്നു. ജനങ്ങള്‍ ഭീതിയിലാണ്.കമ്മ്യൂണിസ്റ്റ് ഭീകരതയാണ് നടപ്പിലാക്കുന്നത്. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും പിള്ള പറഞ്ഞു.
കേരളത്തില്‍ ജനരോഷം പ്രകടമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം. ഇതിനെല്ലാം മറുപടിപറയേണ്ടിവരും. കപടതന്ത്രങ്ങളിലൂടെ തരംതാണ രീതിയിലാണ് ഭരണകൂടവും മുഖ്യമന്ത്രിയും. സത്യം ക്രൂരമായി കുഴിച്ചുമൂടപ്പെടുകയാണ്.
ശബരിമലയില്‍ കയറിയ സ്ത്രീയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടു. കേരളം സ്റ്റാലിന്റെ നാടാവുകയാണ്. ഈ പോരാട്ടത്തില്‍ ധര്‍മം ജയിക്കും. കോടിയേരിയുടെ വാക്ക് കേള്‍ക്കേണ്ടവരല്ല ബി ജെ പിക്കാര്‍ കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറയുകയാണ് വേണ്ടത്. നിരാഹാര സമരം അനുഷ്ടിക്കുന്ന ശിവരാജന്‍ 30 കൊല്ലം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തെ അപമാനിക്കാനുള്ള കോടിയേരിയുടെ ശ്രമം അനുവദിക്കില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ എസ് എസും തിരിഞ്ഞു. വിശ്വാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇനി ഇടതു പക്ഷത്തിന്റെ സഹായം ആവശ്യമില്ല.
https://www.facebook.com/Malayalivartha



























