സമരം നിയമപരമല്ല... കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി
കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ നോട്ടീസ് നല്‍കിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ല.
പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും നിയമപരമായ പരിഹാരമുള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി സമരത്തിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പെടെയുണ്ടായി അവധിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha