Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ; അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്; അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

10 JANUARY 2019 05:39 PM IST
മലയാളി വാര്‍ത്ത

അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് ഫിഷറീസ് -തുറമുഖ മന്ത്രിയും കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇന്ത്യയുടെ മാപ്പില്‍ നിന്നും ആലപ്പാട് പ്രദേശം അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് നാടിനുവേണ്ടി ഖനനത്തിന് എതിരെ ആലപ്പാട് നിന്നും ശബ്ദം ഉയരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ ആലപ്പാട് എന്ന പേരില്‍ കുപ്രചാരണം നടത്തുന്നതെന്ന് ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. 'അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്, എന്നാണ് മന്ത്രിയുടെ ആരോപണം. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായാണ് കുറച്ചുഭൂമി പോയിട്ടുള്ളതെന്നും പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

പൊതുമേഖലയെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളതെന്ന് മന്ത്രി പറയുന്നു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഷാജിയടക്കം മൂന്നുപേരാണ് ഈ കുപ്രചാരണത്തിന് പിന്നില്‍. 'പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ് ആലപ്പാട് എന്ന് പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുവരുന്നത്. സുനാമിയുടെ ഭാഗമായി അവടെയുള്ള ഭൂരിഭാഗം ആളുകളെയും പുനരധിവസിപ്പിച്ചതാണ്. തീരപ്രദേശത്തെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്ന പറയേണ്ട കാര്യമില്ല.

50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായിട്ടാണ് പണ്ട് കുറച്ച്‌ ഭൂമി പോയിട്ടുള്ളത്. അതിന് ശേഷം ഇവിടെ പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ധാതുക്കള്‍ വേര്‍തിരിച്ച്‌ മണ്ണ് അവിടെ തന്നെ ഇടണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്ബില്ല. കാട്ടില്‍മേക്കതില്‍ ക്ഷേത്രമൊക്കെ തകരാന്‍ പോകുന്നുവെന്ന തരത്തില്‍ മതപരമായ രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. കാട്ടില്‍മേക്കതിലും ഇതുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്.

കെഎംഎംഎല്‍ ചെയ്യുന്നത് മിനറല്‍സ് വേര്‍തിരിച്ച്‌ മണ്ണ് അവിടെ തന്നെയിട്ട് മനോഹരമായി കര നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കെഎംഎംഎല്‍ ചെയ്യുന്നത് പോലെ തന്നെ ഐആര്‍ഇയും എടുക്കണം. ഐആര്‍ഇ സീ വാഷ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഐആര്‍ഇ പുലിമുട്ട് നിര്‍മ്മാണത്തിന് ടെന്‍ഡര്‍ കൊടുത്തു പണി ഉദ്ഘാടനം ചെയ്തത് താന്‍ തന്നെയാണെന്നും മന്ത്രി പറയുന്നു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം രണ്ടുമാസം കൊണ്ടുപൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ആസൂത്രിത ശ്രമുണ്ട് എന്നും മന്ത്രി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (15 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (39 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends