കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്ക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്ക്കിന് സമീപം ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ലോറി ഡ്രൈവറാണ് അജേഷ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ അജേഷിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷപ്പെടുത്താനായില്ല.
https://www.facebook.com/Malayalivartha